ETV Bharat / international

ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം തള്ളാനാവില്ല: പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് - pakistan prime minister

പാര്‍ലമെന്‍റില്‍ ഇമ്രാന്‍ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ഭരണഘടന വിരുദ്ധമെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്‌പീക്കര്‍ തള്ളികളഞ്ഞിരുന്നു

ചീഫ് ജസ്‌റ്റിസ് ഉമര്‍ ആദ ബാന്‍ഡിയല്‍  പാകിസ്ഥാന്‍ പാര്‍ലമെന്‍റ്  ഇമ്രാന്‍ ഖാന്‍  Pakistan Chief Justice  imran khan  pakistan prime minister  No confidence motion pakistan
അവിശ്വാസപ്രമേയം തള്ളാനാകില്ല; പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ്
author img

By

Published : Apr 5, 2022, 7:55 AM IST

ഇസ്‌ലാബാദ്: പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ അവിശ്വാസ പ്രമേയത്തിനുള്ള അനുമതി നിരസിച്ചതിനെതിരെ ചീഫ് ജസ്‌റ്റിസ് ഉമര്‍ ആത ബന്‍ദിയല്‍. പാര്‍ലമെന്‍റ് സ്‌പീക്കര്‍ ഭരണഘടനയുടെ 'ആര്‍ട്ടിക്കിള്‍ 5' ഉദ്ധരിച്ചാലും അവിശ്വാസ പ്രമേയം തള്ളികളായന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ ഭരണപ്രതിസന്ധിയില്‍ സ്വമേധയ കേസെടുത്ത് വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്‌റ്റിസിന്‍റെ പ്രതികരണം.

പാകിസ്ഥാനിലെ നിലവിലെ പ്രതിസന്ധിയില്‍ മറ്റ് ജഡ്‌ജിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉമര്‍ ആത പറഞ്ഞു. കേസില്‍ വിധി പറയുന്ന തീരുമാനം കോടതി തിങ്കളാഴ്‌ച (04 ഏപ്രില്‍ 2022) മാറ്റിവെച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേസിലെ വാദം കേള്‍ക്കുന്നത് ഇന്നും തുടരം.

ഞായറാഴ്‌ചയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് ആല്‍വി അസംബ്ലി പിരിച്ചുവിട്ടത്. ഡെപ്യൂട്ടി സ്‌പീക്കര്‍ അവിശ്വാസ പ്രമേയത്തിനുള്ള അനുമതി ഭരണഘടനാവിരുദ്ധം എന്ന് പറഞ്ഞ് നിഷേധിച്ചതിന് പിന്നാലെയാണ് ഖാന്‍ ഇത്തരത്തില്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രസിഡന്‍റിന്‍റെ നടപടിയില്‍ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയം കോടതിക്ക് മുന്നില്‍ ഉന്നയിക്കുമെന്ന് അറിയിച്ചിരുന്നു.

More read: പാക് പാർലമെന്‍റ് പിരിച്ചുവിട്ട് പ്രസിഡന്‍റ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; ഇമ്രാൻഖാനെതിരെ അവിശ്വാസ പ്രമേയമില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.