ETV Bharat / international

Kuiper Belt Planet Exists study: 'ഗ്രഹങ്ങള്‍ 9 തന്നെ'; നെപ്റ്റ്യൂണിന് പുറകിലുള്ളത് 'പ്ലാനറ്റ് നൈന്‍'; സൂചനയുമായി ജാപ്പനീസ് ശാസ്‌ത്രജ്ഞര്‍ - കൈപ്പര്‍ ബെല്‍റ്റ്

Kuiper Belt Planet Exists Says Japanese Scientists കൈപ്പര്‍ ബെല്‍റ്റില്‍ ഭൂമിയോട് സാദൃശ്യമുള്ള ഒമ്പതാമത് ഗ്രഹം ഉണ്ടെന്ന് ഉറപ്പിക്കുന്നു ജാപ്പനീസ് ശാസ്ത്രജ്ഞന്‍മാരുടെ പഠനം

ninth planet  neptune  pluto  Kuiper belt  Solar system  space science  ഗ്രഹങ്ങള്‍ ഒമ്പത് തന്നെ  ഗ്രഹങ്ങള്‍ 9 തന്നെയെന്ന് ജാപ്പനീസ് ശാസ്ത്രജ്ഞര്‍  ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞര്‍  കൈപ്പര്‍ ബെല്‍റ്റ്
Kuiper Belt Planet Exists Says Japanese Scientists
author img

By ETV Bharat Kerala Team

Published : Sep 7, 2023, 10:46 PM IST

ടോക്കിയോ: ഗ്രഹങ്ങള്‍ ഒമ്പത് തന്നെയോ എന്ന ചര്‍ച്ചയ്ക്ക് വീണ്ടും തിരികൊളുത്തിക്കൊണ്ട് നെപ്റ്റ്യൂണിന് പുറകില്‍ മറഞ്ഞുകിടക്കുന്ന ഒരു ഗ്രഹത്തിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുകയാണ് ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞര്‍ (Japanese Scientists ). സൗരയൂഥത്തില്‍ നെപ്റ്റ്യൂണിനുമപ്പുറത്ത് കൈപ്പര്‍ ബെല്‍റ്റിലാണ് (Kuiper Belt Planet) ഭൂമിയോട് സാദൃശ്യമുള്ള ഒമ്പതാമത് ഗ്രഹം ഉണ്ടെന്ന് ഉറപ്പിക്കുകയാണ് ഇവരുടെ പഠനം.

ആസ്ട്രോണമിക്കല്‍ ജേണലില്‍ (The Astronomical Journal) പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2006ല്‍ പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹമായി (Pluto planet) പ്രഖ്യാപിച്ചതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ ഒമ്പതില്‍ നിന്ന് എട്ടായി കുറഞ്ഞിരുന്നു. ഒസാക്കയിലെ കിന്‍ഡായ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സോഫിയ ലൈകാവ്കയും ജപ്പാന്‍ നാഷണല്‍ അസ്ട്രോണമി ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകനായ തകാഷി ഇറ്റോയും ചേര്‍ന്ന് നടത്തിയ പഠനമാണ് കൈപ്പര്‍ ബെല്‍റ്റില്‍ വലയ ആകൃതിയിലുള്ള ഗ്രഹം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

ഏകദേശം വടയുടെ രൂപമാണ് ഇവയ്ക്ക്. നെപ്റ്റ്യൂണിന്‍റെ ഭ്രമണ പഥത്തിന് തൊട്ടുപുറത്തായാണ് ഈ പുതിയ ഗ്രഹം സൂര്യനെ ചുറ്റുന്നതെന്നും ഇവരുടെ പഠന പ്രബന്ധത്തില്‍ പറയുന്നു. 'ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കൈപ്പര്‍ ബെല്‍റ്റിന്‍റെ വിദൂരതയില്‍ ഗ്രഹസമാനമായ ഗോള സാന്നിധ്യം നില നില്‍ക്കുക സാധ്യമാണ്. അനാദി കാലം തൊട്ട് നിലകൊള്ളുന്ന അത്തരം നിരവധി ഗ്രഹ സമാന വസ്‌തുക്കള്‍ മുമ്പും സൗരയൂഥത്തിന്‍റെ ഭാഗമായിരുന്നു'. - ഗവേഷകര്‍ ലേഖനത്തില്‍ പറയുന്നു.

