കേപ് കനാവെറൽ : ബഹിരാകാശ പേടകം വഴി ഭൂമിയിലെത്തിച്ച ബെന്നു ഛിന്നഗ്രഹ സാമ്പിളുകളുടെ (Bennu Asteroid Samples) ചിത്രങ്ങൾ പുറത്തുവിട്ട് നാസ (NASA). കറുത്ത പൊടിയുടെയും അവശിഷ്‌ടങ്ങളുടെയും ഒരു കൂട്ടമാണ് നാസ പുറത്തുവിട്ട ചിത്രത്തിലുള്ളത്. ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ തിരികെ കൊണ്ടുവരാനുള്ള നാസയുടെ ആദ്യത്തെ ദൗത്യമായിരുന്നു ബെന്നു.
18 ദിവസം മുമ്പ് ഭൂമിയിൽ തിരിച്ചെത്തിയ മെറ്റീരിയലുകൾ നിലവിൽ യുഎസ് ബഹിരാകാശ ഏജൻസി പരിശോധിച്ചുവരികയാണ്. ശാസ്‌ത്രജ്ഞർ ഇതുവരെ നടത്തിയ വിശകലനത്തിൽ ഏകദേശം 60 ദശലക്ഷം മൈൽ (97 ദശലക്ഷം കിലോമീറ്റർ) അകലെയുള്ള ബെന്നു ഛിന്നഗ്രഹം കാർബൺ സമ്പന്നമാണെന്ന് (carbon-rich) കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കളിമൺ ധാതുക്കളുടെ രൂപത്തിൽ ജലത്തിന്‍റെ സാന്നിധ്യവും സാമ്പിളുകളിലുള്ളതായി ശാസ്‌ത്രജ്ഞർ വെളിപ്പെടുത്തി.
-
More carbon than expected and an abundance of water were found in the 4.5-billion-year-old asteroid sample returned to Earth by #OSIRISREx. The two combined could mean that the building blocks for life on Earth might be locked in these rocks: https://t.co/IY6QfXXqeT pic.twitter.com/olxjDQG6bm
— NASA (@NASA) October 11, 2023 " class="align-text-top noRightClick twitterSection" data="
">More carbon than expected and an abundance of water were found in the 4.5-billion-year-old asteroid sample returned to Earth by #OSIRISREx. The two combined could mean that the building blocks for life on Earth might be locked in these rocks: https://t.co/IY6QfXXqeT pic.twitter.com/olxjDQG6bm
— NASA (@NASA) October 11, 2023More carbon than expected and an abundance of water were found in the 4.5-billion-year-old asteroid sample returned to Earth by #OSIRISREx. The two combined could mean that the building blocks for life on Earth might be locked in these rocks: https://t.co/IY6QfXXqeT pic.twitter.com/olxjDQG6bm
— NASA (@NASA) October 11, 2023
ജീവന്‍റെ ഉത്‌ഭവം കണ്ടെത്താൻ ശാസ്‌ത്രലോകം : ഇതിലൂടെ ഭൂമിയിൽ ജീവൻ ഉത്‌ഭവിച്ചതിന്‍റേയും ജീവിക്കാൻ ആവശ്യമായ സംയുക്തങ്ങളുടേയും ഉൾത്തരിവ് മനസിലാക്കാൻ ശാസ്‌ത്രജ്ഞർക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും എത്രമാത്രം സാമ്പിൾ പേടകത്തിന് പിടിച്ചെടുക്കാനായി എന്ന കാര്യത്തിൽ നാസ ഉറപ്പുവരുത്തിയിട്ടില്ല. പേടകത്തിന്‍റെ പ്രധാന സാമ്പിൾ ചേംബർ ഇതുവരെ തുറക്കാത്തതിനാലാണ് ഇക്കാര്യത്തിൽ വ്യക്തത കുറവുള്ളത്.
യൂട്ടാ മരുഭൂമിയിലാണ് സെപ്‌റ്റംബർ 24 ന് പേടകം ഇറങ്ങിയത്. പേടകത്തിനകത്ത് മൊത്തമായി ഏകദേശം 250 ഗ്രാം സാമ്പിൾ എങ്കിലും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ബെന്നുവിൽ നിന്നുള്ള ധാതുക്കൾ നാല് മുതൽ 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ എത്തിയതാകാമെന്നും അതാണ് ഇന്ത്യയെ വാസയോഗ്യമാക്കിയതെന്നും കണക്കുകൂട്ടുന്നതായി ശാസ്‌ത്രജ്ഞർ പറഞ്ഞു.
സാമ്പിൾ ശേഖരിച്ചത് മൂന്ന് വർഷം മുൻപ് : നാസയുടെ ഒസിരിസ്-റെക്‌സ് (Osiris-Rex spacecraft) എന്ന ബഹിരാകാശ പേടകം മൂന്ന് വർഷം മുമ്പാണ് ബെന്നുവിന്‍റെ ഉപരിതലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും കാപ്‌സ്യൂളിനകത്താക്കി കഴിഞ്ഞ മാസം ഭൂമിയിലേയ്‌ക്ക് തിരിച്ചെത്തുകയും ചെയ്‌തത്. അതേസമയം, ഈ സാമ്പിളുകൾ അമൂല്യമാണെന്നും സൗരയൂഥത്തിന്‍റെ ആരംഭം മുതലുള്ള കാര്യങ്ങളെ കുറിച്ച് അറിയാൻ ഇത് സുപ്രധാനമാണെന്നും ദൗത്യത്തിന്‍റെ പ്രധാന ശാസ്‌ത്രജ്ഞൻ അരിസോണ സർവകലാശാലയിലെ ഡാന്‍റെ ലോറെറ്റ (Dante Lauretta ) പറഞ്ഞു.
സാമ്പിളുകൾ ആർക്കൈവ് ചെയ്‌ത് കഴിഞ്ഞാൽ ഭാവിയിലെ പഠനത്തിനായി ലോകമെമ്പാടുമുള്ള ഗവേഷകർക്ക് കണികകൾ കൈമാറും. നിലവിൽ ഫ്ലോറിഡ ലോഞ്ച് പാഡിൽ പേടകം നാസയുടെ മറ്റൊരു ഛിന്നഗ്രഹത്തെ പിന്തുടരുകയാണ്. സൈക്കി എന്ന് പേരിട്ടിരിക്കുന്ന ലോഹത്തിൽ നിർമിച്ച അപൂർവ ഛിന്നഗ്രഹമായിരിക്കും ലക്ഷ്യസ്ഥാനം.