ETV Bharat / international

മരിക്കാതിരിക്കാന്‍ ഈ പലായനം; മുപ്പതോളം നവജാത ശിശുക്കളെ ഗാസയില്‍ നിന്ന് ഈജിപ്‌തിലേക്ക് മാറ്റി

author img

By PTI

Published : Nov 19, 2023, 8:39 PM IST

Premature Babies Evacuated From Gaza : മാസം തികയാതെ പിറന്ന, അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ അതിതീവ്ര ശിശുപരിചരണ വിഭാഗത്തിലാണ് കഴിഞ്ഞിരുന്നത്. ഇവരെ അവിടെനിന്ന് മാറ്റുക അതീവ സങ്കീര്‍ണമായ പ്രക്രിയയായിരുന്നു.

Gaza  Premature Babies Evacuated From Gazas  gaza Premature Babies  gaza evacuation  gaza hospital attack  gaza hospital crisis  നവജാത ശിശുക്കളെ ഈജിപ്‌തിലേക്ക് മാറ്റി  ഗാസ ആശുപത്രി  ഇസ്രയേൽ ഹമാസ് യുദ്ധം  ഗാസ യുദ്ധം  ഗാസ ആക്രമണം
At Least 31 Premature Babies Evacuated From Gazas Main Hospital

ഗാസ: ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ ആശുപത്രികളിലുള്ള പിഞ്ചു കുഞ്ഞുങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഗാസയിലെ പ്രധാന ആശുപത്രിയായ ഷിഫയിൽ (Shifa Hospital) നിന്ന് മാസമെത്താതെ പ്രസവിച്ച മുപ്പത്തോളം കുഞ്ഞുങ്ങളെ മാറ്റിയതായാണ് റിപ്പോർട്ട്. അയല്‍ രാജ്യമായ ഈജിപ്‌തിലേക്കാണ് കുഞ്ഞുങ്ങളെ മാറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു (At Least 31 Premature Babies Evacuated From Gazas Main Hospital And Will Be Transferred To Egypt).

മാസം തികയാതെ പിറന്ന, അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ അതിതീവ്ര ശിശുപരിചരണ വിഭാഗത്തിലാണ് കഴിഞ്ഞിരുന്നത്. ഇവരെ അവിടെനിന്ന് മാറ്റുന്നത് അതീവ സങ്കീര്‍ണമായ പ്രക്രിയയായിരുന്നു. ആംബുലന്‍സുകള്‍ക്ക് ആശുപത്രിക്ക് അടുത്തേക്ക് എത്താനാകുമായിരുന്നില്ല. കുഞ്ഞുങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ മതിയായ സൗകര്യങ്ങള്‍ ഉള്ള മറ്റ് ആശുപത്രികളും ഇവിടെയുണ്ടായിരുന്നില്ല.

പരിമിതിതമായ സൗകര്യത്തില്‍ നിന്നുകൊണ്ട് ഷിഫ ആശുപത്രിയിലെ നവജാതശിശുക്കള്‍ക്ക് ചൂട് പകരാന്‍ ശ്രമിക്കുന്ന ഡോക്‌ടർമാരുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രിക്ക് സമീപം ഇസ്രയേല്‍ സൈന്യവും ഹമാസ് തീവ്രവാദികളും ഏറ്റുമുട്ടിയിരുന്നു. ഇതിനുപിന്നാലെ ആശുപത്രിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ കുഞ്ഞുങ്ങള്‍ക്ക് ചൂട് പകർന്നിരുന്ന ഇന്‍ക്യുബേറ്ററുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമായി. ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞാണ് ഡോക്‌ടര്‍മാര്‍ കുരുന്നുകളുടെ ജീവന്‍ രക്ഷിച്ചത്.

ശനിയാഴ്‌ച ഷിഫ ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനാ സംഘം 291 രോഗികൾ ഇപ്പോഴും അവിടെ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുപ്പതിലധികം ശിശുക്കളും, ട്രോമ രോഗികളും, ഗുരുതര മുറിവുകളുള്ളവരും, നട്ടെല്ലിന് പരിക്കേറ്റ് നടക്കാന്‍ കഴിയാത്തവരും ഉള്‍പ്പെട്ടിരുന്നു. ഷിഫ ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടതോടെ ഇവിടെ അഭയം തേടിയിരുന്നവരും നിരവധി ജീവനക്കാരുമടക്കം 2,500 ത്തോളം ആളുകള്‍ ശനിയാഴ്‌ച രാവിലെ പലായനം ചെയ്‌തതായും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. നിലവില്‍ 25 ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമാണ് ആശുപത്രിയിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Also Read: ഗാസയിലെ പ്രധാന ആശുപത്രിക്ക് സമീപം വന്‍ ആക്രമണം, രക്ഷപ്പെടാനാകാതെ ആശുപത്രിക്കുള്ളില്‍ കുടുങ്ങി നിരവധി പേര്‍

ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു: ഇതിനോടകം ഗാസയിലെ 25 ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ധനമില്ലാത്തതാണ് ഇവയുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. 11 ആശുപത്രികള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ആശുപത്രികള്‍ ഹമാസിന്‍റെ ആയുധപ്പുരകളായി പ്രവര്‍ത്തിക്കുന്നെന്നാണ് ഇസ്രയേലിന്‍റെ ആരോപണം അതുകൊണ്ട് ആശുപത്രികളാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രികളില്‍ ആയുധങ്ങള്‍ സംഭരിച്ചിട്ടില്ലെന്നാണ് ഹമാസും ആശുപത്രി ജീവനക്കാരും ആവര്‍ത്തിച്ച് വ്യക്‌തമാക്കുന്നത്.

അഭയാര്‍ഥി കേന്ദ്രവും ആക്രമിച്ചു: ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കേന്ദ്രത്തിന് നേരെയും കഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യോമാക്രണം നടത്തി. വടക്കന്‍ ഗാസയിലെ ഫഖൗര സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ജബാലിയ അഭയാര്‍ഥി കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. 26 പേരെങ്കിലും ആക്രമണത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

സമീപത്തെ ആശുപത്രിയില്‍ നിന്ന് പുറത്ത് വന്ന ചിത്രങ്ങളില്‍ ഇരുപതോളം മൃതദേഹങ്ങള്‍ കാണാം. പ്രദേശത്ത് നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് നേരത്തെ തന്നെ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. സൈനികര്‍ മാത്രമേ ഇവിടെ തുടരാന്‍ പാടുള്ളൂ എന്നും ഹമാസിനെ തകര്‍ക്കാന്‍ ആക്രമണം നടത്താന്‍ പോകുകയാണെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: ഗാസയിലെ ബന്ദികളെ മോചിപ്പിക്കണം, ഇസ്രയേല്‍ സര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ട് കൂറ്റന്‍ റാലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.