നിങ്ങൾ ഒരു 'ആഗോള' ഭക്ഷണ പ്രിയനാണെങ്കില്‍ ജപ്പാനിലെ ഒരു തകര്‍പ്പന്‍ ഐറ്റത്തെക്കുറിച്ച് കേള്‍ക്കാള്‍ സാധ്യതയുണ്ട്. ഗുണനിലവാരത്തിലും രുചിയിലും മുന്നിട്ടുനില്‍ക്കുന്ന 'മിയാസാക്കി ബീഫാണ്' അത്. ജപ്പാനിലേക്ക് വച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളില്‍ വലിയൊരു ശതമാനവും, കാണുമ്പോഴേ വായില്‍ വെള്ളമൂറുന്ന ഈ ബീഫ് വിഭവങ്ങള്‍ കഴിക്കുക എന്ന ലക്ഷ്യവും മനസില്‍ കരുതാറുണ്ട്.
ജപ്പാനിലെ കോബി, മാറ്റ്സുസാക്ക (Matsuzaka) എന്നീ ബീഫ് ബ്രാൻഡുകളും പ്രശസ്‌തമാണ്. മാർബിൾ കഷണം പോലെ തോന്നിക്കുന്ന രൂപത്തില്‍ വെട്ടി പ്രോസസിങ് എല്ലാം കഴിഞ്ഞുള്ള ഈ ബീഫ് വിപണിയില്‍ ശ്രദ്ധേയമാണ്. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ജപ്പാനിലെ മികച്ച ബീഫ് ബ്രാൻഡുകളായി ഇവയൊന്നും പരിഗണിച്ചിട്ടില്ലെന്നത് വസ്‌തുതയാണ്.
കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന മിയാസാക്കിയിൽ വളർത്തുന്ന പശുക്കളുടെ മാംസമാണ് 'മിയാസാക്കി ബീഫ്'. ഈ പശുക്കളുടെ മാംസം സി-ഒന്ന് മുതൽ എ-അഞ്ച് വരെയുള്ള സ്കെയിലിൽ ഗ്രേഡുചെയ്‌തിട്ടുണ്ട്. ബീഫുകള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയർന്ന റാങ്കാണിത്. ജപ്പാനിലെ എല്ലാ ബ്രാൻഡഡ് ബീഫിനും ഗ്രേഡിങ് നല്‍കിയാണ് വില്‍പനയ്‌ക്ക് വയ്‌ക്കുന്നത്.
ബീഫിനെ പ്രോത്സാഹിപ്പിക്കുന്ന ജപ്പാന്‍: ഈ മാംസം വിപണിയിലെത്തിക്കാന്‍ കര്‍ഷകരെയും വില്‍പനക്കാരെയും ബ്രാന്‍ഡുകളെയും ജപ്പാന്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. ഇതിനായി പിന്തുണ നല്‍കാന്‍ അവിടുത്തെ ഭരണകൂടവും അതുപോലെ പ്രധാനമന്ത്രിയും നന്നായി ശ്രദ്ധ ചെലുത്തുന്നതും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഒളിമ്പിക്‌സ് ഓഫ് വാഗ്യു ബീഫ് എന്നറിയപ്പെടുന്ന, അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ദേശീയ മത്സരത്തിൽ മിയാസാക്കി ബീഫ് തുടർച്ചയായി മൂന്ന് തവണ കൈയടി നേടിയിട്ടുണ്ട്. അതും, പ്രധാനമന്ത്രി പുരസ്‌കാരം നേടിക്കൊണ്ട് തന്നെ.
ഫെബ്രുവരി 16നാണ് മൂന്നാം തവണയും മിയാസാക്കി അവാര്‍ഡ് നേടിയത്. പ്രധാനമന്ത്രിയുടെ ഓഫിസിൽവച്ച് നടന്ന ചടങ്ങില്‍ ഫുമിയോ കിഷിദ അവാര്‍ഡ് നല്‍കിയതും ബീഫ് കഴിക്കുന്നതും മാധ്യമങ്ങളില്‍ തലക്കെട്ടായി. 15 വർഷം തുടർച്ചയായി മിയാസാക്കി ബീഫ് ജപ്പാനിൽ ഒന്നാം സ്ഥാനം നിലനിർത്തിയതുകൊണ്ട് തന്നെയാണ് ഈ മാംസത്തിന് ഇത്രയേറെ ആവശ്യകത. പുറമെ, മറ്റ് രാജ്യങ്ങളില്‍ വരെ ഈ ബ്രാൻഡ് പശുക്കളുടെ മാംസത്തിന് ഡിമാന്‍ഡ് ഏറെയാണ്.
