ETV Bharat / international

ഇന്ത്യൻ വംശജയായ 5 വയസുകാരി വെടിയേറ്റ് മരിച്ച സംഭവം : അമേരിക്കൻ യുവാവിന് 100 വർഷം തടവുശിക്ഷ - യുവാവിന് 100 വർഷം തടവുശിക്ഷ

യുഎസിൽ ഇന്ത്യൻ വംശജയായ പെൺകുട്ടി 2021 ൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം പ്രതിയ്‌ക്ക് 100 വർഷം തടവുശിക്ഷ വിധിച്ച് കോടതി

man sentenced to 100 years in prison  Indian origin girls death  international news  District Judge John D Mosely  Joseph Lee Smith  Mya Patel death  Washington news  വാഷിംഗ്‌ടൺ വാർത്തകൾ  മലയാളം വാർത്തകൾ  100 വർഷം തടവുശിക്ഷ  ഇന്ത്യൻ വംശജ  യുഎസിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു  ജോസഫ്‌ ലീ സ്‌മിത്ത്  അന്താരാഷ്‌ട്ര വാർത്തകൾ  യുവാവിന് 100 വർഷം തടവുശിക്ഷ  5 വയസുകാരി വെടിയേറ്റ് മരിച്ച സംഭവം
യുവാവിന് 100 വർഷം തടവുശിക്ഷ
author img

By

Published : Mar 26, 2023, 6:21 PM IST

വാഷിംഗ്‌ടൺ : ഇന്ത്യൻ വംശജയായ അഞ്ച് വയസുകാരി യുഎസിലെ ലൂസിയാനയിൽ വച്ച് മരണപ്പെട്ട കേസിൽ യുവാവിന് 100 വർഷം തടവുശിക്ഷ. 35 കാരനായ ശ്രേവ്‌പോർട്ടൽ സ്വദേശി ജോസഫ്‌ ലീ സ്‌മിത്തിനെയാണ് കേസിൽ 100 വർഷത്തേയ്‌ക്ക് ശിക്ഷിച്ചതായി വാഷിംഗ്‌ടൺ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. 2021 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

മിയ പട്ടേൽ എന്ന അഞ്ച് വയസുകാരിയാണ് രണ്ട് വർഷം മുൻപ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മോങ്ക്‌ഹൗസ് ഡ്രൈവിലെ ഒരു ഹോട്ടൽ മുറിയിൽ കളിക്കുകയായിരുന്ന മിയ പട്ടേലിന്‍റെ തലയിലേയ്‌ക്ക് വെയിടുണ്ട തുളഞ്ഞുകയറുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നാം ദിവസം മരണത്തിന് കീഴടങ്ങി. 2021 മാർച്ച് 23 നാണ് മിയ മരണപ്പെട്ടത്.

അന്ന് ഇവർ താമസിച്ചിരുന്ന ഹോട്ടലിന്‍റെ ഉടമകളായിരുന്ന വിമലിനും സ്‌നേഹിൽ പട്ടേലിനുമൊപ്പം ഹോട്ടലിന്‍റെ താഴത്തെ നിലയിലായിരുന്നു മിയയും സഹോദരനും ഉണ്ടായിരുന്നത്. ഇതിനിടെ സ്‌മിത്തും മറ്റൊരാളുമായി ഹോട്ടലിന്‍റെ പാർക്കിങ് ഏരിയയിൽ വച്ച് തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ സ്‌മിത്ത് 9 എംഎം തോക്ക് ഉപയോഗിച്ച് വാക്കേറ്റത്തിൽ ഏർപ്പെട്ട വ്യക്തിയെ തല്ലുകയായിരുന്നു. ഇതിനിടെ തോക്കിൽ നിന്ന് വെടി പൊട്ടി ഹോട്ടൽ മുറിയിൽ കളിച്ചുകൊണ്ടിരുന്ന മിയയുടെ തലയിൽ തുളഞ്ഞുകയറി. മൂന്ന് ദിവസത്തിന് ശേഷം മരണവും സംഭവിച്ചു.

also read: രാജ്യാതിർത്തി കടന്നെന്ന് ആരോപണം: 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി

വിധി രണ്ട് വർഷത്തിന് ശേഷം : 2021 ൽ മിയ പട്ടേലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വർഷത്തിന് ശേഷമാണ് സ്‌മിത്തിന് ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി വിധി വരുന്നത്. ജില്ല ജഡ്‌ജി ജോൺ ഡി മോസ്‌ലിയാണ് പ്രതിയ്‌ക്ക് 60 വർഷത്തെ കഠിന തടവ് വിധിച്ചത്. ഇത് കൂടാതെ 40 വർഷത്തെ അധിക തടവും വിവിധ വകുപ്പുകളിലായി കോടതി വിധിച്ചിട്ടുണ്ട്. സ്‌മിത്ത് സ്ഥിരം കുറ്റവാളി ആയതിനാലാണ് മൊത്തം 100 വർഷത്തേക്ക് ശിക്ഷ വിധിച്ചതെന്ന് കാഡോ പാരിഷ് ജില്ല കോടതി അറിയിച്ചു.

കാനഡയിൽ ഇന്ത്യൻ വംശജ വെടിയേറ്റ് മരിച്ചു : കഴിഞ്ഞ വർഷം ഡിസംബറിൽ കാനഡയിലും സമാനമായ സംഭവം നടന്നിരുന്നു. ഒന്‍റാറിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തിൽ വച്ച് 21 കാരിയായ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചിരുന്നു. കനേഡിയൻ സിഖ് യുവതി പവൻ പ്രീത് കൗറാണ് മരണപ്പെട്ടത്.

also read: അണയാതെ ഖലിസ്ഥാൻ പ്രതിഷേധം, അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് നേരെ പ്രക്ഷോഭം; അമൃത്പാലിനായി തെരച്ചിൽ തുടരുന്നു

ഡിസംബർ നാലിന് രാത്രി പത്തരയോടെ പ്രദേശത്തെ പെട്രോൾ പമ്പിന് അടുത്ത് വച്ച് അജ്‌ഞാതനായ ആക്രമി യുവതിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.