ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഹോളിവുഡിലേയും ബോളിവുഡിലേയും പ്രമുഖർ. 70 വർഷത്തെ ഭരണത്തിന് ശേഷം 96-ആം വയസിൽ അന്തരിച്ച ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ പ്രശസ്‌തർ അനുശോചനം രേഖപ്പെടുത്തി. ജീവിക്കാനും രാജ്യത്തെ നയിക്കാനും പ്രചോദനം നൽകുന്ന ഒരു സാന്നിധ്യമായിരുന്നു രാജ്ഞി. കൃപയോടും മാന്യതയോടും കരുതലോടെയുമുള്ള നമ്മുടെ ഏറ്റവും മികച്ചതും ഇരുണ്ടതുമായ ചില നിമിഷങ്ങൾ ഓർക്കുന്നു. ബ്രിട്ടീഷ് രാജകുടുംബവുമായി വളരെ അടുപ്പം പുലർത്തിയിരുന്ന സർ എൽട്ടൺ ജോൺ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
- — Elton John (@eltonofficial) September 8, 2022 " class="align-text-top noRightClick twitterSection" data="
— Elton John (@eltonofficial) September 8, 2022
">— Elton John (@eltonofficial) September 8, 2022
പോപ്പ് താരം സർ മൈക്കൽ മിക്ക് ജാഗറും എലിസബത്ത് രാജ്ഞിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 'എലിസബത്ത് രാജ്ഞി എപ്പോഴും ഇവിടെ തന്നെയുണ്ട്. എന്‍റെ കുട്ടിക്കാലത്ത് രാജ്ഞിയുടെ വിവാഹ വിശേഷങ്ങൾ ടിവിയിൽ കണ്ടത് എനിക്ക് ഓർമയുണ്ട്. സുന്ദരിയായ യുവതിയായി എന്നും എന്‍റെ ഓർമയിൽ നിൽക്കുന്നു. രാജ്യത്തിന്‍റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും പോപ്പ് താരം കൂട്ടിച്ചേർത്തു.
-
For my whole life Her Majesty, Queen Elizabeth II has always been there. In my childhood I can recall watching her wedding highlights on TV. I remember her as a beautiful young lady, to the much beloved grandmother of the nation. My deepest sympathies are with the Royal family. pic.twitter.com/3JLILZDKwK
— Mick Jagger (@MickJagger) September 8, 2022 " class="align-text-top noRightClick twitterSection" data="
">For my whole life Her Majesty, Queen Elizabeth II has always been there. In my childhood I can recall watching her wedding highlights on TV. I remember her as a beautiful young lady, to the much beloved grandmother of the nation. My deepest sympathies are with the Royal family. pic.twitter.com/3JLILZDKwK
— Mick Jagger (@MickJagger) September 8, 2022For my whole life Her Majesty, Queen Elizabeth II has always been there. In my childhood I can recall watching her wedding highlights on TV. I remember her as a beautiful young lady, to the much beloved grandmother of the nation. My deepest sympathies are with the Royal family. pic.twitter.com/3JLILZDKwK
— Mick Jagger (@MickJagger) September 8, 2022
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തോടൊപ്പമാണ് ഹെലൻ മിറൻ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്. ഒരു എലിസബത്തിയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ഹെലൻ കൂട്ടിച്ചേർത്തു. രാജ്ഞിയോടുള്ള സ്‌നേഹം പോൾ മക്കാർട്ട്‌നിയും പ്രകടിപ്പിച്ചു. ദൈവം എലിസബത്ത് രാജ്ഞിയെ അനുഗ്രഹിക്കട്ടെ. രാജ്ഞി സമാധാനത്തിൽ വിശ്രമിക്കട്ടെ എന്ന് മക്കാർട്ട്‌നി ട്വീറ്റിൽ കുറിച്ചു.
-
God bless Queen Elizabeth II
— Paul McCartney (@PaulMcCartney) September 8, 2022 " class="align-text-top noRightClick twitterSection" data="
May she rest in peace
Long live The King
Paul McCartney pic.twitter.com/fK9wXqkAsa
">God bless Queen Elizabeth II
— Paul McCartney (@PaulMcCartney) September 8, 2022
May she rest in peace
Long live The King
Paul McCartney pic.twitter.com/fK9wXqkAsaGod bless Queen Elizabeth II
— Paul McCartney (@PaulMcCartney) September 8, 2022
May she rest in peace
Long live The King
Paul McCartney pic.twitter.com/fK9wXqkAsa
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. നടി സുസ്‌മിത സെൻ തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ എടുത്ത് ഒരു കുറിപ്പിനൊപ്പം എലിസബത്ത് രാജ്ഞിയുടെ ചിത്രവും പോസ്റ്റ് ചെയ്‌തു. അവിശ്വസനീയവും ആഘോഷിപ്പിക്കപ്പെട്ടതുമായ ജീവിതം. രാജ്ഞിയുടെ ആൾരൂപം. എലിസബത്ത് രാജ്ഞി സമാധാനത്തിൽ വിശ്രമിക്കൂ എന്നായിരുന്നു സുസ്‌മിത സെൻ കുറിച്ചത്. കരീന കപൂർ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രാജ്ഞിയുടെ ചിത്രം ഹാർട്ട് ഇമോജിയോടൊപ്പം പങ്കുവെച്ചു.
