സന: യമനിലെ ഹൂതി വിമതർ തട്ടിക്കൊണ്ടു പോയ 14 പേരെയും വിട്ടയച്ചു. മൂന്ന് മലയാളികള്‍ അടക്കം ഏഴ് ഇന്ത്യക്കാരാണ് സംഘത്തിലുണ്ടായിന്നത്. മോചിക്കപ്പെട്ടവർ നിലവിൽ സുരക്ഷിതരാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
ജനുവരി രണ്ടിന് രാത്രിയിലാണ് ചെങ്കടലിലെ തുറമുഖ പട്ടണമായ ഹുദൈദ തീരത്തുനിന്ന് വിമതർ കപ്പൽ റാഞ്ചിയത്. യമനിലെ സോകോത്ര ദ്വീപിൽനിന്ന് സൗദിയിലെ ജിസാൻ തുറമുഖത്തേക്ക് മെഡിക്കൽ ഉപകരണങ്ങളും വാർത്ത വിനിമയ സുരക്ഷ ഉപകരണങ്ങളുമായുള്ള യാത്രയിലായിരുന്നു സംഘം. സൈനിക ഉപകരണങ്ങളാണ് കപ്പലിലെന്ന് തെറ്റിദ്ധരിച്ചായിരുന്നു റാഞ്ചൽ.