ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‌ട്രസ് രാജിവെച്ചു. രാജിവെച്ചത് അധികാരമേറ്റ് 44-ാം ദിവസം. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിൻഗാമിയെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും വിശദീകരണം. അപ്രതീക്ഷിത രാജി, സാമ്പത്തിക നയങ്ങൾക്കെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്കിടെ.
ലിസ്‌ട്രസ് അധികാരമേറ്റത് ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോല്‍പ്പിച്ച്. കൺസർവേറ്റീവ് പാർട്ടി നേതൃ സ്ഥാനവും രാജിവെച്ചു. നാടകീയ രാജിയോടെ ഏറ്റവും കുറച്ചുകാലം ബ്രിട്ടീഷ് പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയായും ലിസ്‌ട്രസ് മാറി.