ETV Bharat / international

മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അത്യാസന്ന നിലയില്‍ : മരണവാര്‍ത്ത വ്യാജം

മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

author img

By

Published : Jun 10, 2022, 7:10 PM IST

parves  pakistan ex president parves musharaf on critical condition  ex pakistan president parves musharaf  parves musharaf on ventilater  മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അത്യാസന്ന നിലയില്‍  പര്‍വേസ് മുഷറഫ് വെന്‍റിലേറ്ററില്‍
മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അത്യാസന്ന നിലയില്‍ : മരണവാര്‍ത്ത വ്യാജം

യുഎഇ: പാകിസ്ഥാൻ മുന്‍ പ്രസിഡന്‍റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് അത്യാസന്ന നിലയില്‍. മുഷറഫ് യുഎഇയിലെ ഒരു ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ കഴിയുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സഹായിയും മുൻ ഇൻഫർമേഷൻ മന്ത്രിയുമായ ഫവാദ് ചൗധരി അറിയിച്ചു. മുഷറഫ് മകന്‍ ബിലാലുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

മുഷറഫ് അന്തരിച്ചെന്ന രീതിയില്‍ പരക്കുന്ന വാര്‍ത്തകളെ തള്ളി ഓൾ പാകിസ്ഥാൻ മുസ്ലീം ലീഗ് അധ്യക്ഷൻ ഇഫ്‌സൽ സിദ്ദിഖ് രംഗത്തു വന്നു. മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2007 ൽ ഭരണഘടന സസ്പെൻഡ് ചെയ്‌തതിന് രാജ്യദ്രോഹക്കുറ്റവും മുഷറഫിനെതിരെ ചുമത്തപ്പെട്ടിരുന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സ കാര്യങ്ങള്‍ക്കായി മുഷറഫ് 2016ല്‍ ദുബായിയിലേക്ക് പോയി. നിലവില്‍ മുഷറഫും കുടുംബവും ദുബായിയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.