ETV Bharat / international

ഇന്ത്യൻ യാത്രക്കാരുമായി ഫ്രാൻസിൽ തടഞ്ഞുവച്ച വിമാനത്തിന് യാത്രാനുമതി - ഫ്രാൻസിൽ തടഞ്ഞുവച്ച വിമാനത്തിന് യാത്രാനുമതി

Human Trafficking : യാത്രക്കാരിൽ ചിലർ ഹിന്ദിയും മറ്റു ചിലർ തമിഴുമാണ് സംസാരിച്ചത്. അമേരിക്കൻ ഐക്യനാടുകളിലേക്കോ കാനഡയിലേക്കോ അനധികൃതമായി കടക്കാനുള്ള പദ്ധതിയുടെ ഭാഗമാകാം നിക്കരാഗ്വയിലേക്കുള്ള യാത്ര എന്ന് റിപ്പോർട്ടുകളുണ്ട്.

Etv Bharat Plane Carrying 303 Indian Passengers  Passengers Allowed to Leave From France  ഫ്രാൻസിൽ തടഞ്ഞുവച്ച വിമാനത്തിന് യാത്രാനുമതി  Human Trafficking
Plane Carrying 303 Indian Passengers Allowed to Leave From France
author img

By PTI

Published : Dec 24, 2023, 10:58 PM IST

പാരീസ്: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം യാത്ര പുനഃരാരംഭിക്കും. വിമാനത്തിന് വീണ്ടും പറന്നുയരാൻ ഫ്രഞ്ച് അധികൃതർ അനുമതി നൽകിയതായാണ് റിപ്പോർട്ട് (Plane Carrying 303 Indian Passengers Allowed to Leave From France). നിരവധി ഇന്ത്യക്കാർ ഉൾപ്പെടെ 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന വിമാനമാണ് ഇന്നലെ പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്കുള്ള വാട്രി വിമാനത്താവളത്തിൽ തടഞ്ഞിട്ടത്.

വിമാനം യാത്ര പുനരാരംഭിച്ചതോടെ യാത്രക്കാരായ 300 പേരുടെ വിസ്‌താരം ഫ്രാൻസിലെ ജഡ്‌ജിമാർ റദ്ദാക്കി. മനുഷ്യക്കടത്താണെന്ന സംശയത്തിൽ നാലോളം ജഡ്‌ജിമാരുടെ നേതൃത്വത്തിൽ യാത്രക്കാരെ വിസ്‌തരിക്കാൻ ആരംഭിച്ചിരുന്നു. മനുഷ്യക്കടത്ത് സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് ഹിയറിംഗുകൾ നടത്തിയത്.

വിമാനം തിങ്കളാഴ്‌ച രാവിലെ വീണ്ടും പറന്നുയരുമെന്നാണ് സൂചന. എന്നാൽ ലക്ഷ്യസ്ഥാനം എങ്ങോട്ടായിരിക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. യഥാർത്ഥ ലക്ഷ്യസ്ഥാനമായ നിക്കരാഗ്വയിലേക്കോ, പറന്നുയർന്ന ദുബായിലേക്കോ, യാത്രക്കാർ അധികവും ഇന്ത്യക്കാരായതിനാൽ തിരികെ ഇന്ത്യയിലേക്കോ വിമാനം പറന്നേക്കാം.

ഫ്രഞ്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട് പ്രകാരം യാത്രക്കാരിൽ ചിലർ ഹിന്ദിയും മറ്റു ചിലർ തമിഴുമാണ് സംസാരിച്ചത്. ഫ്രാൻസിൽ നിന്ന് ഇവർ അവരവരുടെ കുടുംബാംഗങ്ങളുമായി ടെലിഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. റൊമാനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.

Also Read: മനുഷ്യക്കടത്തിന്‍റെ കാണാപ്പുറം; ഫ്രാൻസിലെ ഗ്രൗണ്ടഡ് ഫ്ലൈറ്റിലുള്ളത് 303 ഇന്ത്യന്‍ വംശജര്‍

അമേരിക്കൻ ഐക്യനാടുകളിലേക്കോ കാനഡയിലേക്കോ അനധികൃതമായി കടക്കാനുള്ള പദ്ധതിയുടെ ഭാഗമാകാം നിക്കരാഗ്വയിലേക്കുള്ള യാത്ര എന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം സംഘടിത മനുഷ്യക്കടത്തിന്‍റെ ഇരകളാണ് യാത്രക്കാരെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.