ETV Bharat / international

ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചനങ്ങൾ; സുനാമി മുന്നറിയിപ്പ് - സുരിഗാവോ ഡെല്‍ സര്‍ ദവാവോ

Earthquake Strikes Philippines Tsunami Alert In Malayalam ജപ്പാനിലും വടക്ക് കിഴക്കന്‍ ഫിലിപ്പൈന്‍സിലും സുനാമിയും ഉണ്ടായി. 1.3 അടി ഉയരത്തില്‍ വെള്ളമെത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

tsunami warning  earthquake strikes off the philippines  tsunami in northe eastern philippines and japan  no report of damage ir injuries  philippines and japan geologically fragile nations  6 4 intensity in first quake  7 6 intensity second quake  അമേരിക്കന്‍ സുനാമി വാണിംഗ് സിസ്റ്റം മുന്നറിയിപ്പ്  സുനാമി ഭീതിയാല്‍ ആളുകളെ ആളുകളെ ഒഴിപ്പിച്ചു  സുരിഗാവോ ഡെല്‍ സര്‍ ദവാവോ
earthquake-strikes-off-the-philippines
author img

By ETV Bharat Kerala Team

Published : Dec 3, 2023, 8:29 AM IST

Updated : Dec 3, 2023, 9:04 AM IST

മനില: ഫിലിപ്പൈന്‍സിലെ രണ്ടാമത്തെ ഏറ്റവും വലിയ ദ്വീപായ മിന്‍ദനാവോയില്‍ ശക്തമായ ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലും വടക്ക് കിഴക്കന്‍ ഫിലിപ്പൈന്‍സിലും സുനാമിയും ഉണ്ടായി. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂകമ്പമുണ്ടായത്.

പിന്നീട് ജപ്പാനിലും വടക്ക് കിഴക്കന്‍ ഫിലിപ്പൈന്‍സിലും സുനാമിയും ഉണ്ടായി. 1.3 അടി ഉയരത്തില്‍ വെള്ളമെത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. tsunami in northe eastern philippines and japan

അതേസമയം ജപ്പാനില്‍ നിന്നോ ഫിലിപ്പൈന്‍സില്‍ നിന്നോ കനത്ത നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായമോ പരിക്കുകളോ ഉണ്ടായതായും റിപ്പോര്‍ട്ടില്ല. ഫിലിപ്പൈന്‍സും ജപ്പാനും അതീവ ദുര്‍ബല കേന്ദ്രങ്ങളാണ്. ഇത് കൊണ്ട് തന്നെ ഈ രാജ്യങ്ങള്‍ നിരന്തരം ഭൂചലനത്തിന് വിധേയമാകുന്നതായാണ് റിപ്പോർട്ടുകൾ.

ആദ്യ ചലനത്തില്‍ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടര്‍ന്ന് അമേരിക്കന്‍ സുനാമി വാണിംഗ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദ്യ ചലനത്തിന് ശേഷം തീരമേഖലകളായ സുരിഗാവോ ഡെല്‍ സര്‍, ദവാവോ എന്നിവടങ്ങളില്‍ സുനാമി ഭീതിയാല്‍ ആളുകളെ ഒഴിപ്പിച്ചു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തിന് തൊട്ടടുത്തുള്ള നഗരങ്ങളില്‍ ആളുകള്‍ തുറന്ന സ്ഥലങ്ങളില്‍ അഭയം തേടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Last Updated : Dec 3, 2023, 9:04 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.