-
#PMinAction: On February 16, 2023, Prime Minister Kishida was presented with the Prime Minister’s Award winning beef by producers of Miyazaki Beef, at the Prime Minister’s Office.
— PM's Office of Japan (@JPN_PMO) February 17, 2023 " class="align-text-top noRightClick twitterSection" data="
🔗https://t.co/7psn3mNNFj pic.twitter.com/JTullKiHV9
">#PMinAction: On February 16, 2023, Prime Minister Kishida was presented with the Prime Minister’s Award winning beef by producers of Miyazaki Beef, at the Prime Minister’s Office.
— PM's Office of Japan (@JPN_PMO) February 17, 2023
🔗https://t.co/7psn3mNNFj pic.twitter.com/JTullKiHV9#PMinAction: On February 16, 2023, Prime Minister Kishida was presented with the Prime Minister’s Award winning beef by producers of Miyazaki Beef, at the Prime Minister’s Office.
— PM's Office of Japan (@JPN_PMO) February 17, 2023
🔗https://t.co/7psn3mNNFj pic.twitter.com/JTullKiHV9
ഓസ്‌കറിലും ഇടംപിടിച്ച് മിയാസാക്കി: 90-ാമത് ഓസ്‌കര്‍ അവാര്‍ഡ് പാർട്ടിയിൽ, മിയാസാക്കി ബീഫ് ഭക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ഇതോടെ അമേരിക്കൻ വിപണിയിൽ മിയാസാക്കി പ്രശസ്‌തി നേടി. ജപ്പാനിൽ മാത്രമല്ല, മിയാസാക്കി ബീഫ് ഇപ്പോൾ ആഗോള തലത്തില്‍ പലയിടത്തും ലഭ്യമാണ്. ജപ്പാനിലെ ബഹുഭൂരിപക്ഷം ഇടങ്ങളിലാവട്ടെ, മറ്റ് രാജ്യങ്ങളിലാവട്ടെ ഈ ബീഫിന് താരതമ്യേനെ വലിയ വില നല്‍കേണ്ടിവരും. എന്നാല്‍, ഇത് ഉത്‌പാദിപ്പിക്കുന്ന മിയാസാക്കിയില്‍ മറ്റ് ഇടങ്ങളെ അപേക്ഷിച്ച് വളരെ ന്യായമായ വിലയ്ക്ക് ലഭിക്കും.
ജപ്പാനില്‍, മിയാസാക്കി ബീഫ് ആസ്വദിക്കാനുള്ള ഏറ്റവും നല്ല സ്ഥലം അത് രാജ്യത്തിന്‍റെ തനതുരുചിയുള്ള ടെപ്പന്യാക്കി (Teppanyaki) റസ്റ്ററന്‍റിലാണ്. ഇവിടെ, മിയാസാക്കി ബീഫ് വിഭവങ്ങള്‍ കഴിക്കാനെത്തിയാല്‍ നമ്മുടെ മുന്‍പില്‍വച്ച് തന്നെ ഇഷ്‌ടമുള്ളതുപോലെ പാകം ചെയ്‌തുതരും എന്നതാണ് പ്രത്യേകത. ടെപ്പന്യാക്കി റസ്റ്ററന്‍റ് സാധാരണ ഗതിയില്‍ ഒരു ചെലവേറിയ ഓപ്ഷനാണെങ്കിലും രുചിയില്‍ മറിച്ചൊന്ന് ചിന്തിക്കാത്തവരാണ് നിങ്ങളെങ്കില്‍ മറ്റൊന്നും നോക്കേണ്ടതില്ല.
ഉച്ചഭക്ഷണ സമയത്താണ് ഇവിടെ ചെല്ലുന്നതെങ്കില്‍ ഏകദേശം 3,000 യെൻ (ഏകദേശം 1,850.68 രൂപ) വിലയുള്ള ടെപ്പന്യാക്കി മിയാസാക്കി ബീഫ് കഴിക്കാം. മധുരക്കിഴങ്ങ്, ബാർലി തുടങ്ങിയ വൈവിധ്യമാർന്ന ചേരുവകളിൽ നിന്ന് വാറ്റിയെടുത്ത ഷോച്ചുയ്ക്കും മിയാസാക്കി പ്രദേശം പ്രശസ്‌തമാണ്. മിയാസാക്കി ബീഫും മിയാസാക്കി ഷോച്ചുവും ഒരുമിച്ച് കഴിക്കാനാണ് കൂടുതല്‍ പേര്‍ക്കും താത്‌പര്യം. അത് സഞ്ചാരികളാവട്ടെ സ്വദേശികളാവട്ടെ ഈ കോമ്പിനേഷന്‍ തന്നെ മുഖ്യം.