കാഠ്‌മണ്ഡു: പലസ്‌തീൻ തീവ്രവാദ സംഘടനയായ ഹമാസ് തെക്കൻ മേഖലയിൽ റോക്കറ്റ് ആക്രമണം നടത്തി. ആക്രമണത്തില്‍ ഇസ്രയേലിൽ പത്ത് നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു (Nepali students were killed in Hamas attack).
ശനിയാഴ്‌ച തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ വ്യോമാക്രമണത്തിൽ സൈനികർ ഉൾപ്പെടെ 600-ലധികം പേർ കൊല്ലപ്പെടുകയും 1,900-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഹമാസിന്‍റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഒന്നിലധികം ആക്രമണങ്ങൾ നടത്തി. പതിറ്റാണ്ടുകൾക്കിടയിൽ ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷത്തിൽ ഇസ്രയേലിലും ഗാസയിലുമായി ആയിരത്തോളം പേർ കൊല്ലപ്പെട്ടു.
ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിക്കാൻ ഇസ്രയേൽ സർക്കാർ ഔപചാരികമായി യുദ്ധം പ്രഖ്യാപിച്ചു. പ്രധാനമായ സൈനിക നടപടികൾ ഉത്തരവിടുകയും ചെയ്‌തു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇരുവശത്തുമായി ആക്രമണത്തില്‍ 1,100 പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
തിരിച്ചടിക്കാനൊരുങ്ങി ഇസ്രയേൽ: ഹമാസ് ഗാസയിൽ നിന്ന് നുഴഞ്ഞുകയറ്റം ആരംഭിച്ച് 40 മണിക്കൂറുകൾ പിന്നിട്ടിട്ടും ഇസ്രയേൽ സൈന്യം ഇപ്പോഴും പല സ്ഥലങ്ങളിലും തമ്പടിച്ചിരിക്കുന്ന തീവ്രവാദികളുമായി പോരാടുകയാണ്. ഇസ്രയേലിൽ കുറഞ്ഞത് 700 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗാസയിൽ 400-ലധികം പേർ കൊല്ലപ്പെട്ടു.
ഹമാസ് പോരാളികളിൽ നിന്ന് നാല് ഇസ്രയേല്‍ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ കൊണ്ടുവന്നതായി ഇസ്രയേൽ പറഞ്ഞു. യുദ്ധത്തിന്‍റെ പ്രഖ്യാപനം മുമ്പിൽ വലിയ പോരാട്ടത്തെ സൂചിപ്പിക്കുന്നു. ഇസ്രയേൽ ഗാസയിലേക്ക് ഒരു കര ആക്രമണം നടത്തുമോ എന്നതായിരുന്നു ഒരു പ്രധാന ചോദ്യം. ഈ നീക്കം മുൻകാലങ്ങളിൽ തീവ്രമായ നാശനഷ്‌ടങ്ങളാണ് വരുത്തിയത്.
ഇസ്രയേലിനുള്ളിൽ നിന്ന് 130-ലധികം ആളുകളെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുവന്നതായി ഹമാസും ചെറിയ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പും അവകാശപ്പെട്ടു. പ്രഖ്യാപനം, സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തട്ടിക്കൊണ്ടുപോകലുകളുടെ വ്യാപ്‌തിയുടെ ആദ്യ സൂചനയായിരുന്നു. ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നുവെന്ന് അറിയപ്പെടുന്നു. കൂടുതലും ഇസ്രായേലികളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചിലരും. ബന്ദികളാക്കിയവരുടെ എണ്ണം വളരെ വലുതാണെന്ന് മാത്രമാണ് ഇസ്രയേൽ സൈന്യം പറഞ്ഞത്.
ശനിയാഴ്‌ച രാവിലെ നടന്ന ആക്രമണത്തിൽ 1,000 ഹമാസ് പോരാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ പറഞ്ഞു. തോക്കുധാരികൾ മണിക്കൂറുകളോളം അക്രമാസക്തരായി സാധാരണക്കാരെ വെടിവച്ചു കൊല്ലുകയും പട്ടണങ്ങളിലും ഹൈവേകളിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ടെക്‌നോ സംഗീതോത്സവത്തിലും ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. ഫെസ്‌റ്റിവലിൽ നിന്ന് 260 ഓളം മൃതദേഹങ്ങൾ നീക്കം ചെയ്‌തതായും ഈ എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും റെസ്ക്യൂ സർവീസ് സക്ക പറഞ്ഞു.
ALSO READ: ഹമാസ് ആക്രമണം; ഇസ്രയേലിനെ സഹായിക്കാനൊരുങ്ങി അമേരിക്ക, യുദ്ധക്കപ്പൽ അയച്ചു
ALSO READ: ഹമാസ് ഭീകരർ കൊന്ന ജര്‍മന്‍ യുവതിയെ തിരിച്ചറിഞ്ഞ് സഹോദരി