ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ 'കറുപ്പി'ന്‍റെ പച്ചപ്പ് വിളയിച്ച് സൗരോര്‍ജ പമ്പുകള്‍ ; അടിമകളാക്കുന്നത് ഗള്‍ഫിലേയും യൂറോപ്പിലേയും നിരവധിപേരെ

കറുപ്പ് വ്യാപാരം അഫ്‌ഗാനിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയുടെ ഊന്നുവടിയാണ്

Opium trade in Afghanistan  Taliban and Opium trade  Solar pumps used in Opium cultivation  opium trade and Afghanistan economy  അഫ്‌ഗാനിസ്ഥാനിലെ കറുപ്പ് കൃഷി  കറുപ്പ് കൃഷിയും താലിബാനും  കറുപ്പ് കൃഷി അഫ്ഗാനിസ്ഥാന്‍റെ സമ്പദ് വ്യവസ്ഥയിലുള്ള പങ്ക്  അഫ്‌ഗാനിസ്ഥാനിലെ കറുപ്പ് കൃഷി ലോകത്തെ എങ്ങനെ ബാധിക്കുന്നു
അഫ്‌ഗാനിസ്ഥാനില്‍ കറുപ്പിന്‍റെ പച്ചപ്പ് വിരിപ്പിച്ച് സൗരോര്‍ജ പമ്പുകള്‍; കറുപ്പ് അടിമകളാക്കുന്നത് ഗള്‍ഫിലേയും യൂറോപ്പിലേയും നിരവധിയാളുകളെ
author img

By

Published : May 31, 2022, 2:27 PM IST

കാബൂള്‍ : സൗരോര്‍ജ പമ്പുകള്‍ അഫ്‌ഗാനിസ്ഥാന്‍റെ മരുഭൂമികള്‍ പച്ചപ്പാക്കുകയാണ്. എന്നാല്‍ ഇത് കൂടുതലും കറുപ്പിന്‍റെ പച്ചപ്പാണെന്നുള്ളത് ലോകത്തിന് തന്നെ ഭീഷണിയാകുകയാണ്. അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള കറുപ്പിന്‍റെ ഒഴുക്ക് യൂറോപ്പിലേയും ഗള്‍ഫ്‌നാടുകളിലേയും നിരവധിയാളുകളെ ലഹരിക്ക് അടിമകളാക്കുകയാണ്.

അഫ്‌ഗാനിസ്ഥാനിലെ മരുഭൂമിക്ക് സമാനമായ ദക്ഷിണ പശ്ചിമ മേഖലയില്‍, കറുപ്പ് കൃഷി ചെയ്യാനായി, സൗരോര്‍ജ പമ്പുകള്‍ ഉപയോഗിച്ച് ജലം പമ്പുചെയ്യുന്ന 67,000 ഭൂഗര്‍ഭ അറകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് കാരണം ഭൂഗര്‍ഭ ജലത്തിന്‍റെ ശോഷണം വലിയ രീതിയിലാണ് സംഭവിക്കുന്നത്. ഇവിടങ്ങളിലെ ഭൂഗര്‍ഭ ജലശേഖരം ഇല്ലാതാകാന്‍ ഏറെ സമയം വേണ്ടെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്

വരുമാനത്തിന്‍റെ പളപളപ്പില്‍ മറന്നുപോകുന്ന പ്രഖ്യാപനങ്ങള്‍: അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ അടക്കമുള്ള സര്‍ക്കാറുകള്‍ രാജ്യത്തെ കറുപ്പ് കൃഷി ഇല്ലാതാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നെങ്കിലും അതില്‍ നിന്നുള്ള വരുമാനത്തിന്‍റെ ആകര്‍ഷണത്തില്‍ അവയൊന്നും നടപ്പിലാക്കിയില്ല. 2001ല്‍ യുഎസിന്‍റെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയപ്പോള്‍ അതിനെതിരെ പോരാട്ടം നടത്താന്‍ താലിബാനെ പ്രാപ്‌തമാക്കിയതില്‍ നല്ലൊരു പങ്ക് കറുപ്പ് കൃഷിയില്‍ നിന്നുള്ള വരുമാനമായിരുന്നു. അധികാരത്തിലെത്തിയ താലിബാന്‍ ഇപ്പോള്‍ പറയുന്നത് കറുപ്പ് കൃഷി അഫ്‌ഗാനിസ്ഥാനില്‍ നിന്ന് തുടച്ചുനീക്കുമെന്നാണ്.

