ഹവായി (യുഎസ്): ലോകത്തിലെ വലിയ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഹവായിലേക്ക് സഞ്ചാരികളുടെ തിരക്ക്. ഹവായിയിലെ ബിഗ് ഐലൻഡിന്‍റെ ആകാശം ചുവപ്പായി മാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഗ്നിപർവതത്തിൽ നിന്ന് ലാവ പ്രവഹിക്കുന്നതിന്‍റെ നിരവധി ആകാശ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
-
This video from today's morning overflight shows fissure 3, the dominant source of activity. Lava fountains are 20-25 meters in height (65-82 feet) and feed a lava flow moving to the northeast at ~130 meters per hour (0.08 miles per hour). #MaunaLoa https://t.co/dxPN2r2gaH pic.twitter.com/ZkIXuDAwRu
— USGS Volcanoes🌋 (@USGSVolcanoes) November 30, 2022 " class="align-text-top noRightClick twitterSection" data="
">This video from today's morning overflight shows fissure 3, the dominant source of activity. Lava fountains are 20-25 meters in height (65-82 feet) and feed a lava flow moving to the northeast at ~130 meters per hour (0.08 miles per hour). #MaunaLoa https://t.co/dxPN2r2gaH pic.twitter.com/ZkIXuDAwRu
— USGS Volcanoes🌋 (@USGSVolcanoes) November 30, 2022This video from today's morning overflight shows fissure 3, the dominant source of activity. Lava fountains are 20-25 meters in height (65-82 feet) and feed a lava flow moving to the northeast at ~130 meters per hour (0.08 miles per hour). #MaunaLoa https://t.co/dxPN2r2gaH pic.twitter.com/ZkIXuDAwRu
— USGS Volcanoes🌋 (@USGSVolcanoes) November 30, 2022
യുഎസിലെ ഹവായി ദ്വീപിലാണ് മൗന ലോവ അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. നദിപോലെ ലാവ പൊട്ടിയൊഴുകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ നിരവധി സഞ്ചാരികളാണ് പ്രദേശത്തേക്ക് എത്തിയത്. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ഹവായി ഹൈവേയിൽ ഗതാഗത തടസം വരെ നേരിട്ടു.
-
Update on the Mauna Loa eruption 11/29 7:26am #MaunaLoa #MaunaLoaErupts #volcano #hawaii #paradisehelicopters pic.twitter.com/yF9tL3ORll
— Paradise Helicopters (@Paradisecopters) November 29, 2022 " class="align-text-top noRightClick twitterSection" data="
">Update on the Mauna Loa eruption 11/29 7:26am #MaunaLoa #MaunaLoaErupts #volcano #hawaii #paradisehelicopters pic.twitter.com/yF9tL3ORll
— Paradise Helicopters (@Paradisecopters) November 29, 2022Update on the Mauna Loa eruption 11/29 7:26am #MaunaLoa #MaunaLoaErupts #volcano #hawaii #paradisehelicopters pic.twitter.com/yF9tL3ORll
— Paradise Helicopters (@Paradisecopters) November 29, 2022
അറിയാം മൗന ലോവയെ: മൗന ലോവ എന്നാൽ ഹവായിയൻ ഭാഷയിൽ ‘നീണ്ട പർവ്വതം’ എന്നാണ്. അഗ്നിപർവതം സമുദ്രനിരപ്പിൽ നിന്ന് 13, 681 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1984 ന് ശേഷം ആദ്യമായാണ് അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്.
1843 മുതൽ മൗന ലോവ 33 തവണയാണ് പൊട്ടിത്തെറിച്ചിട്ടുള്ളത്. ഇന്നലെ ഇന്ത്യൻ സമയം മൂന്നിനാണ് അഗ്‌നി പർവത സ്‌ഫോടനം നടന്നത്. 38 വർഷത്തിന് ശേഷമാണ് മൗന ലോവ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്.