ETV Bharat / international

ചിത്രങ്ങള്‍ പങ്കുവച്ച സംഭവം ; എൻ‌ബി‌എ താരം കോബി ബ്രയന്‍റിന്‍റെ വിധവയ്‌ക്ക് 128 കോടി നഷ്‌ടപരിഹാരം വിധിച്ച് കോടതി - ചിത്രങ്ങള്‍

ഹെലികോപ്‌റ്റർ അപകടത്തിൽ കൊല്ലപ്പെട്ട എൻ‌ബി‌എ താരം കോബി ബ്രയന്‍റിന്‍റെയും മറ്റ് ഇരകളുടെയും ഭയാനകമായ ചിത്രങ്ങള്‍ പങ്കുവച്ചതിന് അദ്ദേഹത്തിന്‍റെ വിധവയ്‌ക്ക് 16 ദശലക്ഷം യുഎസ് ഡോളർ(128 കോടി രൂപ) നഷ്‌ടപരിഹാരം വിധിച്ച് കോടതി

NBA  Kobe Bryant  Kobe Bryant Shared Pics Latest News  widow  compensation  crash photos  എൻ‌ബി‌എ  കോബി  എൻ‌ബി‌എ താരം  വിധവ  നഷ്‌ടപരിഹാരം  കോടതി  ഹെലികോപ്റ്റർ  ഹെലികോപ്റ്റർ അപകടത്തിൽ  ചിത്രങ്ങള്‍  കൗണ്ടി
ചിത്രങ്ങള്‍ പങ്കുവച്ച സംഭവം ; എൻ‌ബി‌എ താരം കോബി ബ്രയന്‍റിന്‍റെ വിധവയ്‌ക്ക് 128 കോടി നഷ്‌ടപരിഹാരം വിധിച്ച് കോടതി
author img

By

Published : Aug 25, 2022, 4:30 PM IST

Updated : Aug 25, 2022, 4:51 PM IST

ലോസ് ഏഞ്ചലസ്: 2020 ലെ ഹെലികോപ്‌റ്റർ അപകടത്തിൽ കൊല്ലപ്പെട്ട എൻ‌ബി‌എ സൂപ്പര്‍താരം കോബി ബ്രയന്‍റിന്‍റെ വിധവയ്‌ക്ക് 16 ദശലക്ഷം യുഎസ് ഡോളർ(128 കോടി) നഷ്‌ടപരിഹാരം വിധിച്ച് കോടതി. താരത്തിന്‍റെയും 13 വയസുള്ള മകളുടെയും, മറ്റ് ഇരകളുടെയും അപകടത്തില്‍ സ്ഥലത്തുനിന്നുള്ള ഭീകരമായ ചിത്രങ്ങള്‍ പങ്കുവച്ചതിന് ലോസ് ഏഞ്ചലസ് കൗണ്ടി ജൂറിയാണ് ഡെപ്യൂട്ടികളോടും അഗ്നിശമന സേനാംഗങ്ങളോടും നഷ്‌ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. ചിത്രങ്ങള്‍ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും വൈകാരിക ക്ലേശം സൃഷ്‌ടിക്കുകയും ചെയ്‌തുവെന്ന് കാണിച്ചാണ് ഒമ്പത് ജൂറിമാർ വനേസ ബ്രയാന്‍റിന് നഷ്‌ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്.

