ETV Bharat / international

പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 14) ഖരാന്‍ പ്രവിശ്യയിലെ പള്ളി മുറ്റത്ത് വച്ചാണ് ജസ്റ്റിസ് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായ്ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്.

pakistan former chief justice shot dead  pakistan  chief justice  pakistan chief justice  മുൻ ചീഫ് ജസ്റ്റിസ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു  ജസ്റ്റിസ് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായ്  ഇസ്‌ലാമാബാദ് വാര്‍ത്തകള്‍  പാകിസ്ഥാന്‍ വാര്‍ത്തകള്‍  പാകിസ്ഥാന്‍ ഭീകരാക്രമണ വാര്‍ത്തകള്‍  national news updates  latest news updates
കൊല്ലപ്പെട്ട പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായ്
author img

By

Published : Oct 15, 2022, 4:01 PM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായ് വെടിയേറ്റ് മരിച്ചതായി പൊലീസ്. വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 14) ബലൂചിസ്ഥാന്‍ ഖരാന്‍ മേഖലയിലെ പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോഴാണ് അജ്ഞാതരായ അക്രമി സംഘമെത്തി ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് ഖരാന്‍ പൊലീസ് സൂപ്രണ്ട് ആസിഫ് ഹലീം ഡോണ്‍ പറഞ്ഞു. വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

രാജ്യത്തെ സുരക്ഷാസ്ഥിതി അവതാളത്തിലാണ്. സംഭവത്തില്‍ അപലപിക്കുന്നുവെന്നും കൊലയാളികളെ അറസ്റ്റ് ചെയ്‌ത് ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സൂപ്രണ്ട് അറിയിച്ചു. മുഹമ്മദ് നൂർ മെസ്‌കൻസായ്‌യുടെ സേവനങ്ങള്‍ അവിസ്‌മരണീയമായിരുന്നുവെന്ന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി മിര്‍ അബ്‌ദുല്‍ ഖുദൂസ് ബിസെഞ്ചോ പറഞ്ഞു.

രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ നിയമ സഹമന്ത്രി ഷഹാദത്ത് ഹുസൈന്‍ ഒക്‌ടോബര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതേസമയം ഈ വര്‍ഷം പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്നത് സെപ്‌റ്റംബറിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെഹ്‌രിക് -ഇ-താലിബാന്‍ പാകിസ്ഥാന്‍(ടിടിപി) ആക്രമണം വര്‍ധിപ്പിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്‌റ്റംബറില്‍ ഭീകരാക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചതായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം പാകിസ്ഥാനിലുണ്ടായ 31 തീവ്രവാദ ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.