ടോക്കിയോ: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമേദി ജപ്പാനിലെത്തി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായും, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദോയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ വിവരം പ്രധാനമന്ത്രിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
-
Landed in Tokyo. Will be taking part in various programmes during this visit including the Quad Summit, meeting fellow Quad leaders, interacting with Japanese business leaders and the vibrant Indian diaspora. pic.twitter.com/ngOs7EAKnU
— Narendra Modi (@narendramodi) May 22, 2022 " class="align-text-top noRightClick twitterSection" data="
">Landed in Tokyo. Will be taking part in various programmes during this visit including the Quad Summit, meeting fellow Quad leaders, interacting with Japanese business leaders and the vibrant Indian diaspora. pic.twitter.com/ngOs7EAKnU
— Narendra Modi (@narendramodi) May 22, 2022Landed in Tokyo. Will be taking part in various programmes during this visit including the Quad Summit, meeting fellow Quad leaders, interacting with Japanese business leaders and the vibrant Indian diaspora. pic.twitter.com/ngOs7EAKnU
— Narendra Modi (@narendramodi) May 22, 2022
ജപ്പാനിൽ ഏകദേശം 40 മണിക്കൂറിനുള്ളിൽ മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം 23 പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളുടെ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളും, ആഗോള പ്രശ്‌നങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡനുമായി ഇരു രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നാണ് മോദി അറിയിച്ചിരുന്നത്.
ജപ്പാനിലെ വ്യവസായ പ്രമുഖരെ കാണും: കഴിഞ്ഞ കൂടിക്കാഴ്ചയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ജപ്പാന്‍ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജപ്പാനിലെ വ്യവസായ പ്രമുഖന്മാരേയും മോദി കാണും. കൂടാതെ ജപ്പാനിലെ 40,000ത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുമായും പ്രധാനമന്ത്രി സംവദിക്കും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് ആദ്യമായാണ് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അദ്ദേഹവുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിവിധ പ്രദേശിക, ആഗോള വിഷയങ്ങളാകും ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി സംവാദത്തില്‍ ചര്‍ച്ചയാകുക എന്ന് മോദി നേരത്തെ ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.