ഏപ്രില്‍ 3ന് താലിബാന്‍ ഉത്തരവിറക്കിയത് പുതുതായി കറുപ്പ് വിളവിറക്കാന്‍ പാടില്ല എന്നാണ്. തീരുമാനം ലംഘിക്കുന്നവര്‍ക്ക് ഷരിയ നിയമപ്രകാരം ശിക്ഷയുണ്ടാവുമെന്നും താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ താലിബാന്‍ സര്‍ക്കാറിന്‍റെ ഈ തീരുമാനം നടപ്പാകാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

ഇരട്ടത്താപ്പും യാഥാര്‍ഥ്യങ്ങളും : 2014മുതലാണ് ദക്ഷിണ അഫ്‌ഗാനിസ്ഥാനിലെ കറുപ്പ് ബെല്‍റ്റുകളില്‍ സൗരോര്‍ജ പമ്പുകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. അതിനുശേഷം കറുപ്പ് വിളവുകള്‍ വര്‍ഷം തോറും ഇരട്ടിക്കുന്ന സാഹചര്യമാണ് ഉള്ളത്. കറുപ്പ് വ്യാപാരത്തില്‍ അഫ്‌ഗാനിസ്ഥാന് ലോകത്തില്‍ 'നായകത്വ' പദവി നേടിക്കൊടുക്കുന്നതില്‍ ഈ സൗരോര്‍ജ പമ്പുകളുടെ പങ്ക് ചെറുതൊന്നുമല്ല.

2015 മുതല്‍ 2020വരെ ലോകത്ത് ഉത്പാദിപ്പിച്ച കറുപ്പിന്‍റെ 83 ശതമാനവും അഫ്‌ഗാനിസ്ഥാനില്‍ നിന്നാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ ലഹരിയും കുറ്റകൃത്യവും നിരീക്ഷിക്കുന്ന ഓഫിസിന്‍റെ കണക്ക്. ശക്തമായ വരള്‍ച്ചയ്‌ക്കും ആഭ്യന്തര യുദ്ധത്തിനുമിടയില്‍ കറുപ്പ് കൃഷി അഫ്‌ഗാനിസ്ഥാനില്‍ സമൃദ്ധമാകുന്ന കാഴ്‌ചയാണ് ഉണ്ടായത്. 2009ല്‍ അഫ്‌ഗാനിസ്ഥാനിലെ കറുപ്പ് കൃഷി 1,23,000 ഹെക്‌റ്ററാണ് ഉണ്ടായിരുന്നതെങ്കില്‍ 2020 ആയപ്പോള്‍ ഇത് 2,24,000 ഹെക്‌റ്ററുകളായി വര്‍ധിച്ചെന്ന് ഐക്യരാഷ്‌ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കറുപ്പ് വ്യാപാരത്തില്‍ തടിച്ച് കൊഴുത്ത ഉന്നത നേതൃത്വങ്ങള്‍: അമേരിക്കന്‍ പിന്തുണയുണ്ടായിരുന്ന അഫ്‌ഗാനിസ്ഥാനിലെ സര്‍ക്കാറുകളും കഞ്ചാവ് കൃഷി തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുവേണ്ടി വിവിധ പദ്ധതികളിലായി 860 കോടി അമേരിക്കന്‍ ഡോളര്‍ ചെലവാക്കുകയും ചെയ്‌തു. എന്നാല്‍ അഫ്‌ഗാനിസ്ഥാനിലെ പല ഉന്നത രാഷ്‌ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങളും അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ആഗോള വിപണികളില്‍ ഒഴുക്കുന്ന അനധികൃത ലഹരി വ്യാപാരത്തിന്‍റെ ഭാഗമായിരുന്നു.

ഈ പണം കൊണ്ട് ഈ ഉന്നതര്‍ കൊട്ടാരസമാനാമായ വീടുകള്‍ പണിയുകയും ദുബായിലും മറ്റും വില്ലകള്‍ വാങ്ങുകയും ചെയ്‌തുകൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചത്. 2018ലെ അഫ്‌ഗാന്‍ സര്‍ക്കാറിന്‍റെ തന്നെ റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നത് കറുപ്പ് കൃഷി ഇല്ലാതാക്കാനുള്ള പദ്ധതികള്‍ക്കായി പണം ചെലവഴിച്ചതുകൊണ്ട് യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നാണ്.

കറുപ്പ് കൃഷി അനിസ്ലാമികമാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പല താലിബാന്‍ കമാന്‍ഡര്‍മാര്‍ക്കും ലഹരിക്കടത്തുമായി നേരിട്ട് ബന്ധം ഉണ്ട് എന്നുള്ളതാണ് വസ്‌തുത. അഫ്‌ഗാനിസ്ഥാനില്‍ ലഹരിക്ക് അടിമപ്പെട്ടവര്‍ നിരവധിയാണ്. കറുപ്പ് കൃഷിക്കെതിരെ വ്യാപകമായി നടപടിയെടുക്കുമ്പോള്‍ അത് അഫ്‌ഗാനിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയേയും ബാധിക്കും.

