ETV Bharat / international

ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ, വസതി വിട്ട് തടിതപ്പി ഗോതബായ രാജപക്‌സെ

പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ വസതിയിലെ കിടപ്പുമുറിയും അടുക്കളയും പ്രതിഷേധക്കാർ കയ്യേറി. സുരക്ഷ സേനയെ മറികടന്നാണ് പ്രതിഷേധക്കാർ വസതി കയ്യേറിയത്

Sri Lanka President Gotabaya Rajapaksa flees  protests in Sri Lanka  economic crisis in srilanka protest  Enraged protestors storm Sri Lankan President Gotabaya Rajapaksa house  ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം  ഗോതബായ രാജപക്‌സെ നാടുവിട്ടു  പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ  പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ
ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ
author img

By

Published : Jul 9, 2022, 4:08 PM IST

Updated : Jul 9, 2022, 9:27 PM IST

കൊളംബോ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായ ശ്രീലങ്കയിൽ പ്രതിഷേധക്കാർ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ വസതി കയ്യേറി. പ്രതിഷേധക്കാർ വീട് കയ്യേറുന്നതിന് മുൻപ് രാജപക്‌സെ വീട് വിട്ടു. ഗോതബായ രാജ്യം വിട്ടതായാണ് സംശയം. സുരക്ഷ സേനയെ മറികടന്നാണ് പ്രതിഷേധക്കാർ വസതി കയ്യേറിയത്.

ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ

കിടപ്പുമുറിയും അടുക്കളയും പ്രതിഷേധക്കാർ വളഞ്ഞതായാണ് വിവരം. ഭരണപക്ഷത്തിന് എതിരെ ശനിയാഴ്‌ച വിദ്യാർഥി, യുവജന, വനിത സംഘടനകളടക്കം സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തിരുന്നു. ഇത് കണക്കിലെടുത്താണ് പ്രക്ഷോഭം ആരംഭിക്കുന്നതിന് മുൻപ് രാജപക്‌സെ നാടുവിട്ടത്.

  • #WATCH | Sri Lanka: People gather in large numbers outside the Presidential Secretariat in Colombo as the beleaguered island-nation witnesses massive protests amid ongoing economic turmoil

    (Source: Reuters) pic.twitter.com/H2AprxYxsN

    — ANI (@ANI) July 9, 2022 " class="align-text-top noRightClick twitterSection" data=" ">

നിരവധി വെടിയൊച്ചകൾ കേട്ടതായും പ്രസിഡന്‍റിന്‍റെ വസതി വളഞ്ഞ പ്രതിഷേധക്കാരെ തടയാൻ നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചുവെങ്കിലും പരാജയപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ വസതിയിൽ പ്രവേശിച്ചതായി ലങ്കൻ മാധ്യമമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്‌തു.

  • #WATCH | Massive protests erupt in economic crisis-laden Sri Lanka as protesters amass at the President's Secretariat, who has reportedly fled the country.

    (Source: unverified) pic.twitter.com/SvZeLGTvKG

രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്‌ച പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്‌ച(8.07.2022) രാത്രി തന്നെ ശ്രീലങ്കൻ പൊലീസ് പശ്ചിമ പ്രവിശ്യയിലെ നിരവധി സ്റ്റേഷൻ ഡിവിഷനുകളിൽ കർഫ്യു ഏർപ്പെടുത്തിയിരുന്നു. കർഫ്യു ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പൊലീസ് ഏർപ്പെടുത്തിയ കർഫ്യു അവഗണിച്ചാണ് പതിനായിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ തെരുവില്‍ ഇറങ്ങിയത്. ട്രെയിനുകളടക്കം പിടിച്ചെടുത്താണ് പ്രതിഷേധക്കാർ കൊളംബോയില്‍ എത്തിയത്.

രാജ്യത്ത് നാളുകളായി വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയാണ് വീണ്ടും പ്രതിഷേധക്കാർ തെരുവില്‍ ഇറങ്ങാൻ ഇടയാക്കിയിരിക്കുന്നത്. ശ്രീലങ്കയുടെ സമ്പദ്‌ വ്യവസ്ഥ തകർന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇന്ധന ക്ഷാമം രൂക്ഷമായതോടെ മണിക്കൂറുകളാണ് ജനങ്ങൾക്ക് ഇന്ധനം നിറക്കുന്ന സ്റ്റേഷനുകളിൽ ക്യൂ നിൽക്കേണ്ടി വന്നത്. ഇന്ധന സ്റ്റേഷനുകളിൽ ജനങ്ങളും പൊലീസ് സേനയിലെ അംഗങ്ങളും സായുധ സേനയും തമ്മിൽ നിരവധി തവണ ഏറ്റുമുട്ടൽ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ധന ക്ഷാമം കണക്കിലെടുത്ത് സ്‌കൂളുകളും സർക്കാർ ഓഫിസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക: 1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ആഭ്യന്തര കാർഷിക ഉത്‌പാദനം കുറഞ്ഞതും വിദേശ നാണ്യ ശേഖരത്തിന്‍റെ അഭാവവും പ്രാദേശിക കറൻസിയുടെ മൂല്യ തകർച്ചയും ക്ഷാമത്തിന് ആക്കം കൂട്ടി. ഇന്ധനം, പാചകവാതകം, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ എന്നിവയ്‌ക്ക് ഒക്കെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇവയിൽ മിക്കതും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവയാണ്.

രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങൾ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്കും നയിച്ചിരിക്കുകയാണ്. സർക്കാർ ജനങ്ങളിൽ നിന്നും പ്രതിഷേധവും അവിശ്വാസവും നേരിടുന്ന സ്ഥിതിയാണ്. 2026ഓടെ ഏകദേശം 25 ബില്യൺ ഡോളർ വിദേശ കടമാണ് ശ്രീലങ്കയ്‌ക്ക്‌ അടച്ചുതീർക്കാനുള്ളത്. അതിൽ തന്നെ ഏഴ് ബില്യൺ ഡോളർ ഈ വർഷം അടച്ചുതീർക്കേണ്ടതാണ്. 51 ബില്യൺ ഡോളറാണ് രാജ്യത്തിന്‍റെ ആകെ വിദേശ കടം.

വിദേശ നാണയത്തിന്‍റെ കുറവ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതിയെ ബാധിക്കുകയും പണപ്പെരുപ്പം രൂക്ഷമാകാന്‍ ഇടയാക്കുകയും ചെയ്‌തു. മാർച്ചിൽ 18.7 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ലോകമെമ്പാടുമുള്ള എണ്ണവില കുതിച്ചുയർന്നതോടെ ശ്രീലങ്കയിലെ ഇന്ധന ശേഖരം തീർന്നു. വൈദ്യുതി നിലയങ്ങളിലേക്ക് ആവശ്യത്തിന് ഇന്ധനം വിതരണം ചെയ്യാൻ സാധിക്കാതെ വന്നതോടെ ഉത്‌പാദനം തടസപ്പെട്ടു.

ഇതിനിടെ സർക്കാരിന് എതിരായ ജനവികാരം ശക്തി പ്രാപിച്ചു. പ്രസിഡന്‍റ് ഗോതബായ രജപക്‌സെ, അദ്ദേഹത്തിന്‍റെ ജ്യേഷ്‌ഠനും മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെ, മറ്റ് രജപക്‌സെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഭരണ സ്ഥാനങ്ങളില്‍ നിന്ന് രാജി വയ്‌ക്കണമെന്ന ആവശ്യവുമായി ജനകീയ പ്രതിഷേധം കടുത്തു. അഞ്ച് രജപക്‌സെമാരിൽ നാല് പേർ തങ്ങളുടെ കാബിനറ്റ് സ്ഥാനങ്ങൾ ഏപ്രിൽ പകുതിയോടെ രാജി വച്ചിരുന്നു. എന്നാല്‍ പ്രസിഡന്‍റ് രാജി ആവശ്യത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പ്രതിസന്ധിയുടെ ഉത്തരവാദിത്തം 20 വർഷത്തോളമായി രാജ്യത്തെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തുന്ന രജപക്‌സെ കുടുംബത്തിനാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അടിയന്തര ധനസഹായ സൗകര്യവും ദീർഘകാല രക്ഷാപദ്ധതിയും ലഭിക്കുന്നതിന് ശ്രീലങ്ക അന്താരാഷ്‌ട്ര നാണയ നിധിയുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല. ബുധനാഴ്‌ച വേൾഡ് ഫുഡ് പ്രോഗാമിന്‍റെ ഏറ്റവും പുതിയ ഭക്ഷ്യ സുരക്ഷ വിലയിരുത്തൽ പ്രകാരം ഏകദേശം 6.26 മില്യൺ ശ്രീലങ്കക്കാർക്ക് അല്ലെങ്കിൽ 10 വീടുകളിൽ മൂന്ന് വീടുകൾക്ക് അവരുടെ അടുത്ത ഭക്ഷണം എവിടെ നിന്നാണ് വരുന്നതെന്ന് ഉറപ്പില്ല.

Last Updated : Jul 9, 2022, 9:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.