ETV Bharat / international

അമേരിക്കയുടെ ആണവ അന്തർ വാഹിനി കൊറിയൻ ഉപദ്വീപിൽ ; പ്രതിഷേധ സൂചകമായി മിസൈലുകള്‍ തൊടുത്ത് വിട്ട് ഉത്തര കൊറിയ

മിസൈലുകൾ കപ്പലുകൾക്കോ വിമാനങ്ങൾക്കോ കേടുപാടുകൾ ഉണ്ടാക്കിയിട്ടില്ല.

North Korea fires 2 short range missiles  ഉത്തര കൊറിയ  ദക്ഷിണ കൊറിയ  ഉത്തര കൊറിയ മിസൈൽ  അമേരിക്കയുടെ ആണവ അന്തർവാഹിനികൾ  ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ  North Korea  South Korea  ആണവ മിസൈൽ  ആണവായുധം  ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയൻ മിസൈൽ  North Korea fires missiles into South Korea
ഉത്തര കൊറിയ
author img

By

Published : Jul 19, 2023, 4:25 PM IST

സിയോൾ (ദക്ഷിണ കൊറിയ) : പതിറ്റാണ്ടുകൾക്ക് ശേഷം ദക്ഷിണ കൊറിയയിലേക്ക് ആണവ അന്തർ വാഹിനി വിന്യസിച്ച അമേരിക്കയുടെ നടപടിയിൽ പ്രതിഷേധിച്ച് കിഴക്കൻ കടലിലേക്ക് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് വിട്ട് ഉത്തര കൊറിയ. ബുധനാഴ്‌ച പുലർച്ചെയാണ് ഉത്തര കൊറിയ മിസൈലുകൾ വിക്ഷേപിച്ചത്. ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് ദക്ഷിണ കൊറിയയിൽ നിന്ന് അതിർത്തി ലഘിച്ച് ഉത്തര കൊറിയയിലേക്ക് പ്രവേശിച്ച യുഎസ് സൈനികന്‍റെ മോചനം ഉറപ്പാക്കാൻ യുഎസിന്‍റെ നേതൃത്വത്തിലുള്ള കമാൻഡ് നടപടികൾ ശക്‌തമാക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ പ്രതിഷേധം.

പുലർച്ചെ 3:30 നും 3:46 നും ഇടയിൽ ഉത്തര കൊറിയ തലസ്ഥാനമായ പ്യോങ്‌യാങ്ങിനടുത്തുള്ള പ്രദേശത്ത് നിന്ന് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. അത് കൊറിയൻ ഉപദ്വീപിന്‍റെ കിഴക്ക് ഭാഗത്ത് കടലിൽ പതിക്കുന്നതിന് മുൻപ് ഏകദേശം 550 കിലോമീറ്റർ (341മൈൽ) സഞ്ചരിച്ചു. എന്നാൽ മിസൈലുകൾ കപ്പലുകൾക്കോ വിമാനങ്ങൾക്കോ കേടുപാടുകൾ ഉണ്ടാക്കിയിട്ടില്ല.

അന്തർവാഹിനിയുമായി അമേരിക്ക : നേരത്തെ കൊറിയൻ ഉപദ്വീപിന് സമീപം ആണവ മിസൈൽ വഹിക്കുന്ന അന്തർ വാഹിനികൾ വിന്യസിക്കാനുള്ള അമേരിക്കൻ നീക്കത്തെ ഉത്തര കൊറിയ എതിർത്തിരുന്നു. അമേരിക്കയുടെ ഈ നീക്കം വിനാശകരമായ ആണവ സംഘർഷങ്ങൾക്ക് കാരണമാകും എന്നായിരുന്നു ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഇടപെടലുകൾ പരിധി കടന്നാൽ കൊറിയൻ ദ്വീപിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ അമേരിക്ക ആയിരിക്കുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു.

ഏപ്രിലിൽ നടന്ന ഉച്ചകോടിയിലാണ് അമേരിക്കയുടെ തന്ത്രപരമായ ആണവായുധങ്ങൾ അവതരിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യോളും തീരുമാനിച്ചത്. അമേരിക്കയുടെ ആണവായുധുങ്ങൾ വഹിച്ചുള്ള അന്തർ വാഹിനികൾ കൊറിയൻ ഉപദ്വീപിന് സമീപം വിന്യസിക്കാനുള്ള കരാറിലും ഇരു പ്രസിഡന്‍റുമാരും ഒപ്പുവച്ചിരുന്നു. 1981ന് ശേഷം ആദ്യമായാണ് കൊറിയൻ ഉപദ്വീപിൽ ഇത്തരമൊരു നീക്കം നടക്കുന്നത്.

അതേസമയം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചതിലൂടെ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്‌ക്കും ഭീക്ഷണിയാകുന്ന വലിയ പ്രകോപനമാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് യാസുകസു ഹമദ പറഞ്ഞു. ഉത്തര കൊറിയയിൽ നിന്ന് ആക്രമണങ്ങളെ ചെറുക്കുന്നതിനായി ദക്ഷിണ കൊറിയൻ, യുഎസ് സൈനികർ സൂക്ഷ്‌മ നിരീക്ഷണം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം യുഎസ്-ദക്ഷിണ കൊറിയൻ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്ന സാഹചര്യത്തിൽ തന്‍റെ രാജ്യത്തിന്‍റെ ആണവ ആയുധങ്ങളുടെ ശേഷി കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നിലപാടറിയിച്ചിരുന്നു. യുഎസിലും ദക്ഷിണ കൊറിയയിലും ആണവ ആക്രമണം നടത്തുന്നതിനുള്ള ശേഷി പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി 2022 ന്‍റെ തുടക്കം മുതൽ 100 ഓളം മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.