ETV Bharat / international

ഹജ്ജ്: അറഫ മെെതാനം മനുഷ്യസാഗരം

author img

By

Published : Jul 8, 2022, 8:36 AM IST

മധ്യാഹ്നം മുതൽ സൂര്യാസ്തമനം വരെയാണ് അറഫ സംഗമം. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വിപുലമായ രീതിയിൽ വിദേശികളെ പ്രവേശിപ്പിച്ച് ഹജ്ജ് നടക്കുന്നത്

1m Muslims Gather At Mount Arafat Today As Hajj Reaches Climax  one million Muslims Gather At Mount Arafat Today  Mount Arafat  Islamic Hajj  Makkah in Saudi Arabia  ഹജ്ജ് കർമ്മത്തിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്  അറഫ സംഗമം ഇന്ന്  ഹജ്ജ് കർമ്മം  ഹജ്ജിന് തുടക്കം  ഹജ്ജ് തീർഥാടകർ  അറഫ പർവതനിര  അറഫ പർവതനിര ഹജ്ജ് കർമ്മങ്ങൾ  അറഫ ഖുത്തുബ  നമിറ പള്ളിയിലെ അറഫ ഖുത്തുബ
ഹജ്ജ് കർമ്മത്തിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്

ജിദ്ദ: ഹജ്ജിന് തുടക്കമായി. ശുഭ്രവസ്ത്രധാരികളായി എത്തിയ തീർഥാടകരാല്‍ നിറഞ്ഞ് അറഫ മൈതാനം. അറഫയിലെ നമിറ പള്ളിയിൽ ഉച്ചയ്ക്ക് പ്രവാചകന്‍റെ ചരിത്രപരമായ അറഫ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന പ്രസംഗത്തോടെയാണ് സംഗമത്തിന് തുടക്കം കുറിക്കുക.

മധ്യാഹ്നം മുതൽ സൂര്യാസ്തമനം വരെയാണ് അറഫ സംഗമം. സൗദിയിലെ മുതിർന്ന പണ്ഡിതസഭ അംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുക. തുടർന്ന് ളുഹർ(മധ്യാഹ്ന പ്രാര്‍ഥന), അസർ(വൈകിട്ടത്തെ പ്രാര്‍ഥന) നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. ശേഷം വൈകീട്ട് വരെ പാപമോചന പ്രാർഥനകളും ദൈവസ്തുതികളുമായി തീർഥാടകർ അറഫ മൈതാനിയിൽ നിൽക്കും.

വെള്ളിയാഴ്ച സൂര്യാസ്തമയം വരെ അറഫയിൽ കഴിയുന്ന ഹാജിമാർ രാത്രിയോടെ മുസ്‌ദലിഫയിൽ എത്തി രാപ്പാർക്കും. സുബ്ഹി നിസ്കാരത്തോടെ മിനായിൽ തിരിച്ചെത്തി ജംറയിൽ കല്ലേറ് കർമം നടത്തും. ജംറകളിൽ തീർഥാടകർക്ക് സുഗമമായി കല്ലേറ് നിർവഹിക്കാൻ മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം പ്രധാന ജംറയായ ജംറത്തുൽ അഖബയിൽ കല്ലേറ് കർമം നടത്തിയ ശേഷം തലമുടി കളഞ്ഞ് - ബലികർമവും നിർവഹിച്ച് ഇഹ്‌റാമിന്‍റെ (ഹജ്ജില്‍ പ്രവേശിക്കല്‍) പ്രത്യേക വസ്ത്രം മാറ്റിയ ശേഷം ഹറമിലെത്തി (മക്കയില്‍ കഅ്‌ബ സ്ഥിതി ചെയ്യുന്ന മസ്ജിദും പരിസരവും) ത്വവാഫുൽ ഇഫാദയും (വിട വാങ്ങല്‍ ത്വവാഫ്) പൂർത്തിയാക്കി മിനായിലേക്ക് തന്നെ ഹാജിമാർ തിരിച്ചെത്തും.

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വിപുലമായ രീതിയിൽ വിദേശികളെ പ്രവേശിപ്പിച്ച് ഹജ്ജ് നടക്കുന്നത്. 2019ലാണ് ഇതിനു മുന്‍പ് കൂടുതല്‍ പേര്‍ ഹജ്ജ് നിര്‍വഹിച്ചത്. ആ വര്‍ഷം 25 ലക്ഷം പേരാണ് ഹജ്ജിനെത്തിയത്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം സൗദിയില്‍നിന്നുള്ളവര്‍ക്കു മാത്രമായിരുന്നു ഹജ്ജിനുള്ള അനുമതി. ഇന്ത്യയിൽനിന്ന് 79,213 ഹാജിമാരാണ് ഇക്കുറി ഹജ്ജിൽ പങ്കെടുക്കുന്നത്.

അറഫയിലേക്കുള്ള എല്ലാ വഴികളും തീർഥാടക സംഘങ്ങളെക്കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ഹജ്ജിനെത്തി വിവിധ രോഗങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട തീർഥാടകരെ, വെള്ളിയാഴ്ച ഉച്ചയോടെ ആംബുലൻസുകളിലും തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നവരെ എയർ ആംബുലൻസുകളിലും അറഫയിൽ എത്തിക്കും.

Also read: ഹജ്ജിന് തുടക്കമായി: മിനയിലേക്ക് നീങ്ങി തീർഥാടകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.