ETV Bharat / international

യുപിഐയും പേയ്‌നൗവും ബന്ധിപ്പിക്കുന്നു; ഇന്ത്യ-സിംഗപ്പൂർ പണമിടപാട് ഇനി എളുപ്പം - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സിംഗപ്പൂരിന്‍റെ സെൻട്രൽ ബാങ്കായ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ എന്നിവ ചേർന്നാണ് യുപിഐ, പേയ്‌നൗ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഇതോടെ കുടിയേറ്റ തൊഴിലാളികൾക്ക് വളരെയേറെ പ്രയോജനകരമായ പദ്ധതിയിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിൽ പണം കൈമാറ്റം വളരെ വേഗതയിലും കുറഞ്ഞ ചെലവിലും സാധ്യമാക്കാം.

money transfers between India Singapore  UPI PayNow linkage  upi paynow  യുപിഐ  യുപിഐ പണമിടപാട്  ഇന്ത്യ സിംഗപ്പൂർ പണമിടപാട്  യുണൈറ്റഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്  പേയ്‌നൗ സിംഗപ്പൂർ  സിംഗപ്പൂരിലേക്ക് എളുപ്പം പണം അയക്കാം  ആർബിഐ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ
യുപിഐയും പേയ്‌നൗവും ബന്ധിപ്പിക്കുന്നു; ഇന്ത്യ-സിംഗപ്പൂർ പണമിടപാട് ഇനി എളുപ്പം
author img

By

Published : Nov 11, 2022, 10:21 AM IST

സിംഗപ്പൂർ: ഫാസ്റ്റ് പേയ്‌മെന്‍റ് സംവിധാനങ്ങളായ യുണൈറ്റഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ), പേയ്‌നൗ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യയും സിംഗപ്പൂരും. കുടിയേറ്റ തൊഴിലാളികൾക്ക് വളരെയേറെ പ്രയോജനകരമായ പദ്ധതിയിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിൽ പണം കൈമാറ്റം വളരെ വേഗതയിലും കുറഞ്ഞ ചെലവിലും സാധ്യമാക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സിംഗപ്പൂരിന്‍റെ സെൻട്രൽ ബാങ്കായ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (എംഎഎസ്) എന്നിവ ചേർന്നാണ് യുപിഐ, പേയ്‌നൗ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.

വരുംമാസങ്ങളിൽ പദ്ധതി പൂർത്തിയാകും. ഇതോടെ സിംഗപ്പൂരിലുള്ള ആൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങൾക്ക് വളരെ എളുപ്പത്തിൽ പണം അയയ്ക്കാൻ കഴിയും. പദ്ധതി പ്രവർത്തനസജ്ജമാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പി കുമാരൻ പറഞ്ഞു. കംബോഡിയൻ തലസ്ഥാനമായ നോം പെന്നിൽ ആരംഭിച്ച ആസിയാൻ ഉൾപ്പെടെയുള്ള ഉച്ചകോടികൾക്ക് മുന്നോടിയായാണ് സിംഗപ്പൂരിലെ ഇന്ത്യൻ അംബാസഡറുടെ പരാമർശങ്ങൾ.

പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ സിംഗപ്പൂരിലുള്ള ഇന്ത്യക്കാർക്ക് സാധാരണ മണി ട്രാൻസ്‌ഫർ കമ്പനികൾ ഈടാക്കുന്ന ചെറിയ തുകയിൽ ഇന്ത്യയിലേക്ക് പണം അയയ്ക്കാൻ കഴിയും. ഒറ്റയടിക്ക് വലിയ തുകകൾ അയയ്ക്കുന്നതിന് പകരം പലതവണകളായി ചെറിയ തുകകൾ അയയ്ക്കുന്നവർക്ക് ഇത് വലിയ നേട്ടമായിരിക്കുമെന്ന് പി കുമാരൻ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ റൂപേ കാർഡ് പേയ്‌മെന്‍റിന് സമാനമാണ് സിംഗപ്പൂരിന്‍റെ പേയ്‌നൗ.

പേയ്‌നൗവിന് നേരത്തെ തന്നെ ആസിയാൻ രാജ്യങ്ങളുമായി സമാനമായ പണമിടപാട് ബന്ധമുണ്ട്. ഇതോടെ ഇവിടങ്ങളിലെ ജനങ്ങൾക്ക് സിംഗപ്പൂരിൽ വാങ്ങലും വിൽക്കലും അടക്കമുള്ള ഇടപാടുകൾ എളുപ്പമായി. ഇന്ത്യയുമായും പണമിടപാട് ബന്ധം സ്ഥാപിക്കുന്നതോടെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂർ വഴി ഏത് ഏഷ്യൻ രാജ്യങ്ങളുമായും വിനിമയം എളുപ്പത്തിലാക്കാം. നിലവിൽ ഫിലിപ്പീൻസുമായും മലേഷ്യ, തായ്‌ലന്‍റ് രാജ്യങ്ങളുടെ ഫാസ്റ്റ് പേയ്‌മെന്‍റ് സംവിധാനങ്ങളുമായും സിംഗപ്പൂരിന് പണമിടപാട് ബന്ധമുണ്ടെന്ന് പി കുമാരൻ പറയുന്നു.

ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് മൊബൈൽ ഫോൺ നമ്പറുകൾ ഉപയോഗിച്ചും സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് യുപിഐ വെർച്വൽ പേയ്‌മെന്‍റ് അഡ്രസ് (വിപിഎ) ഉപയോഗിച്ചുമാണ് പണകൈമാറ്റം സാധ്യമാകുക. ഏകദേശം രണ്ട് ലക്ഷം ഇന്ത്യക്കാർ ജോലി ആവശ്യങ്ങൾക്കായി സിംഗപ്പൂരിലുണ്ടെന്നാണ് കണക്കുകൾ. പണം അയയ്ക്കുന്നതിന് ബാങ്കുകൾ ഈടാക്കുന്ന 10 ശതമാനം ഫീസ് നൽകിക്കൊണ്ടിരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് യുപിഐ-പേയ്‌നൗ ലിങ്ക് ചെയ്യുന്നത് വലിയ രീതിയിൽ ഗുണം ചെയ്യും.

ഇന്ത്യയും ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ആസിയാനും തമ്മിൽ പണമിടപാട് സൗകര്യം സജ്ജീകരിക്കുന്നതിന് യുപിഐ-പേയ്‌നൗ ലിങ്കേജ് മാതൃകയായി മാറിയേക്കാം. 2021ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സിംഗപ്പൂർ മോണിറ്ററി അതോറിറ്റിയും പദ്ധതി പ്രഖ്യാപിക്കുന്നത്. 2022 ജൂലൈയോടെ പ്രവർത്തനക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.