വിധിന്യായം മുഴുവനും വനേസ ബ്രയാന്‍റ്‌ കരഞ്ഞുകൊണ്ടാണ് കേട്ടത്. ചൊവ്വാഴ്‌ച (23.08.2022) ബ്രയന്‍റിന്‍റെ 44-ാം ജന്മദിനമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജേഴ്‌സി നമ്പറുകളായ 8 ഉം 24ഉം പരിഗണിച്ച് ഓഗസ്‌റ്റ് 24 ന് ലോസ് ഏഞ്ചലസില്‍ കോബി ബ്രയന്‍റ് ദിനമായി ആചരിച്ചതിന്‍റെ ഏതാനും മണിക്കൂര്‍ ശേഷമാണ് വിധിയെത്തുന്നത് എന്നതും ശ്രദ്ധേയമായി. അത്തരം ക്ലോസ് അപ്പ് ഫോട്ടോകൾക്ക് അന്വേഷണാത്മകമായ ഒരു ഉദ്ദേശ്യങ്ങളുമില്ലായിരുന്നുവെന്നും, ഭീകരമായ ജിജ്ഞാസ കാണിക്കാനായി പങ്കിട്ട 'വിഷ്വൽ ഗോസിപ്പ്' മാത്രമാണെന്നും വനേസയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അഭിഭാഷകര്‍ വിസമ്മതിച്ചു.

ഒരു അവാർഡ് വിരുന്നിൽ പങ്കെടുക്കുകയായിരുന്ന ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന വകുപ്പിലെ ജീവനക്കാർക്കിടയിലുമാണ് ചിത്രങ്ങള്‍ കൂടുതലായും പങ്കിട്ടത്. ഒരു ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്ന ബാറിലെ അറ്റന്‍ഡറും അയാളുടെ കുടുംബവും ഇത് കണ്ടിരുന്നു. എന്നാല്‍ ഭർത്താവിനെയും മകളെയും നഷ്‌ടപ്പെട്ട് ഒരു മാസത്തിന് ശേഷവും ഫോട്ടോകളെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നത് തന്‍റെ ദു:ഖം കൂട്ടുന്നതായി വനേസ ബ്രയന്‍റ്‌ കണ്ണീരോടെ പറഞ്ഞു.

അവർ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലുണ്ട് എന്ന ചിന്ത ഓരോ ദിവസവും പരിഭ്രാന്തിയുണ്ടാക്കുന്നു എന്നറിയിച്ച വനേസ തന്‍റെ പെണ്‍മക്കള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നു എന്നത് ഭയപ്പെടുത്തുന്നു എന്നും വ്യക്തമാക്കി. ഹെലികോപ്‌റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഒമ്പത് പേരിൽ ഭാര്യയും മകളും ഉള്‍പ്പെട്ട ക്രിസ് ചെസ്‌റ്ററിന് 15 ദശലക്ഷം യുഎസ് ഡോളറും(119 കോടി) ജൂറി നഷ്‌ടപരിഹാരം വിധിച്ചു. അതേസമയം, വിചാരണക്കൊടുവില്‍ ന്യായമായ വിധി പ്രസ്‌താവിച്ച ജൂറിക്കും ജഡ്‌ജിക്കും നന്ദി അറിയിച്ച് ചെസ്‌റ്ററിന്‍റെ അഭിഭാഷകൻ ജെറി ജാക്‌സൺ രംഗത്തെത്തി.

മുൻ ലേക്കേഴ്‌സ് താരവും അഞ്ച് തവണ എൻബിഎ ചാമ്പ്യനും ബാസ്‌ക്കറ്റ് ബോൾ ഹാൾ ഓഫ് ഫെയിമിലെ അംഗവുമായ കോബി ബ്രയന്‍റ്‌, മകള്‍ ജിയാനയ്‌ക്കും മറ്റ് ഏഴ് പേർക്കുമൊപ്പം 2020 ജനുവരി 26 ന് ഒരു യൂത്ത് ബാസ്‌ക്കറ്റ്‌ ബോൾ ഗെയിമിനായി യാത്ര ചെയ്യവേയാണ് കൊല്ലപ്പെടുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്റർ ലോസ് ഏഞ്ചലസിന് പടിഞ്ഞാറ് കാലബാസസിലെ കുന്നുകളിൽ തകർന്നുവീഴുകയായിരുന്നു. എന്നാല്‍ പൈലറ്റിന്‍റെ പിഴവാണ് അപകടകാരണമെന്നായിരുന്നു ഫെഡറൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വിശദീകരണം.

Last Updated : Aug 25, 2022, 4:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.