-
What an incredible & truly celebrated life!!! She loved colors & lived every shade of it, in a single lifetime…The very embodiment of QUEEN!!!
— sushmita sen (@thesushmitasen) September 8, 2022 " class="align-text-top noRightClick twitterSection" data="
Rest in peace Queen Elizabeth ll 🙏#BritainsLongestReigningMonarch #GodSpeed #DuggaDugga pic.twitter.com/6IghsI7C0u
">What an incredible & truly celebrated life!!! She loved colors & lived every shade of it, in a single lifetime…The very embodiment of QUEEN!!!
— sushmita sen (@thesushmitasen) September 8, 2022
Rest in peace Queen Elizabeth ll 🙏#BritainsLongestReigningMonarch #GodSpeed #DuggaDugga pic.twitter.com/6IghsI7C0uWhat an incredible & truly celebrated life!!! She loved colors & lived every shade of it, in a single lifetime…The very embodiment of QUEEN!!!
— sushmita sen (@thesushmitasen) September 8, 2022
Rest in peace Queen Elizabeth ll 🙏#BritainsLongestReigningMonarch #GodSpeed #DuggaDugga pic.twitter.com/6IghsI7C0u
ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള എലിസബത്ത് രാജ്ഞിയുടെ ചിത്രം അനുഷ്‌ക ശർമ്മയും പോസ്റ്റ് ചെയ്‌തു. 'റെസ്റ്റ് ഇൻ ഗ്രേസ്' എന്ന് അടിക്കുറിപ്പും നൽകി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ റിതേഷ് ദേശ്‌മുഖും അനുശോചനം രേഖപ്പെടുത്തി. നടി ശിൽപ ഷെട്ടിയും അനുശോചനം അറിയിച്ചു. എലിസബത്ത് രാജ്ഞിയോടൊപ്പമുള്ള ഒരു പഴയ ചിത്രം അടിക്കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്‌തു. "എന്തൊരു അവിശ്വസനീയമാംവിധം പ്രചോദനാത്മകമായ ഒരു യാത്രയാണ് നിങ്ങളുടെ ജീവിതം! എലിസബത്ത് രാജ്ഞി സമാധാനത്തിൽ വിശ്രമിക്കൂ എന്ന് ശിൽപ ഷെട്ടി ചിത്രത്തിനൊപ്പം എഴുതിച്ചേർത്തു.
അവധിക്കാല വസതിയായ സ്കോട്ട്‌ലന്‍റിലെ ബാൽമോറൽ കൊട്ടാരത്തില്‍വച്ച് ഇന്നലെയായിരുന്നു (08.09.2022) എലിസബത്ത് രാജ്ഞിയുടെ വിയോഗം. രാജ്ഞിയുടെ മരണത്തോടെ ബക്കിങ്ഹാം കൊട്ടാരം 10 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. 25-ാം വയസിൽ ബ്രിട്ടീഷ് രാജപദവിയിലെ നാൽപതാമത്തെ വ്യക്തിയായി 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് II പദവിയിലെത്തുന്നത്.
70 വർഷക്കാലം ബ്രിട്ടൺ ഭരിച്ച എലിസബത്ത് രാജ്ഞി ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്. വിക്‌ടോറിയ രാജ്ഞിയുടേതിനേക്കാൾ ഏഴ് വർഷം അധികമായിരുന്നു എലിസബത്ത് രാജ്ഞിയുടെ ഭരണകാലയളവ്. രാജ്ഞിയുടെ മരണത്തോടെ മൂത്ത മകൻ ചാൾസ് അടുത്ത രാജാവാകും.
പുതിയ രാജാവ് കിംഗ് ചാൾസ് മൂന്നാമൻ എന്ന് ഔദ്യോഗികമായി അറിയപ്പെടും. രാജ്ഞിയുടെ അന്ത്യത്തോടെ, ചാൾസ് 14 കോമൺവെൽത്ത് രാജ്യങ്ങളുടെ രാജാവും രാഷ്‌ട്രത്തലവനുമായി ദുഃഖാചരണത്തിന് മേൽനോട്ടം വഹിക്കും. അദ്ദേഹം രാജാവാകുമ്പോൾ രണ്ടാം ഭാര്യ കാമിലയെ രാജ്ഞിയെന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു.