ETV Bharat / international

ചൈനയിൽ ശക്തമായ മണൽക്കാറ്റ് ; ഞായറാഴ്‌ച വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - ബീജിംഗ് ഷാങ്ഹായ്

ബീജിംഗ്, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പടെ ഒരു ഡസനിലധികം പ്രദേശങ്ങളിൽ വ്യാഴാഴ്‌ച ഉണ്ടായ പൊടിക്കാറ്റ് ബാധിച്ചു. മഴയുടെ അഭാവവും ന്യൂനമർദത്തെ തുടർന്നുണ്ടായ കാറ്റുമാണ് പ്രധാന കാരണം

Sandstorms in China  ചൈനയിൽ ശക്തമായ മണൽക്കാറ്റ്  വടക്കൻ ചൈനയിൽ അതിശക്തമായ മണൽ കാറ്റ്  ബീജിംഗ് ഷാങ്ഹായ്
ചൈനയിൽ ശക്തമായ മണൽക്കാറ്റ്
author img

By

Published : Apr 14, 2023, 11:07 AM IST

ബീജിംഗ് : വടക്കൻ ചൈനയിൽ അതിശക്തമായ മണല്‍ക്കാറ്റ്. പല പ്രദേശങ്ങളും വ്യാഴാഴ്‌ച മണലും പൊടിയും കൊണ്ട് മൂടി. ഇതിന് പുറമെ മംഗോളിയയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നും മണൽക്കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണലും പൊടിയും നിറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റും ഞായറാഴ്‌ച വരെ നീണ്ടുനിൽക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്‌താവനയിൽ അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ബീജിംഗ്, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പടെ ഒരു ഡസനിലധികം പ്രദേശങ്ങളെ വ്യാഴാഴ്‌ച ഉണ്ടായ പൊടിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മണൽകാറ്റ് മൂലം അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചത്. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ വ്യായാമത്തിനും, മറ്റ് അനാവശ്യ കാര്യങ്ങൾക്കായും പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

  • Brace yourselves, the yellow sand is coming. This clip from NHK news shows that dust storms originating in northern China will be hitting Japan for the next two days. (especially in northern Japan) pic.twitter.com/4MDAgf1xOK

    — Jeffrey J. Hall 🇯🇵🇺🇸 (@mrjeffu) April 11, 2023 " class="align-text-top noRightClick twitterSection" data=" ">

തെക്കൻ മംഗോളിയയിൽ ഞായറാഴ്‌ച മുതലാണ് മണലും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടങ്ങിയതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനായ ഗുയി ഹെയ്‌ലിൻ മാധ്യമങ്ങളോട് പറഞ്ഞത്. തണുത്ത വായു തെക്കോട്ട് നീങ്ങിയതോടെ കാറ്റ് വടക്കൻ, വടക്കുകിഴക്കൻ ചൈന ഉൾപ്പടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. ബീജിംഗ് മുനിസിപ്പൽ ഇക്കോളജിക്കൽ ആൻഡ് എൻവയോൺമെന്‍റൽ മോണിറ്ററിംഗ് സെന്‍റർ ഇതിനോടകം ഏറ്റവും ഉയർന്ന അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള ഒരു ക്യൂബിക് മീറ്ററിന് 45 മൈക്രോഗ്രാം എന്ന പ്രതിദിന ശരാശരി മാർഗനിർദേശത്തിന്‍റെ 37 മടങ്ങ് കൂടുതലാണ് നിലവിലെ കാറ്റ്. വടക്കൻ ചൈനയിലുടനീളം വർദ്ധിച്ചുവരുന്ന വ്യാവസായിക പ്രവർത്തനങ്ങളും ദ്രുതഗതിയിലുള്ള വനനശീകരണവും മൂലം ബീജിംഗിൽ വസന്തകാലത്ത് മണൽക്കാറ്റ് പതിവായിരിക്കുകയാണ്.

Also Read: മുസ്‌ലിംകള്‍ റമദാന്‍ വ്രതമനുഷ്‌ഠിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 'ചാരന്മാര്‍'; ചൈനീസ് പൊലീസ് നടപടികള്‍ തുറന്നുകാട്ടി റിപ്പോര്‍ട്ട്

ഷാൻസി, ഹെബെയ്, ഹീലോങ്ജിയാങ്, ജിലിൻ, ലിയോണിംഗ്, ഷാൻഡോംഗ്, ഹെനാൻ, ജിയാങ്‌സു, അൻഹുയി, ഹുബെയ് എന്നിവയുൾപ്പടെ ഏകദേശം ഒരു ഡസനോളം പ്രവിശ്യകൾ ബുധനാഴ്‌ച മുതൽ വ്യാഴാഴ്‌ച പുലർച്ചെ വരെ യെല്ലോ മുന്നറിയിപ്പ് സിഗ്നലുകൾ പുറപ്പെടുവിച്ചതായി ചൈനയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ അഭാവവും ന്യൂനമർദത്തെ തുടർന്നുണ്ടായ കാറ്റുമാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.