ETV Bharat / international

Prigozhin's Plane Crash Death : പ്രഗോഷിന്‍റെ മരണത്തിൽ അട്ടിമറി സാധ്യത തള്ളാതെ ക്രെംലിന്‍ ; രാജ്യാന്തര അന്വേഷണം നടത്തില്ല - ക്രെംലിന്‍

No Chance for International probe on Prigozhin's Death :വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം റഷ്യയുടെ മാത്രം പരിശോധന, നിലവിൽ രാജ്യാന്തര അന്വേഷണത്തിന്‍റെ സാധ്യതകൾ ഇല്ലെന്നും ക്രെംലിന്‍ വക്താവ്

Prigozhin’s plane crash  Kremlin about Prigozhin Plane Crash  Prigozhin Plane Crash  Kremlin  Wagner Group  വാഗ്നർ  യെവ്ജെനി പ്രഗോഷിന്‍  Prigozhin  Prigozhins Death  ക്രെംലിന്‍  റഷ്യ
Prigozhin Plane Crash may have Caused Deliberately
author img

By ETV Bharat Kerala Team

Published : Aug 31, 2023, 10:31 AM IST

മോസ്‌കോ : റഷ്യയുടെ കൂലിപ്പട്ടാളമായിരുന്ന വാഗ്നർ ഗ്രൂപ്പിന്‍റെ (Wagner Group) തലവൻ യെവ്ജെനി പ്രഗോഷിന്‍റെ (Yevgeny Prigozhin) മരണത്തിൽ അട്ടിമറി സാധ്യത തള്ളാതെ ഭരണകൂടം (Prigozhin's Plane Crash Death). പ്രഗോഷിൻ ഉൾപ്പടെ 10 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്ന് ക്രെംലിൻ (Kremlin) അറിയിച്ചു. അപകടം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്നും റഷ്യൻ ഭരണകൂടം വ്യക്തമാക്കി ((Prigozhin Plane Crash may have Caused Deliberately).

അപകടം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആസൂത്രണം ചെയ്ത അപകടം എന്ന സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അന്വേഷണത്തിന് അന്താരാഷ്ട്ര തലമുണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് (Dmitry Peskov) പറഞ്ഞു. "നിലവിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അന്വേഷകർ ഇതുവരെ നിഗമനങ്ങളിലൊന്നും എത്താത്തതിനാൽ അതിനെപ്പറ്റി കൃത്യമായി പറയാൻ കഴിയില്ല.

അപകടം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പക്ഷേ പല തലങ്ങളിലുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ആസൂത്രണം ചെയ്ത അപകടം എന്ന സാധ്യതയും തള്ളിക്കളയുന്നില്ല"-ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം റഷ്യയുടേത് മാത്രമാണ്. നിലവിൽ രാജ്യാന്തര അന്വേഷണത്തിന്‍റെ സാധ്യതകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് പ്രഗോഷിന്‍റെ മൃതദേഹം മോസ്കോ സെന്‍റ് പീറ്റേഴ്‌സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തേരിയിൽ സംസ്കരിച്ചത്.

തന്‍റെ പിതാവിന്‍റെ കുഴിമാടത്തോട് ചേർന്നാണ് പ്രഗോഷിനും അന്ത്യവിശ്രമം ഒരുക്കിയത്. സൈനിക, സർക്കാർ ആദരവുകളില്ലാതെയായിരുന്നു സംസ്‌കാരം. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിൻ (Vladimir Putin സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അധികൃതർ മുൻപേ അറിയിച്ചിരുന്നു. ചടങ്ങിൽ നിന്ന് സർക്കാർ പ്രതിനിധികളും സൈനിക നേതൃത്വവും വിട്ടുനിന്നു.

ചടങ്ങിൽ മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പ​ങ്കെടുത്തത്. സംസ്കാരം നടക്കുന്ന സ്ഥലത്തെക്കുറിച്ചോ, സമയത്തെക്കുറിച്ചോ റഷ്യ അറിയിപ്പൊന്നും നൽകിയിരുന്നില്ല. ഈ മാസം 23ന് മോസ്കോയിൽ നിന്ന് സെന്‍റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ ജെറ്റ് വിമാനം തകർന്നാണ് പ്രഗോഷിൻ കൊല്ലപ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും ജീവനക്കാരും മരിച്ചിരുന്നു. ഡി എന്‍ എ ടെസ്റ്റിലൂടെയാണ് മരിച്ചത് പ്രഗോഷിനാണെന്ന് റഷ്യ സ്ഥിരീകരിച്ചത്. വിമാന യാത്രാരേഖകളിലുണ്ടായിരുന്നവർ തന്നെയാണ് കൊല്ലപ്പെട്ട മറ്റുള്ളവരെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ സ്വന്തമാവശ്യങ്ങൾക്കായി വളർത്തിയെടുത്ത വാഗ്‌നർ കൂലിപ്പടയുടെ തലവനായിരുന്നു പ്രഗോഷിൻ.യുക്രെയ്‌നില്‍ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്ന വാഗ്‍നർ ഗ്രൂപ്പ് നേരത്തെ റഷ്യയുടെ സൈനിക മേധാവികൾക്കെതിരെ കലാപത്തിനും മുതിർന്നിരുന്നു. ജൂൺ 24ന് അതിർത്തിയിലെ റോസ്തോവ് നഗരം പിടിച്ച വാഗ്നർ ഗ്രൂപ്പ് മോസ്കോയിലേക്ക് മാർച്ചും ചെയ്തു.

Also Read: Yevgeny Prigozhin plane Crash ദുരൂഹത നീങ്ങുന്നില്ല; വാഗ്നര്‍ തലവന്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന വിമാനാപകടം ആസൂത്രിതം, യുഎസ് ഇന്‍റലിജന്‍സ്

പ്രഗോഷിന്‍റെ അപ്രതീക്ഷിത നീക്കം അന്ന് രാഷ്ട്ര കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. റഷ്യൻ ഭരണകൂടത്തിനെതിരെ അന്ന് പ്രഗോഷിന്‍റെ കൂലിപ്പട്ടാളം തുടങ്ങിവച്ച കലാപം അയൽ രാജ്യമായ ബെലാറൂസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. റഷ്യൻ ഭരണകൂടത്തിനെതിരെ കലാപം നയിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ അദ്ദേഹം കൊല്ലപ്പെട്ട അപകടം നടന്നിരിക്കുന്നത്. അട്ടിമറിശ്രമത്തിന് പ്രതികാരമായി പ്രഗോഷിനെ കൊലപ്പെടുത്തിയതാണെന്ന് സംശയം ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.