ETV Bharat / international

മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവം; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുഎസ് കോടതി

Malayali nurse killed by husband in US: ഭാര്യയെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മലയാളി നഴ്‌സായ മെറിൻ ജോയിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.

Malayali nurse murder case at US  Husband killed Malayali nurse at US  മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവം  ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് യു എസ് കോടതി  US court  Kottayam news  കോട്ടയം വാർത്തകൾ  കേരളാ വാർത്തകൾ  കൊലപാതകം  ജീവപര്യന്തം
Life imprisonment to husband who killed Malayali nurse at US
author img

By ETV Bharat Kerala Team

Published : Nov 6, 2023, 2:18 PM IST

ഫ്ലോറിഡ (യുഎസ്) : മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുത്തിവീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കാർ കയറ്റിയാണ് കൊലപ്പെടുത്തിയത് (Malayali nurse killed by husband in US). ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു എന്ന നെവിൻ (37) ആണ് പ്രതി. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് - മേഴ്‌സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) കൊല്ലപ്പെട്ട കേസിലാണ് ഭർത്താവിന് ഫ്ലോറിഡയിലുള്ള ബോർഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.

മയാമിയിലെ കോറൽ സ്‌പിങ്‌സിലുള്ള ബ്രോവഡ് ഹെൽത്ത് ഹോസ്‌പിറ്റലിൽ നഴ്‌സായിരുന്നു മെറിൻ. കഴിഞ്ഞ ജൂലൈ 28 ന് മെറിൻ ജോലി കഴിഞ്ഞ് തിരിച്ച് വരുന്നിനതിനിടെ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ വച്ചാണ് പ്രതി ആക്രമിച്ചത്. യുവതിയെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയതിനാണ് കേസ്. ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും പിരിഞ്ഞ് താമസിക്കുന്നതിനിടെയാണ് കൊലപാതകം.

കേസ് വിസ്‌താര സമയത്ത് കുറ്റം സമ്മതിച്ചതിനാൽ പ്രതിയായ ഫിലിപ്പിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി. ഫിലിപ്പിന് ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.