ETV Bharat / international

DIABETES | 2050 ഓടെ പ്രമേഹ രോഗികളുടെ എണ്ണം 130 കോടി കവിയുമെന്ന് പഠനം - T2D

ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനത്തിലാണ് അടുത്ത 30 വർഷത്തിനുള്ളിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകുമെന്ന് വ്യക്‌തമാക്കിയിരിക്കുന്നത്

Diabetes  population with diabetes  public health  global health  heart disease  stroke  പ്രമേഹം  പ്രമേഹ ബാധിതരുടെ എണ്ണം വർധിക്കുമെന്ന് പഠനം  30 വർഷത്തിനുള്ളി പ്രമേഹ ബാധിതരുടെ എണ്ണം വർധിക്കും  പ്രമേഹ ബാധിതർ  ടൈപ്പ് 2 പ്രമേഹം  Stroke  Ischemic Heart Disease  T2D
പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർധനവ്
author img

By

Published : Jun 23, 2023, 5:40 PM IST

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള പ്രമേഹബാധിതരായ ജനങ്ങളുടെ എണ്ണത്തിൽ അടുത്ത 30 വർഷത്തിനുള്ളിൽ ഞെട്ടിക്കുന്ന വർധനവ് ഉണ്ടാകുമെന്ന് പഠനം. നിലവിൽ 50 കോടിയിലധികം (അര ബില്യണ്‍) ജനങ്ങളാണ് ലോകത്ത് പ്രമേഹ ബാധിതരായിട്ടുള്ളത്. എന്നാൽ 2050 ഓടെ ഇത് 1.3 ബില്യണ്‍ (130 കോടി) കടക്കുമെന്നാണ് ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ പഠനം വ്യക്‌തമാക്കുന്നത്.

'പ്രമേഹ ബാധിതരുടെ എണ്ണത്തിലുള്ള ദ്രുതഗതിയിലുള്ള വർധനവ് ഭയപ്പെടുത്തുന്നു എന്ന് മാത്രമല്ല, ലോകത്തിലെ എല്ലാ ആരോഗ്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഈ രോഗം ഇസ്കെമിക് ഹൃദ്രോഗത്തിനും (Ischemic heart disease) സ്ട്രോക്കിനുമുള്ള (Stroke) അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു'. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടൺ സ്‌കൂൾ ഓഫ് മെഡിസിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷനിലെ (IHME) ശാസ്‌ത്രജ്ഞൻ ലിയാൻ ഓങ് പറഞ്ഞു.

ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (GBD) 2021 പഠനം ഉപയോഗിച്ച് 204 രാജ്യങ്ങളിൽ 1990 നും 2021 നും ഇടയിൽ പ്രായമുള്ളവരിൽ പ്രമേഹത്തിന്‍റെ വ്യാപനം, രോഗാവസ്ഥ, മരണ നിരക്ക് എന്നിവ പരിശോധിച്ചതിൽ നിന്ന് ലോകത്താകമാനമുള്ള പ്രമേഹ രോഗികളിൽ 96 ശതമാനവും കണ്ടുവരുന്നത് ടൈപ്പ് 2 പ്രമേഹമാണെന്ന് (T2D) ഗവേഷകർ കണ്ടെത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിലെ ആഗോള വ്യാപന നിരക്ക് 6.1 ശതമാനമാണ്. ഇത് മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന 10 പ്രധാന രോഗങ്ങളിൽ ഒന്നായി പ്രമേഹത്തെ മാറ്റുന്നു.

പ്രാദേശിക തലത്തിൽ നടത്തിയ പഠനത്തിൽ വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും പ്രമേഹത്തിന്‍റെ ഏറ്റവും ഉയർന്ന നിരക്ക് 9.3 ശതമാനമാണെന്ന് കണ്ടെത്തി. ഇത് 2050 ഓടെ 16.8 ശതമാനമായും ലാറ്റിനമേരിക്കയിലും കരീബിയൻ രാജ്യങ്ങളിലും 11.3 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷയെന്നും ഗവേഷകർ വ്യക്‌തമാക്കുന്നു. എല്ലാ രാജ്യങ്ങളിലെയും 65 വയസോ അതിൽ കൂടുതലോ ഉള്ളവരിൽ പ്രമേഹമോ, അതിന്‍റെ ലക്ഷണങ്ങളോ പ്രകടമാണെന്നും ഗവേഷകർ കണ്ടെത്തി.

ഇത് ജനസംഖ്യാശാസ്ത്രത്തിൽ പ്രമേഹത്തിന്‍റെ ആഗോള വ്യാപന നിരക്ക് 20 ശതമാനത്തിലധികമായി രേഖപ്പെടുത്തുന്നു. പ്രാദേശികമായി വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ഈ പ്രായ വിഭാഗത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 39.4 ശതമാനമാണ്. മധ്യ യൂറോപ്പ്, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് 19.8 ശതമാനമാണ്.

ഗവേഷകർ നടത്തിയ പഠനത്തിലെ 16 അപകട സാധ്യത ഘടകങ്ങളും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന ബോഡി മാസ് ഇൻഡക്‌സാണ് (BMI) ടൈപ്പ് 2 പ്രമേഹത്തിന്‍റെ പ്രാഥമിക അപകട സാധ്യതാ ഘടകമായി കണക്കാക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിലൂടെയുള്ള വൈകല്യത്തിന്‍റെയും, മരണ നിരക്കിന്‍റെയും 52.2 ശതമാനവും ഉയർന്ന ബിഎംഐ മൂലമാണെന്നാണ് കണ്ടെത്തൽ.

തെറ്റായ ഭക്ഷണ രീതി. പാരിസ്ഥിതിക/ തൊഴിൽ പ്രശ്‌നങ്ങൾ, പുകയില ഉപയോഗം, വ്യായാമത്തിന്‍റെ കുറവ്, മദ്യപാനം എന്നിവയാണ് ഇതിൽ പ്രധാന ഘടകങ്ങൾ. പൊണ്ണത്തടി, വ്യായാമക്കുറവ്, മോശം ഭക്ഷണക്രമം എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിന്‍റെ പ്രധാന കാരണമായി പൊതുജനങ്ങൾ കരുതിയിരിക്കുന്നത്. എന്നാൽ ഒരാളുടെ ജനിതകശാസ്ത്രവും, സാമൂഹിക ഘടകങ്ങളും ഉൾപ്പടെ മറ്റ് അനവധി കാര്യങ്ങളും പ്രമേഹത്തിന്‍റെ കാരണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു എന്നും ഗവേഷകർ വ്യക്‌തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.