ടോകിയോ (ജപ്പാന്‍): ജപ്പാനിലെ തെക്കൻ ദ്വീപായ ക്യുഷുവില്‍ അഗ്നിപർവ്വത സ്ഫോടനം നടന്നതായി ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി. സമീപ നഗരങ്ങളിൽ നാശനഷ്‌ടങ്ങളോ ആളുകള്‍ക്ക് പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും പ്രദേശത്തു നിന്നും താമസക്കാരോട് മാറാൻ അധികൃതര്‍ നിർദേശിച്ചു. കാഗോഷിമയുടെ തെക്കൻ മേഖലയില്‍ സകുറാജിമ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്.
-
A volcano on Japan’s main southern island of Kyushu erupted Sunday night, spewing ash and rocks. There were no immediate reports of damage or injuries in nearby towns but residents were advised to evacuate. https://t.co/n7bwhp1Auu
— The Associated Press (@AP) July 24, 2022 " class="align-text-top noRightClick twitterSection" data="
">A volcano on Japan’s main southern island of Kyushu erupted Sunday night, spewing ash and rocks. There were no immediate reports of damage or injuries in nearby towns but residents were advised to evacuate. https://t.co/n7bwhp1Auu
— The Associated Press (@AP) July 24, 2022A volcano on Japan’s main southern island of Kyushu erupted Sunday night, spewing ash and rocks. There were no immediate reports of damage or injuries in nearby towns but residents were advised to evacuate. https://t.co/n7bwhp1Auu
— The Associated Press (@AP) July 24, 2022
ഇന്ന് രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. വലിയ പാറകൾ പൊട്ടി അടര്‍ന്നതായും കാലാവസ്ഥ ഏജൻസി അറിയിച്ചു. മലമുകളിലെ ഗർത്തത്തിന് സമീപം ഓറഞ്ച് നിറത്തിലുള്ള തീജ്വാലകൾ മിന്നിമറയുന്നതിന്‍റെയും പർവ്വതത്തിന് മുകളിൽ നിന്ന് പുക ഉയരുന്നതിന്‍റെയും ദൃശ്യങ്ങള്‍ ജപ്പാനിലെ ദേശീയ മാധ്യമം സംപ്രേഷണം ചെയ്‌തു.
അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിക്കോ ഇസോസാക്കി അറിയിച്ചു. സ്‌ഫോടന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അഗ്നിപർവ്വതത്തിന് അഭിമുഖമായി നിൽക്കുന്ന രണ്ട് പട്ടണങ്ങളിലെ 120 ഓളം താമസക്കാരോട് പ്രദേശം വിട്ടു പോകാന്‍ നിർദേശിച്ചതായും ഏജൻസി അറിയിച്ചു.
പര്‍വ്വതത്തിന്‍റെ 3 കിലോമീറ്ററിനുള്ളിൽ പാറകൾ വീഴുമെന്നും, 2 കിലോമീറ്ററിനുള്ളിൽ ലാവ, ചാരം, വാതകം എന്നിവ പരക്കാന്‍ സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ടോക്കിയോയിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ (600 മൈൽ) തെക്കുപടിഞ്ഞാറായി സകുറാജിമ, ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ്. മുന്‍പ് ഒരു ദ്വീപായിരുന്ന ഈ പ്രദേശം, 1914 ലെ ഒരു പൊട്ടിത്തെറിയെത്തുടർന്ന് ഒരു ഉപദ്വീപായി മാറി.