ഹൈദരാബാദ്: രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് വിദേശ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ച് പ്രവാസി ഭാരതീയ ദിവസ്. 2003 ജനുവരി ഒന്‍പത് മുതലാണ് രാജ്യത്ത് പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കാന്‍ തുടങ്ങിയത്. പ്രവാസി ഇന്ത്യാക്കാര്‍ക്ക് നല്‍കുന്ന ആദരമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. (Pravasi Bharatiya Divas)
നമ്മുടെ രാജ്യത്തെ ഏറ്റവും മഹാനായ പ്രവാസി, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 1915ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ അതേ ദിനം തന്നെ പ്രവാസി ഭാരതീയ ദിവസ് ആചരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും രാജ്യത്തിന്‍റെ ചരിത്രത്തെ തന്നെ മാറ്റി മറിക്കുകയും ചെയ്ത അദ്ദേഹത്തെ ഓര്‍മയിലാണ് ഈ ദിവസം കൊണ്ടാടുന്നത്.
രാജ്യാന്തരതലത്തില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഇന്ത്യന്‍ വംശജരെ ഒരുമിപ്പിച്ച് ഒരേ വേദിയില്‍ എത്തിച്ച് കൊണ്ടുള്ള വലിയ ആഘോഷ പരിപാടികളാണ് ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കാന്‍ ഇത്തരത്തില്‍ ഒരു വേദി സഹായിക്കുന്നു.
വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ഇത്തരത്തില്‍ ഒരുമിക്കുന്നതിലൂടെ വിവിധ മേഖലകളിലുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ച് അറിയാന്‍ നമുക്ക് സാധിക്കും.
വിദേശത്തെ ഇന്ത്യന്‍ സമൂഹം: സാങ്കേതിക വിദ്യ, സമ്പദ്ഘടന അടക്കമുള്ള മേഖലകളില്‍ വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സംഭാവനകള്‍ വളരെ വലുതാണ്. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരും(NRI Non Resident Indians) ഇന്ത്യന്‍ വേരുകളുള്ള വിദേശപൗരന്‍മാരും(PIO-Persons of Indian Orgin) അടങ്ങുന്നതാണ് ഇന്ത്യന്‍ വംശജര്‍(Indian Diaspora)എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇവരെ 2015 മുതല്‍ വിദേശ ഇന്ത്യന്‍ പൗരര്‍(Overseas Citizens of India -OCI) എന്ന വിഭാഗത്തില്‍ പെടുത്തി ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളടക്കം സര്‍ക്കാര്‍ വിതരണം ചെയ്യുന്നു.
ലോകമെമ്പാടുമായി 320 ലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് 2021 ഡിസംബര്‍ 25ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 130 ലക്ഷം പേര്‍ NRI വിഭാഗത്തില്‍ പെടുന്നു. 180 ലക്ഷം പേര്‍ PIO വിഭാഗത്തിലുള്ളവരാണ്. ഇവരെ രണ്ട് വിഭാഗക്കാരെയും ഇപ്പോള്‍ OCI എന്ന ഒറ്റവിഭാഗത്തിലാക്കി കണക്കാക്കുന്നു. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാര്‍ സ്വന്തം ബുദ്ധിയും കഴിവും പരിശ്രമവും കൊണ്ട് വ്യവസായം, ശാസ്ത്രം, സംഗീതം, സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്.
പ്രവാസി ഭാരതീയ സമ്മാന്‍: വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരനോ ഇന്ത്യക്കാര്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ആണ് ഈ പുരസ്കാരം നല്‍കുന്നത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കല്‍, വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ താത്പര്യ സംരക്ഷണം, ഇന്ത്യയെക്കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കല്‍, തുടങ്ങിയ നടത്തിയവരെ ആദരിക്കാനാണ് ഇത്തരമൊരു പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രപതിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.
വിദേശഇന്ത്യക്കാരുടെ സാമ്പത്തിക പങ്കാളിത്തം: വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ഇന്ത്യയിലേക്കാണെന്ന് ലോകബാങ്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 12500 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള പണമാണ് രാജ്യത്തേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിച്ചത്. വിദേശ ഇന്ത്യക്കാര്‍ രാജ്യത്തെ അവരുടെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അവര്‍ നല്‍കുന്ന സംഭാവനകള്‍ എത്രമാത്രം വലുതാണെന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ദക്ഷിണേഷ്യന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശപണം എത്തുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. 2023ല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് വിദേശത്ത് നിന്നെത്തുന്ന പണത്തിന്‍റെ അളവില്‍ 7.2ശതമാനം വര്‍ദ്ധനയുണ്ടായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും തൊഴില്‍ വിപണികളില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. തുറന്ന തൊഴില്‍ വിപണിയും സാമൂഹ്യ സുരക്ഷ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ വന്‍ തോതില്‍ വിദേശനാണ്യം ഇന്ത്യയിലേക്ക് ഒഴുകൂ. ഏറെ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് തന്നെയാണ് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ജീവ വായുവും.
വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ പദ്ധതികള്‍
ഓവര്‍ സീസ് ഇന്ത്യന്‍ സിറ്റിസണ്‍ ഷിപ്പ് (OCI)പദ്ധതി: 1955പൗരത്വ നിയമ ഭേഗഗതിയിലൂടെ 2006ലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇന്ത്യന്‍ വംശജര്‍ക്ക് സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക ഗുണങ്ങള്‍ നല്‍കുകയും ആജീവനാന്തം വിസയില്ലാതെ തന്നെ ഇന്ത്യയില്‍ വന്ന് പോകാനും സാധിക്കുന്ന സംവിധാനമാണ് ഇതിലൂടെ ആവിഷ്ക്കരിച്ചിട്ടുള്ളത്. 2011 ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം 8,61,726 PIOകള്‍ OCIകളായി രജിസ്റ്റര്‍ ചെയ്തു.
എന്‍ആര്‍ഐകള്‍ക്ക് വോട്ടവകാശം: 2010ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതിയിലൂടെ വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വോട്ട് ചെയ്യാനാകും.
വിദേശ തൊഴിലാളികള്‍ക്കുള്ള റിസോഴ്സ് സെന്‍റര്‍: വിദേശ കുടിയേറ്റ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. പരാതികളും ആശങ്കകളും അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും ലഭ്യമാണ്. വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വിദേശങ്ങളിലെ തൊഴില്‍ വിവരങ്ങള്‍ നല്‍കല്‍, അനധികൃത കുടിയേറ്റത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഇതിലൂടെ നല്‍കുന്നു. ഇന്ത്യയില്‍ എവിടെ നിന്നും 100111900 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ എംപ്ലോയ്മെന്‍റ്: നിരവധി പരിപാടികളാണ് ഇതിന് കീഴില്‍ നടക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇവര്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നൈപുണ്യ വികസന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രവാസികാര്യമന്ത്രാലയത്തിന്‍റെ സഹകരണത്തോട് കൂടിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. അസം, അരുണാചല്‍പ്രദേശ്, മേഘാലയ, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങളുമായി ഇത്തരം ധാരണകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രവാസികാര്യമന്ത്രാലയം ആണ് പദ്ധതി നടപ്പാക്കുക.
ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്: 48 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇതിന്‍റെ ഗുണങ്ങള്‍ ലഭിക്കും. തൊഴിലാളികളും സ്ത്രീകളും അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ദുരിതത്തിലാകുന്ന ഇത്തരം വിഭാഗത്തില്‍ പെട്ടവരെ സഹായിക്കുന്ന പദ്ധതിയാണിത്.
വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ ഡെവലപ്പ്മെന്‍റ് ഫൗണ്ടേഷന്‍, ലോകവ്യാപകമായി ഇന്ത്യന്‍ വിജ്ഞാന ശൃംഖല, തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ഇന്ത്യാക്കാരെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ആഗോള ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ഇ-മൈഗ്രേറ്റ് എന്നൊരു പദ്ധതിയും ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു. കുടിയേറ്റ നടപടികളില്‍ സുതാര്യത ഉറപ്പാക്കാനുള്ള പദ്ധതിയാണിത്. സമഗ്ര ഇ ഗവേണന്‍സ് പദ്ധതിയാണ് ഇതിലൂടെ നടപ്പാക്കുന്നത്. കുടിയേറ്റക്കാരുടെ ക്ഷേമപദ്ധതികള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കാനും സാധിക്കുന്നു. കാര്യക്ഷമമായി കുടിയേറ്റക്കാരെ സംരക്ഷിക്കാനും കഴിയുന്ന പദ്ധതിയാണിത്.
പ്രവാസി ഭാരതീയ ബിമാ യോജന: വിദേശകാര്യമന്ത്രാലയം നടപ്പാക്കുന്ന നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. ഓണ്‍ലൈന്‍ വഴി ഇത് പുതുക്കാനും പണമടയ്ക്കാനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. തൊഴിലോ പ്രദേശമോ പരിഗണിക്കാതെ തന്നെ ലോകത്തെല്ലായിടവും ഇതിന്‍റെ പ്രയോജനം ലഭ്യമാകും. അപകടമരണം, സ്ഥിരമായ അംഗവൈകല്യം തുടങ്ങിയവയ്ക്കും ഇന്‍ഷ്വറന്‍സ് ലഭിക്കും.
Also Read: 'ഹൃദയം കൊണ്ട് ചേര്‍ത്തുപിടിക്കാം' ; ഗ്ലോബല്‍ ഫാമിലി ഡേ, പ്രത്യേകതയും പ്രാധാന്യവും