ETV Bharat / international

നരേന്ദ്ര മോദിയും ജോ ബൈഡനും പങ്കെടുക്കുന്ന വെര്‍ച്വല്‍ യോഗം ഇന്ന്

റഷ്യ യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.

PM Modi to hold virtual interaction with US President Joe Biden today  COVID-19 pandemic  climate crisis  global economy  Prosperity in the Indo-Pacific  Indo-Pacific Economic Framework  നരേന്ദ്ര മോദി ബൈഡന്‍ വെര്‍ച്യുല്‍ കൂടിക്കാഴ്ച  അമേരിക്ക ഇന്ത്യ നയതന്ത്ര ബന്ധം  ഇന്ത്യ അമേരിക്ക 2 പ്ലസ് 2 ചര്‍ച്ച
നരേന്ദ്ര മോദിയും ജോ ബൈഡനും പങ്കെടുക്കുന്ന വെര്‍ച്യുല്‍ യോഗം ഇന്ന്
author img

By

Published : Apr 11, 2022, 10:59 AM IST

Updated : Apr 11, 2022, 11:06 AM IST

വാഷിങ്‌ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മില്‍ ഇന്ന്(11.04.2022) വെര്‍ച്വല്‍ സംഭാഷണം നടക്കും. കൊവിഡ്, കാലവസ്ഥ വ്യതിയാനം, ആഗോള സമ്പദ്‌വ്യവസ്ഥ, ഇന്തോ-പെസഫിക്ക് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യുകയെന്ന് വൈറ്റ്‌ഹൗസ് വ്യക്തമാക്കി. ചര്‍ച്ചയില്‍ ദക്ഷിണേഷ്യയിലെ പുതിയ സാഹചര്യങ്ങളും ചര്‍ച്ചയാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

ഇന്തോ-പെസഫിക് മേഖലയിലെ സാമ്പത്തിക സഹകരണം, ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇരു നേതാക്കളും നടത്തും. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷ്യ വസ്‌തുക്കളുടേയും ഇന്ധനങ്ങളുടെയും ആഗോളതലത്തിലെ വിതരണത്തിലുണ്ടായ താളപിഴകളും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ക്വാഡ് നേതാക്കളുടെ യോഗത്തിലാണ് ഇരു നേതാക്കളും അവസാനമായി ഒരുമിച്ച് പങ്കെടുത്തത്. ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 പ്ലസ് 2 ചര്‍ച്ചയുടെ മുന്നോടിയായാണ് മോദിയും ബൈഡനും തമ്മിലുള്ള യോഗം നടക്കുന്നത്.

ALSO READ: 'രക്തച്ചൊരിച്ചില്‍ പരിഹാരമല്ല' ; സമാധാന പാത വീണ്ടെടുക്കണമെന്ന് യുക്രൈന്‍ വിഷയത്തില്‍ എസ് ജയ്‌ശങ്കര്‍

Last Updated : Apr 11, 2022, 11:06 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.