ഹവായി: ലോകത്തെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വതമായ മൗണ ലോവ പൊട്ടിത്തെറിച്ചു. യുഎസിലെ ഹവായി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന മൗണ ലോവയില്‍ ഇന്ത്യന്‍ ഇന്നലെ സമയം വൈകിട്ട് മൂന്നിനാണ് സ്‌ഫോടനം ഉണ്ടായത്. 38 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അഗ്നിപര്‍വതത്തില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്.
-
New aerial footage showing lava flowing from Mauna Loa volcano eruption 🌋 @KITV4
— Tom George (@TheTomGeorge) November 28, 2022 " class="align-text-top noRightClick twitterSection" data="
(video: Paradise Helicopters) pic.twitter.com/oprB85vNdC
">New aerial footage showing lava flowing from Mauna Loa volcano eruption 🌋 @KITV4
— Tom George (@TheTomGeorge) November 28, 2022
(video: Paradise Helicopters) pic.twitter.com/oprB85vNdCNew aerial footage showing lava flowing from Mauna Loa volcano eruption 🌋 @KITV4
— Tom George (@TheTomGeorge) November 28, 2022
(video: Paradise Helicopters) pic.twitter.com/oprB85vNdC
ലാവ പ്രവാഹം ജനവാസമേഖലകളില്‍ നാശം വിതച്ചിട്ടില്ല. എങ്കിലും സ്ഥിതി ഏത് നിമിഷവും മാറിയേക്കാമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ മോശമായാല്‍ രണ്ട് ലക്ഷത്തോളം പേരോട് താമസസ്ഥലം ഒഴിയണമെന്ന നിര്‍ദേശവും ഭരണകൂടം നല്‍കിയിട്ടുണ്ട്.
വലിയ ഭൂകമ്പങ്ങളെ തുടര്‍ന്നാണ് അഗ്നിപര്‍വതത്തില്‍ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിലയിരുത്തല്‍. ഞായര്‍ മുതല്‍ തന്നെ മൗണ ലോവയില്‍ ചെറിയ പൊട്ടിത്തെറി ആരംഭിച്ചിരുന്നതായും ഹവായിയൻ അഗ്നിപർവത നിരീക്ഷണശാലയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. അഗ്നിപര്‍വത സ്‌ഫോടനത്തിന്‍റെ ഭാഗമായി പുറത്തേക്ക് വരുന്ന വാതകവും അധികൃതര്‍ മേഖലയില്‍ ക്യത്യമായി നിരീക്ഷിക്കുന്നുണ്ട്.
-
At approximately 11:30 p.m. HST this evening, November 27, an eruption began in Moku‘āweoweo, the summit caldera of Mauna Loa, inside Hawai‘i Volcanoes National Park. Winds may carry volcanic gas and possibly fine ash and Pele’s hair downwind.
— NWSHonolulu (@NWSHonolulu) November 28, 2022 " class="align-text-top noRightClick twitterSection" data="
Photo Credit: USGS pic.twitter.com/ai1vEFAwnX
">At approximately 11:30 p.m. HST this evening, November 27, an eruption began in Moku‘āweoweo, the summit caldera of Mauna Loa, inside Hawai‘i Volcanoes National Park. Winds may carry volcanic gas and possibly fine ash and Pele’s hair downwind.
— NWSHonolulu (@NWSHonolulu) November 28, 2022
Photo Credit: USGS pic.twitter.com/ai1vEFAwnXAt approximately 11:30 p.m. HST this evening, November 27, an eruption began in Moku‘āweoweo, the summit caldera of Mauna Loa, inside Hawai‘i Volcanoes National Park. Winds may carry volcanic gas and possibly fine ash and Pele’s hair downwind.
— NWSHonolulu (@NWSHonolulu) November 28, 2022
Photo Credit: USGS pic.twitter.com/ai1vEFAwnX
നേരത്തെ 1984ല്‍ ആയിരുന്നു മൗന ലോവയില്‍ പൊട്ടിത്തെറിയുണ്ടായത്. മാര്‍ച്ച് - ഏപ്രില്‍ കാലയളവിലായിരുന്നു സംഭവം. അന്നത്തെ പൊട്ടിത്തെറിയെ തുടര്‍ന്ന് 8 കിലോമീറ്റര്‍ വരെ ലാവപ്രവാഹം ഉണ്ടായിരുന്നു.