ETV Bharat / international

ദക്ഷിണ കൊറിയയ്‌ക്ക് പ്രകോപനവും വെല്ലുവിളിയും; വീണ്ടും ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ

ജപ്പാന്‍ കിഴക്കന്‍ കടലിലേക്ക് ബാലിസ്‌റ്റിക് മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ. യുഎസ് ഉത്തര കൊറിയ സംയുക്ത പരിശീലനത്തിന്‍റെ ഭാഗമായാണ് പരീക്ഷണമെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര കൊറിയയുടെ ഭീഷണിയുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമാണ് മിസൈല്‍ പരീക്ഷണമെന്നും അഭ്യൂഹം.

North Korea fires ballistic missile to South Korea  ദക്ഷിണ കൊറിയയ്‌ക്ക് പ്രകോപനവും വെല്ലുവിളിയും  വീണ്ടും ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത്  ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ  ഉത്തര കൊറിയ  ബാലിസ്‌റ്റിക് മിസൈല്‍  ബാലിസ്‌റ്റിക് മിസൈല്‍ പരീക്ഷണം  ദക്ഷിണ കൊറിയ  North Korea  South Korea  South Korea news updates  latest news South Korea
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ
author img

By

Published : Feb 18, 2023, 7:22 PM IST

സിയോള്‍ (ദക്ഷിണ കൊറിയ): വീണ്ടും ബാലിസ്‌റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തേക്ക് ഉത്തര കൊറിയ ബാലിസ്‌റ്റിക് മിസൈല്‍ തൊടുത്തതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. അടുത്ത ആഴ്‌ചയില്‍ വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന യുഎസ് ഉത്തര കൊറിയ സംയുക്ത പരിശീലനത്തിന്‍റെ ഭാഗമായാണ് ബാലിസ്‌റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു.

ഉത്തര കൊറിയ ഒരു മിസൈല്‍ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്‌) പറഞ്ഞു. ബാലിസ്‌റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാന്‍റെ കോസ്റ്റ് ഗാര്‍ഡും പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഉത്തര കൊറിയ ആസൂത്രിത സൈനിക അഭ്യാസങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ദക്ഷിണ കൊറിയയ്‌ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഉത്തര കൊറിയയുടെ ഈ ഭീഷണിയ്‌ക്ക് പിന്നാലെയാണ് ദക്ഷിണ കൊറിയയിലേക്കുളള മിസൈല്‍ വിക്ഷേപണം. വടക്കന്‍ പ്യോംഗാന്‍ പ്രവിശ്യയിലെ ടോങ്ചാങ്-ആര്‍ഐ മേഖലയില്‍ നിന്ന് രാവിലെ 11.13 നും 12.05 നും ഇടയിലാണ് വിക്ഷേപണമുണ്ടായതെന്ന് ജെസിഎസ്‌ അറിയിച്ചു.

ഉത്തര കൊറിയയില്‍ നിന്ന് തൊടുത്ത മിസൈലുകള്‍ 500 കിലോമീറ്ററുകള്‍ താണ്ടി കിഴക്കന്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നെന്ന് ജെസിഎസ് പറഞ്ഞു. ഉത്തര കൊറിയയുടെ സമീപകാല മിസൈൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾക്കായി ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ അതോറിറ്റികൾ വിശകലനം നടത്തി വരികയാണെന്ന് ജെസിഎസ് പറഞ്ഞു.

ഡിസംബറില്‍ വിക്ഷേപിച്ച മിസൈലുകള്‍: ഇക്കഴിഞ്ഞ ഡിസംബറിലും ഉത്തര കൊറിയ കിഴക്കന്‍ കടലിലേക്ക് രണ്ട് ബാലിസ്‌റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജപ്പാന്‍ വരെ എത്താന്‍ ശക്തിയുള്ള മിസൈലുകളായിരുന്നു അവയെന്നായിരുന്നു റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ സമാധാനവും സ്ഥിരതയും നശിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉത്തര കൊറിയയുടേതെന്നാണ് കഴിഞ്ഞ മിസൈല്‍ പരീക്ഷണത്തിന് ശേഷം ദക്ഷിണ കൊറിയ പ്രതികരിച്ചത്.

ഉത്തര കൊറിയയിലെ ടോങ്ചാന്‍ഗ്രിയില്‍ നിന്ന് തൊടുത്ത് വിട്ട രണ്ട് മിസൈലുകളും 500 കിലോമീറ്റര്‍ താണ്ടി ദക്ഷിണ കൊറിയയ്‌ക്കും ജപ്പാനും ഇടയിലുള്ള കടലില്‍ പതിക്കുകയായിരുന്നു. യുഎസിലേക്ക് വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിസംബറില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത് വിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര കൊറിയ തൊടുത്ത് വിട്ട ബാലിസ്റ്റിക് മിസൈലുകള്‍ അണുവായുധം വഹിക്കാന്‍ ശേഷിയുള്ളതാണെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്.

ദക്ഷിണ കൊറിയയ്‌ക്കും ഒപ്പം ജപ്പാനും ഭീഷണിയായ ബാലിസ്‌റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരെ വിവിധ രാജ്യങ്ങള്‍ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. അതേസമയം യുഎസ്- ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങളെ സ്വയം നേരിടുന്നതിനുള്ള പ്രതിരോധ നടപടിയാണ് മിസൈല്‍ പരീക്ഷണമെന്നായിരുന്നു ഉത്തര കൊറിയയുടെ ന്യായീകരണം.

also read: ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തരകൊറിയ; ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ ജാഗ്രത മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.