വല്ലെറ്റ : റഷ്യയുടെ യുദ്ധം ബാലിശമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദേശീയതാത്‌പര്യങ്ങളുടെ പേരില്‍ കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത വിനാശകരമായ ആക്രമണമാണ് റഷ്യ നടത്തുന്നതെന്നും പോപ്പ് പറഞ്ഞു. റഷ്യയുടെയും പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിന്‍റെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.
'രാജ്യങ്ങളിലെ അധിനിവേശവും ക്രൂരമായ പോരാട്ടങ്ങളും ആണവ ഭീഷണികളും ഒരു വിദൂര ഭൂതകാലത്തിന്‍റെ ഓര്‍മകള്‍ മാത്രമായാണ് കണ്ടിരുന്നത്. എന്നാല്‍, തെറ്റായ വാദം നിരത്തി ചില ശക്തികള്‍ വിനാശകരമായ ആക്രമണവും ആണവയുദ്ധത്തിന്‍റെ ഭീഷണിയും ലോകത്ത് അഴിച്ചുവിടുകയാണിപ്പോള്‍'. യൂറോപ്യന്‍ രാജ്യമായ മാൾട്ട സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ | ശ്രീലങ്ക 36 മണിക്കൂര്‍ അടച്ചുപൂട്ടലിലേക്ക് ; ഇന്ത്യ അയയ്ക്കുന്നത് 40,000 ടൺ അരി
ചില ശക്തർ, ദേശീയ താത്‌പര്യത്തിന്‍റെ കാലഹരണപ്പെട്ട അവകാശവാദങ്ങളിൽ അകപ്പെട്ട് സംഘട്ടനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നില സ്വീകരിക്കുന്നു. സാധാരണ ജനങ്ങൾ മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കേണ്ടതിന്‍റെ ആവശ്യകത മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കീവിലേക്കുള്ള സന്ദർശനത്തെക്കുറിച്ച് പഠിക്കുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേര്‍ത്തു.