ജാപ്പനീസ് ഗവേഷകരാണ് കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ പുതിയ ഗ്രഹത്തിന്‍റെ സാന്നിധ്യം ഉറപ്പിക്കുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന കൈപ്പര്‍ ബെല്‍റ്റിലെ നിരവധി ട്രാന്‍സ് നെപ്റ്റ്യൂണിയന്‍ വസ്‌തുക്കളുടെ ഭ്രമണപഥവും സഞ്ചാര രീതികളും ഏറെക്കാലമായി ഗവേഷകര്‍ പഠനവിധേയമാക്കി വരികയായിരുന്നു. കുള്ളന്‍ ഗ്രഹങ്ങളും ഉല്‍ക്കകളും വാല്‍ നക്ഷത്രങ്ങളും വലിയ കാര്‍ബണ്‍ ശേഖരവും ഐസ് രൂപത്തിലുള്ള അമോണിയയും മീഥേനും ഒക്കെ ചേര്‍ന്നതാണ് കൈപ്പര്‍ ബെല്‍റ്റ്. നൂറുകിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള ലക്ഷകണക്കിന് വസ്‌തുക്കൾ കൈപ്പര്‍ ബെൽറ്റിൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു.

സൗരയൂഥത്തില്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെ വലിയ രൂപത്തില്‍ സ്ഥിതി ചെയ്യുന്ന കൈപ്പര്‍ വലയത്തില്‍ നിന്ന് ഒരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രലേകം വളരെനാളായി ചര്‍ച്ച ചെയ്യുകയായിരുന്നു. ഇത്തരമൊരു ഗ്രഹത്തിന് ഭൂമിയുടെ ഒന്നര മടങ്ങ് മുതല്‍ മൂന്ന് മടങ്ങ് വരെ വലുപ്പം ഉണ്ടാകാമെന്ന് ജ്യോതി ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യനില്‍ നിന്ന് 37 ബില്യണ്‍ കിലോമീറ്റര്‍ മുതല്‍ 74 ബില്യണ്‍ കിലോമീറ്റര്‍ വരെ അകലെ ആയിരിക്കാം ഇവയുടെ സ്ഥാനം എന്നായിരുന്നു അനുമാനം. ഭൂമിയേക്കാള്‍ 10 മടങ്ങ് വലുപ്പമുള്ളതാണ് പ്ലാനറ്റ് നൈന്‍ എന്നറിയപ്പെടുന്ന പുതിയ ഗ്രഹം എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

കൈപ്പര്‍ ബെല്‍റ്റിലെ നിരവധി ഗോളങ്ങളുടെ ഭ്രമണപഥത്തില്‍ വരെ മാറ്റം വരുത്തത്തക്ക സ്വാധീന ശേഷി ഇതിനുണ്ടെന്നാണ് കരുതുന്നത്. സൂര്യനില്‍ നിന്ന് ഏഴ് ബില്യണ്‍ കിലോമീറ്റര്‍ വരെ അകലത്തിലുള്ള കൈപ്പര്‍ ബെല്‍റ്റ് ഗോളങ്ങളുടെ ഭ്രമണ പഥത്തില്‍ ഈ പുതിയ ഗ്രഹത്തിന് സ്വാധീനം ചെലുത്താനാവും. കൈപ്പര്‍ ബെല്‍റ്റ് പ്ലാനെറ്റ് എന്ന് അറിയപ്പെടുന്ന ഈ ഗ്രഹത്തെ ഇതേ വരെ കണ്ടെത്താന്‍ വാന നിരീക്ഷകര്‍ക്കോ ശക്തിയേറിയ ടെലസ്കോപ്പുകള്‍ക്കോ കഴിഞ്ഞിട്ടില്ല. സൂര്യനില്‍ നിന്ന് 54 ബില്യണ്‍ കിലോമീറ്ററിനകത്ത് ഈ ഗ്രഹം ഭ്രമണം ചെയ്യുകയാണെങ്കില്‍ അതിനെ കണ്ടെത്താനുള്ള സാധ്യത 90 ശതമാനമാണെന്ന് ഗവേഷകര്‍ പറയുന്നു.

നെപ്റ്റ്യൂണിന്‍റെ ഗുരുത്വാകര്‍ഷണ വലയത്തിനപ്പുറമുള്ള ട്രാന്‍സ് നെപ്റ്റ്യൂണിക് വസ്‌തുക്കളെക്കുറിച്ചും അവയുടെ ചരിവ് തലത്തെക്കുറിച്ചും ഭ്രമണപഥത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ വിശദീകരിക്കാന്‍ ഇത്തരമൊരു ഗ്രഹത്തെ കണ്ടെത്തുന്നതോടെ സാധ്യമാകും എന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ട്രാന്‍സ് നെപ്റ്റ്യൂണിക് വസ്‌തുക്കളുടെ സഞ്ചാര ദിശയിലും ഭ്രമണപഥത്തിലും ദൃശ്യമായ ചില അസാധാരണ വ്യതിയാനങ്ങളാണ് സൗരയൂഥത്തിനകത്ത് തന്നെ ശക്തമായ ഗുരുത്വാകര്‍ഷണ ശക്തിയുള്ള മറ്റൊരു ഗ്രഹം ഉണ്ടാകാമെന്ന് ചിന്തിക്കാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പ്രേരണയായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.