ETV Bharat / international

നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി ആന്‍റണി അൽബനീസ്

author img

By

Published : Mar 10, 2023, 1:51 PM IST

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സര്‍വതല സ്‌പര്‍ശിയായ ബന്ധം ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ പ്രതിതകരിച്ചു

Anthony Albanese  Anthony Albanese India visit  ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം  പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്‍റണി അൽബനീസ്  India Australia bilateral ties
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അൽബനീസും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നു. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറുമായും കൂടിക്കാഴ്‌ച നടത്തി.

അല്‍ബനീസിന്‍റെ ഇന്ത്യ സന്ദര്‍ശനവും ഇന്ന് (10.3.2023) നടക്കുന്ന വാര്‍ഷിക ഉച്ചകോടിയും ഇന്ത്യ- ഓസ്‌ട്രേലിയ നയതന്ത്ര ബന്ധം പുതിയ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുമെന്ന് എസ്‌ ജയശങ്കര്‍ പ്രതികരിച്ചു. "ഈ പകല്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസ് സന്ദര്‍ശിച്ചത് വളരെ സന്തോഷകരമായിരുന്നു. അദ്ദേഹത്തിന്‍റെ സന്ദര്‍ശനവും ഇന്ന് നടക്കുന്ന വാര്‍ഷിക ഉച്ചകോടിയും നമ്മുടെ നയതന്ത്രബന്ധം ഉയര്‍ന്ന തലത്തില്‍ എത്തിക്കും," ജയശങ്കര്‍ ട്വീറ്റ് ചെയ്‌തു.

വ്യാഴാഴ്‌ചയാണ് (09.3.2023) ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനത്തിനായി ഗുജറാത്തിലെ അഹമ്മദാബാദില്‍ ആന്‍റണി അല്‍ബനീസ് എത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രഭായ് പട്ടേലാണ് ആന്‍റണി അല്‍ബനീസിനെ സ്വീകരിച്ചത്. മാര്‍ച്ച് എട്ട് മുതല്‍ പതിനൊന്ന് വരെയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ ഔദ്യോഗിക സന്ദര്‍ശനം.

രാഷ്‌ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം: വെള്ളിയാഴ്‌ച രാഷ്‌ട്രപിതാവ് മഹാത്‌മ ഗാന്ധിയുടെ ന്യൂഡല്‍ഹിയിലെ രാജ്‌ഘട്ടിലുള്ള ശവകുടീരത്തില്‍ അല്‍ബനീസ് ആദരം അര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ രാഷ്‌ട്രപതി ഭവനില്‍ അല്‍ബനീസിന് ഇന്ന് ആചാരപരമായ വരവേല്‍പ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ വരവേറ്റു. രാഷ്‌ട്രപതി ഭവനില്‍ അല്‍ബനീസ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

ആചരപരമായ സ്വീകരണത്തിന് ശേഷം രാഷ്‌ട്രപതി ഭവന്‍ അങ്കണത്തില്‍ ആന്‍റണി അല്‍ബനീസ് മാധ്യമങ്ങളോട് സംസാരിച്ചു. തനിക്ക് ലഭിച്ച ഇന്ത്യയിലെ ഊഷ്‌മളമായ വരവേല്‍പ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അല്‍ബനീസ് നന്ദി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും അന്താരാഷ്‌ട്ര രംഗത്ത് പങ്കാളികള്‍ ആണെന്നും ഈ പങ്കാളിത്തം ഓരോ ദിവസവും ശക്തമായി കെട്ടിപ്പെടുക്കുകയാണെന്നും അല്‍ബനീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യയും ഓസ്‌ട്രേലിയയും അന്താരാഷ്‌ട്ര രംഗത്ത് പങ്കാളികള്‍: "ഇവിടെ ലഭിച്ച ഊഷ്‌മളമായ വരവേല്‍പ്പിന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. ഓസ്‌ട്രേലിയയും ഇന്ത്യയും വലിയ സുഹൃത്തുക്കളാണ്. ഞങ്ങള്‍ പരസ്‌പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ആ സഹകരണം ഓരോ ദിവസവും കൂടുതല്‍ ശക്തമായി കെട്ടിപ്പടുക്കുകയാണ്," ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസ് പറഞ്ഞു.

" പ്രധാനപ്പെട്ട വ്യവസായികളുടെ സംഘവും എന്‍റെ കൂടെയുണ്ട്. ഇന്ത്യയുമായി സഹകരിച്ച് പോകാനും സാമ്പത്തിക രംഗത്തും സാംസ്‌കാരിക രംഗത്തും സുരക്ഷ മേഖലയിലും ഇന്ത്യയുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു," അല്‍ബനീസ് പറഞ്ഞു.

കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്‌ടിക്കാനായാണ് ഇരു രാജ്യങ്ങളും സഹകരിക്കുന്നതെന്നും ആല്‍ബനീസ് കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ടീമുകള്‍ മല്‍സരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ചതാവാന്‍ വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

" ഞങ്ങള്‍(ഇന്ത്യയും ഓസ്‌ട്രേലിയും) ക്രിക്കറ്റ് ഫീല്‍ഡില്‍ മല്‍സരിക്കുന്നത് ലോകത്തിലെ മികച്ചത് ആവാന്‍ വേണ്ടിയാണ്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു," ആല്‍ബനീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.