കറുപ്പ് അഫ്‌ഗാന്‍ സമ്പദ്‌വ്യവസ്ഥയുടെ ഊന്നുവടി: കറുപ്പ് കൃഷിക്കെതിരെ വ്യാപകമായി നടപടിയെടുക്കല്‍ നിലവില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിനേരിടുന്ന യുദ്ധാനന്തര അഫ്‌ഗാനിസ്ഥാനെ സംബന്ധിച്ച് താങ്ങാവുന്നതിലും ഏറെയാണ്. കൂടാതെ താലിബാനെ പ്രധാനമായി പിന്തുണയ്‌ക്കുന്നത് പഷ്‌തൂണ്‍ വിഭാഗമാണ്. പഷ്‌തൂണ്‍ കര്‍ഷകരാണ് പ്രധാനമായും കഞ്ചാവ് കൃഷിചെയ്യുന്നത്. അതുകൊണ്ട്തന്നെ പഷ്‌തൂണ്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ താലിബാന് വിമുഖതയുണ്ട്.

കറുപ്പ് കൃഷിയില്ലാതാക്കണമെങ്കില്‍ അതിന് ജലസേചനം ഒരുക്കുന്ന സോളാര്‍ പമ്പുകള്‍ പിടിച്ചെടുത്താല്‍ മാത്രം മതിയാകില്ല. മറിച്ച് അനധികൃത ലഹരിക്കടത്തില്‍ പങ്കാളികളായിട്ടുള്ള താലിബാന്‍ കമാന്‍ഡര്‍മാര്‍ക്കെതിരേയും നടപടിയെടുക്കേണ്ടിവരും. ഇപ്പോള്‍ തന്നെ അഭ്യന്തരമായി അസ്വാരസ്യങ്ങള്‍ ഉള്ള താലിബാനെ സംബന്ധിച്ചിടത്തോളം ഇത് ശ്രമകരമാണ്.

ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നത് കറുപ്പ് വ്യാപാരം വഴി കഴിഞ്ഞവര്‍ഷം അഫ്‌ഗാനിസ്ഥാന്‍ നേടിയത് 180 കോടി അമേരിക്കന്‍ ഡോളര്‍ മുതല്‍ 270 കോടി അമേരിക്കന്‍ ഡോളര്‍ വരെയാണ്. അഫ്‌ഗാനിസ്ഥാന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ(ജിഡിപി) ഒമ്പത് മുതല്‍ 14 ശതമാനം വരെ കറുപ്പ് വ്യാപാരത്തില്‍ നിന്നാണ്. അതുകൊണ്ട്തന്നെ കഞ്ചാവ് കൃഷി നിരോധിക്കുന്നത് സാമ്പത്തിക രംഗത്ത് വ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

മരുഭൂമികളില്‍ കറുപ്പ് പച്ചപ്പ് വിരിപ്പിച്ച് സൗരോര്‍ജ പമ്പുകള്‍: സോളാര്‍ പമ്പുകള്‍ ഉപയോഗിച്ച് ജലസേചനം സാധ്യമാകുന്നത് കൊണ്ട് തന്നെ കാണ്ഡഹാര്‍, ഹെല്‍മന്‍റ്, നിര്‍മൂസ് തുടങ്ങിയ പ്രവിശ്യകളിലെ മുന്‍കാലത്ത് ആള്‍താമസമില്ലാത്ത മരുഭൂമി പ്രദേശത്ത് ആളുകള്‍ കുടിയേറുകയാണ്. കഞ്ചാവ് കര്‍ഷകര്‍ക്ക് സമൃദ്ധമായ ജലസേചനം ഉറപ്പുവരുത്തുകയാണ് ഈ സോളാര്‍ പമ്പുകള്‍.

ഈ സോളാര്‍ പമ്പുകള്‍ പിടിച്ചെടുത്ത് കറുപ്പ് തോട്ടങ്ങള്‍ ഉണക്കാന്‍ ചില പ്രവിശ്യയിലെ താലിബാന്‍ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൂടെ താലിബാന്‍ ലക്ഷ്യം വയ്ക്കു‌ന്നത് അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള കറുപ്പിന്‍റെ വിതരണം കുറയ്‌ക്കുകയും അതിന്‍റെ ഫലമായി അന്താരാഷ്‌ട്ര വിപണിയില്‍ കറുപ്പിന് വില കൂടുകയും ചെയ്യുമ്പോള്‍ തങ്ങളുടെ ശേഖരത്തിലുള്ള കറുപ്പ് വിറ്റ് വലിയ ലാഭം കൊയ്യാനാണ് എന്ന വിമര്‍ശനം ഉണ്ട്.

പലരും ജീവിതം രണ്ടറ്റം മുട്ടിക്കാനാണ് കറുപ്പ് കൃഷി ചെയ്യുന്നത്. അഫ്‌ഗാനിസ്ഥാനിലെ രണ്ട് കോടി മുപ്പത് ലക്ഷം ആളുകള്‍ പട്ടിണിയിലാണ് എന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. കഞ്ചാവ് കര്‍ഷകര്‍ക്ക് വളരെ കുറഞ്ഞ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇടനിലക്കാരാണ് ലാഭത്തിന്‍റെ വലിയ പങ്കും സ്വന്തമാക്കുന്നത്. ഈ ഇടനിലക്കാര്‍ പലപ്പോഴും താലിബാന്‍ കമാന്‍റന്‍റുമാരായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.