ETV Bharat / international

Russia Confirms Death Of Yevgeny Prigozhin കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ, ഡിഎന്‍എ പരിശോധന ഫലം വന്നു; മരണം സ്ഥിരീകരിച്ച് റഷ്യ - റഷ്യ

Wagner mercenary Chief Yevgeny Prigozhin Death Confirmed വിശദമായ ഡിഎന്‍എ വിശകലത്തിന് ശേഷമാണ് കൊല്ലപ്പെട്ടത് റഷ്യ പ്രിഗോഷിന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

Moscow confirms death of Wagner mercenary Chief Yevgeny Prigozhin  Russia Confirms Death Of Yevgeny Prigozhin  Death Of Yevgeny Prigozhin  Wagner mercenary Chief Yevgeny Prigozhin Death  Wagner mercenary Chief Yevgeny Prigozhin  Yevgeny Prigozhin  കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ  റഷ്യ  വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗിനി പ്രിഗോഷിന്‍
Russia Confirms Death Of Yevgeny Prigozhin
author img

By ETV Bharat Kerala Team

Published : Aug 28, 2023, 8:03 AM IST

Updated : Aug 28, 2023, 1:28 PM IST

മോസ്‌കോ (റഷ്യ) : വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗിനി പ്രിഗോഷിന്‍ (Yevgeny Prigozhin) തന്നെയാണെന്ന് സ്ഥിരീകരിച്ച് റഷ്യ (Russia Confirms Death Of Yevgeny Prigozhin). ഔപചാരികമായ ജനിതക വിശലകനത്തിന് ശേഷമാണ് റഷ്യന്‍ അന്വേഷണ സംഘം പ്രിഗോഷിന്‍റെ മരണം സ്ഥിരീകരിച്ചത്. അപടകത്തില്‍പെട്ട 10 പേരെയും തിരിച്ചറിഞ്ഞതായും വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നവരുന്നവരുമായി ഇവരുടെ വിവരങ്ങള്‍ പൊരുത്തപ്പെടുന്നതായും റഷ്യന്‍ അന്വേഷണ സംഘം പറഞ്ഞതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

തകര്‍ന്ന വിമാനത്തിന്‍റെ ഭാഗങ്ങളും റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ നിരവധി ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ഓഗസ്റ്റ് 23നാണ് പ്രിഗോഷിനും മറ്റ് ഒന്‍പതുപേരും സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടത്. പ്രിഗോഷിന് ഒപ്പമുണ്ടായിരുന്നത് അദ്ദേഹത്തിന്‍റെ ഏതാനും മുന്‍നിര ലെഫ്‌റ്റനന്‍റുമാരായിരുന്നു എന്ന് റഷ്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോഷിന്‍ പരസ്യമായി കലാപം നടത്തി മാസങ്ങള്‍ക്ക് ശേഷമാണ് വിമാനാപകടം നടന്നത് (Wagner mercenary Chief Yevgeny Prigozhin Death). അപകടം ആസൂത്രിതമാണെന്ന തരത്തിലും പിന്നില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ആണെന്ന തരത്തിലും യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. നീണ്ട 23 വര്‍ഷം അധികാരത്തിലിരുന്ന പുടിന് പ്രിഗോഷിന്‍ നടത്തിയ കലാപം വെല്ലുവിളി ഉയര്‍ത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് പുടിന് നേരെ യുഎസ് വിരല്‍ ചൂണ്ടിയത്.

നേരത്തെ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ പ്രിഗോഷിന്‍റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നിൽ പുടിനാണെന്ന് താൻ വിശ്വസിക്കുന്നതായി പരാമർശിക്കുകയുണ്ടായി. എന്നാൽ അത് സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകൾ തന്‍റെ പക്കല്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രിഗോഷിന്‍റെ മരണവാർത്തയ്‌ക്ക് പിന്നാലെ സെന്‍റ് പീറ്റേഴ്‌സ്‌ബർഗിലെ വാഗ്നര്‍ ആസ്ഥാനത്ത് അദ്ദേഹത്തിന്‍റെ അനുയായികൾ ഒരു താത്‌കാലിക സ്‌മാരകം ഒരുക്കി മെഴുകുതിരുകൾ കത്തിച്ചും പൂക്കൾ നിരത്തിയും അനുശോചനം രേഖപ്പെടുത്തി.

ആരായിരുന്നു പുടിന് പ്രിഗോഷിന്‍ : റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായിരുന്നു വാഗ്നര്‍ ഗ്രൂപ്പ് തലവനായ യെവ്‌ഗ്‌നി പ്രിഗോഷിന്‍. പുടിന്‍റെ ജന്മനാടായ സെന്‍റ് പീറ്റേഴ്‌സ്ബർഗാണ് പ്രിഗോഷിനിന്‍റെയും ദേശം. വാഗ്നർ കൂലിപട്ടാളത്തിന്‍റെ തലവൻ എന്നതിനപ്പുറം രാജ്യത്തെ സമ്പന്നൻമാരിൽ മുന്‍ നിരയിലും പ്രിഗോഷിന്‍ ഇടം പിടിച്ചിരുന്നു. ചെറുപ്പം മുതല്‍ തന്നെ കുറ്റകൃത്യവാസനയുണ്ടായിരുന്ന പ്രിഗോഷിന്‍ നിരവധി കേസുകളിലായി ഒമ്പത് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ ശിക്ഷയ്‌ക്ക് ശേഷം പുറത്തിറങ്ങിയ ഭക്ഷണശാലക ബിസിനസിലേക്ക് ചുവടുവച്ചു. ക്രെംലിനിലെ കാറ്ററിങ് കരാറുകൾ ഏറ്റെടുത്തും സൂപ്പർ മാർക്കറ്റുകളും റസ്റ്റോറന്‍റുകളും ആരംഭിച്ച പ്രിഗോഷിൻ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും സമ്പാദിച്ച് ശതകോടീശ്വരനായി മാറുകയായിരുന്നു.

2014-ല്‍ പ്രിഗോഷിന്‍ രൂപീകരിച്ച സ്വകാര്യ സൈനിക സംഘമാണ് പിഎംസി വാഗ്നര്‍ (PMC Wagnor) എന്ന വാഗ്നര്‍ പട്ടാളം. സ്വകാര്യ സേനയുടെ സേവനം ഏറ്റവുമധികം ഉപയോഗിച്ചത് പുടിൻ തന്നെയായിരുന്നു എന്നതാണ് വാസ്‌തവം. രാജ്യത്തിനകത്ത് തനിക്കെതിരെ ശബ്‌ദമുയർത്തുന്നവരെ നിശബ്‌ദമാക്കുന്നതിനുള്ള ആയുധമായി പുടിന്‍ ഈ കൂലിപ്പടയാളികളെ ഉപയോഗിച്ചു പോന്നു. വിദേശ രാജ്യങ്ങളിലെ സൈനിക നടപടികൾക്കും റഷ്യ ഉപയോഗിച്ചിരുന്നതും വാഗ്നര്‍ കൂലിപ്പട്ടാളത്തെയാണ്.

Last Updated : Aug 28, 2023, 1:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.