ETV Bharat / international

മങ്കിപോക്‌സ്‌: സ്വവര്‍ഗ രതിക്കാര്‍ക്കായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന

കുരങ്ങ് വസൂരിയുടെ പേരില്‍ സ്വവര്‍ഗ രതിക്കാരുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Monkeypox instruction by who  monkey pox and gay people  monkey pox resons  കുരങ്ങ് വസൂരി ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം  സ്വവര്‍ഗ രതിക്കാരായ പുരുഷന്‍ മാരോടുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം
മങ്കിപോക്‌സ്‌: സ്വവര്‍ഗ രതിക്കാര്‍ക്കായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന
author img

By

Published : Jul 29, 2022, 5:57 PM IST

ജനീവ: കുരങ്ങ് വസൂരി(മങ്കിപോക്‌സ്‌) ലോകത്ത് വ്യാപിക്കുന്നതിനിടെ സ്വവര്‍ഗ രതിക്കാരായ പുരുഷന്‍മാരോട് ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്‌ക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. പുതിയ ഒരാളുമായി ലൈംഗിക ബന്ധം ആരംഭിക്കുന്നത് തത്‌കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന ഉപദേശവും ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയോസ് നല്‍കി. നിലവിലെ വ്യാപനത്തില്‍ കുരങ്ങ് വസൂരി പിടിപ്പെട്ടവരില്‍ 98 ശതമാനവും സ്വവര്‍ഗ രതിക്കാരായ പുരുഷന്‍മാരാണ് എന്നതിന്‍റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

സ്വവര്‍ഗ രതിക്കാരോട് വിവേചനം അരുത്: കുരങ്ങ് വസൂരി വ്യാപനം തടയാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിക്കുമ്പോള്‍ സ്വവര്‍ഗ രതിക്കാരുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം വൈറസിനോളം അപകടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗം പിടിപ്പെട്ടവരുമായി അടുത്ത് ഇടപെഴകുന്ന ആര്‍ക്കും കുരങ്ങ് വസൂരി പിടിപെടുമെന്നതിനാല്‍ ഈ രോഗം വന്നാല്‍ ഗുരുതരമാകുന്ന കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരെ സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗവ്യാപനത്തെ ഗൗരവത്തോടെ കണ്ട് നടപടികള്‍ സ്വീകരിച്ചാല്‍ കുരുങ്ങ്‌ വസൂരി പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കാമെന്നും ടെഡ്രോസ് അദാനം ഗബ്രിയോസ് പറഞ്ഞു.

78 രാജ്യങ്ങളില്‍ നിന്നായി 18,000 കുരങ്ങ് വസൂരി കേസുകളാണ് ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 70 ശതമാനം കേസുകളും യൂറോപ്പില്‍ നിന്നാണ്. ഇതുവരെ അഞ്ച് മരണങ്ങളാണ് കുരുങ്ങ് വസൂരി മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പത്ത് ശതമാനം കുരങ്ങ് വസൂരി കേസുകളിലാണ് കിടത്തി ചികിത്സിക്കേണ്ട സാഹചര്യമുണ്ടായത്.

കുരങ്ങ് വസൂരിയില്‍ കൂടുതല്‍ ഗവേഷണം: കുരങ്ങ് വസൂരി കൂടുതലായും പകരുക ചര്‍മ്മങ്ങളിലൂടെയാണ്. രോഗം പിടിപെട്ടവര്‍ ഉപയോഗിച്ച പുതപ്പ്, തുണികള്‍ എന്നിവ ഉപയോഗിച്ചാലും കുരങ്ങ് വസൂരി പകരും. ചുംബനത്തിലൂടെയും ഈ രോഗം പകരും.

രോഗ ലക്ഷണമില്ലാത്തവരില്‍ നിന്നും കുരങ്ങ് വസൂരി പകരുമോ എന്നുള്ളത് സംബന്ധിച്ച് ഇപ്പോള്‍ ഗവേഷണം നടക്കുകയാണ്. ശുക്ലത്തിലൂടെയോ, യോനി ശ്രവത്തിലൂടെയോ, വിസര്‍ജ്യത്തിലൂടെയോ രോഗം പകരുമോ എന്നുള്ളതിനെ സംബന്ധിച്ചും പഠനങ്ങള്‍ നടക്കുകയാണ്. കോണ്ടം ഉപയോഗിച്ചത് കൊണ്ട് മാത്രം കുരങ്ങ് വസൂരി തടയാന്‍ സാധിക്കില്ലെന്നും വിദഗ്‌ധര്‍ പറയുന്നു. എന്നാല്‍ മറ്റ് ലൈംഗിക രോഗങ്ങള്‍ തടയുന്നതിന് കോണ്ടം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.