കാഠ്‌മണ്ഡു (നേപ്പാൾ): പത്താം തവണയും എവറസ്റ്റ് കൊടുമുടി ഏറ്റവും വിജയകരമായി കീഴടക്കിയ വനിത പർവതാരോഹകയെന്ന റെക്കോഡ് തകർത്ത് നേപ്പാളി ഷേർപ്പ. 48കാരിയായ ലക്‌പ ഷേർപ്പയാണ് സ്വന്തം റെക്കോഡ് തകർത്തത്. ലക്‌പ ഷേർപ്പയും മറ്റ് പർവതാരോഹകരും അടങ്ങുന്ന സംഘം 8,849 മീറ്റർ (29,032 അടി) ഉയരത്തിൽ വ്യാഴാഴ്‌ച (12.05.2022) രാവിലെ എത്തിയതെന്ന് ഷേർപ്പയുടെ സഹോദരനും പര്യവേഷണ സംഘാടകനുമായ മിങ്‌മ ഗെലു പറഞ്ഞു.
വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കാതിരുന്ന ഷേർപ്പ പർവതാരോഹകർക്കും ട്രക്കിങ് ചെയ്യുന്നവർക്കും ഉള്ള ക്ലൈംബിങ് ഗിയറും സാധനങ്ങളും വിതരണം ചെയ്യുന്നത് ഉപജീവനമാർഗമായി തിരഞ്ഞെടുത്തു. എല്ലാ വനിതകൾക്കും ഇത് ഒരു പ്രചോദനമാകണമെന്നും അതിലൂടെ അവർക്കും അവരുടെ സ്വപ്‌നങ്ങൾ കീഴടക്കാൻ കഴിയുമെന്നും ആണ് ലക്‌പ ഷേർപ്പ പറയുന്നത്. നേപ്പാൾ സ്വദേശിനിയായ ഷേർപ്പ അവരുടെ മൂന്ന് കുട്ടികളുമായി യുഎസിൽ താമസിക്കുന്നു.
ശനിയാഴ്‌ച(07.05.2022) നേപ്പാളി ഷെർപ്പ ഗൈഡായ കാമി റീത്ത 26 തവണ എവറസ്‌റ്റ് കീഴടക്കി റെക്കോഡ് സ്ഥാപിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ സ്വന്തം റെക്കോഡാണ് 52കാരനായ കാമി റിത്ത മറികടന്നത്.
Also read: വയസ് 52, കാമി എവറസ്റ്റ് കീഴടക്കിയത് 26 തവണ, തിരുത്തിയത് സ്വന്തം റെക്കോഡ്