റോം: ഇറ്റലിയുടെ തെക്കൻ തീരത്തിന് സമീപം കുടിയേറ്റക്കാരുടെ കപ്പൽ തകർന്നു. ഇതുവരെ 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തു. 58 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ ഒരു കൈക്കുഞ്ഞും ഉൾപ്പെടുന്നു.
തീരസംരക്ഷണ സേനയും അഗ്നിശമന സേനാംഗങ്ങളും കടലിൽ തെരച്ചിൽ തുടരുകയാണ്. ബോട്ടിൽ 100ലധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കുടിയേറ്റക്കാരുടെ ദേശീയതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ബോട്ട് എവിടെ നിന്നാണ് പുറപ്പെട്ടതെന്നും വ്യക്തമല്ല. ഇറ്റാലിയൻ ഉപദ്വീപിലെ കാലാബ്രിയയിൽ എത്തുന്ന കുടിയേറ്റ കപ്പലുകൾ സാധാരണയായി ടർക്കിഷ് അല്ലെങ്കിൽ ഈജിപ്‌ഷ്യൻ തീരങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്.