അബുദാബി : രണ്ട് ദിവസം നീണ്ടുനിന്ന ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തി. ഒരു ദിവസം മാത്രം ഇവിടെ ചിലവഴിക്കുന്ന മോദി ഇന്ന് തന്നെ യുഎഇ പ്രസിഡന്‍റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. വിജയകരമായ ദ്വിദിന പാരീസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണിനൊപ്പം ബാസ്റ്റിൽ ഡേ പരേഡിൽ അതിഥിയായി പങ്കെടുക്കുകയും നിരവധി കരാറുകളിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തിരുന്നു.
'എന്‍റെ സുഹൃത്തും യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ എച്ച്.എച്ച്. ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണാൻ ആഗ്രഹിക്കുന്നു' എന്നാണ് പ്രധാനമന്ത്രി വ്യാഴാഴ്‌ച ഇന്ത്യയിൽ നിന്നും പുറപ്പെടും മുൻപ് ട്വീറ്റിലൂടെ അറിയിച്ചത്. വ്യാപാരം, നിക്ഷേപം, ഊർജം, ഭക്ഷ്യസുരക്ഷ, ശാസ്‌ത്ര -സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഫിൻടെക്, പ്രതിരോധം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി നിരവധി മേഖലകളിൽ രണ്ട് രാജ്യങ്ങളും വ്യാപൃതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. നിലവിൽ യുഎഇയിൽ എത്തിയ പ്രധാനമന്ത്രി ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
Grateful to Crown Prince HH Sheikh Khaled bin Mohamed bin Zayed Al Nahyan for welcoming me at the airport today. pic.twitter.com/3dM8y5tEdv
— Narendra Modi (@narendramodi) July 15, 2023 " class="align-text-top noRightClick twitterSection" data="
">Grateful to Crown Prince HH Sheikh Khaled bin Mohamed bin Zayed Al Nahyan for welcoming me at the airport today. pic.twitter.com/3dM8y5tEdv
— Narendra Modi (@narendramodi) July 15, 2023Grateful to Crown Prince HH Sheikh Khaled bin Mohamed bin Zayed Al Nahyan for welcoming me at the airport today. pic.twitter.com/3dM8y5tEdv
— Narendra Modi (@narendramodi) July 15, 2023
ശേഷം ചില സുപ്രധാന കരാറുകളിൽ ഒപ്പുവയ്‌ക്കുകയും ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. കൊവിഡ് മഹാമാരി സമയത്ത് ഒപ്പിട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപെടലിന് ഊന്നൽ നൽകുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ പുരോഗതിയും ഈ കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്യും. യുഎഇയിലെ ജനസംഖ്യയുടെ 30 ശതമാനം വരുന്ന വലിയ വംശീയ സമൂഹമാണ് ഇന്ത്യൻ പ്രവാസികൾ. 2021 ലെ യുഎഇ രേഖകൾ പ്രകാരം 3.5 ദശലക്ഷം ഇന്ത്യൻ പൗരന്മാരാണ് ഈ രാജ്യത്തുള്ളത്. 2014 ൽ അധികാരത്തിലെത്തിയതിന് ശേഷം അഞ്ചാം തവണയാണ് പ്രധാനമന്ത്രി ഗൾഫ് സന്ദർശിക്കുന്നത്.
also read : PM Modi France highest honour| ഫ്രാൻസിന്‍റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
ഫ്രാൻസിൽ മോദിയ്‌ക്ക് പരമോന്നത ബഹുമതി നൽകി സ്വീകരണം : വ്യാഴാഴ്‌ച ഫ്രാൻസിലെത്തിയ മോദിയെ ഫ്രാൻസിന്‍റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ നൽകിയാണ് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ സ്വീകരിച്ചത്. ശേഷം ഇന്നലെ ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ മാക്രോണിനൊപ്പം വിശിഷ്‌ടാതിഥിയായ മോദി യുപിഐ ഉപയോഗിക്കുന്നതിനുള്ള കരാർ പ്രഖ്യാപിക്കുകയും ഫ്രാൻസിലെ മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു.
also read : Watch: 'ഫ്രാൻസില്‍ അല്ല എംബാപ്പെ ഇന്ത്യയിലാണ് സൂപ്പര്‍ ഹിറ്റ്'; നരേന്ദ്ര മോദി