ETV Bharat / international

'ആ സ്നേഹത്തിനും അര്‍പ്പണത്തിനും പ്രിയപ്പെട്ട മമ്മയ്ക്ക് നന്ദി'; എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ചാൾസ് മൂന്നാമൻ

author img

By

Published : Sep 10, 2022, 11:23 AM IST

എലിസബത്ത് രാജ്ഞി ജീവിതത്തിലുടനീളം തനിക്കും തന്‍റെ കുടുംബത്തിനും മാതൃകയും പ്രചോദനവുമായിരുന്നുവെന്ന് ചാൾസ് മൂന്നാമൻ

Queen Elizabeth dies  King Charles III tribute to Queen Elizabeth  UK King Charles III  എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലി  ചാൾസ് മൂന്നാമൻ  ചാൾസ് മൂന്നാമൻ ബ്രിട്ടീഷ് രാജാവ്  ഫ്ലൈറ്റ്സ് ഓഫ് ഏഞ്ചൽസ് സിങ് തീ ടു തൈ റെസ്റ്റ്  flights of Angels sing thee to thy rest
എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ചാൾസ് മൂന്നാമൻ

ലണ്ടൻ : രാജാവെന്ന നിലയിൽ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള ആദ്യ പ്രസംഗത്തിൽ തന്‍റെ 'പ്രിയപ്പെട്ട മമ്മ'യ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചാൾസ് മൂന്നാമൻ. "എന്‍റെ പ്രിയപ്പെട്ട പിതാവിനൊപ്പം അന്ത്യയാത്രയിൽ ചേരുന്ന പ്രിയപ്പെട്ട മമ്മയ്ക്ക്, കുടുംബത്തോടും രാജ്യത്തോടുമുണ്ടായിരുന്ന നിങ്ങളുടെ സേവനത്തിനും സ്നേഹത്തിനും അർപ്പണത്തിനും നന്ദി." എന്ന് പറഞ്ഞുകൊണ്ടായിരുന്നു ചാൾസ് മൂന്നാമന്‍റെ പ്രസംഗം ആരംഭിച്ചത്. തുടർന്ന് വില്യം ഷേക്‌സ്പിയറിന്‍റെ ഇതിഹാസ നാടകം ഹാംലെറ്റിലെ 'ഫ്ലൈറ്റ്സ് ഓഫ് ഏഞ്ചൽസ് സിങ് തീ ടു തൈ റെസ്റ്റ്' എന്ന വിഖ്യാത വരികൾ അദ്ദേഹം ഉദ്ധരിച്ചു.

എലിസബത്ത് രാജ്ഞി ജീവിതത്തിലുടനീളം തനിക്കും തന്‍റെ കുടുംബത്തിനും മാതൃകയും പ്രചോദനവുമായിരുന്നു. സ്നേഹത്തിനും വാത്സല്യത്തിനും മാർഗനിർദേശങ്ങൾക്കും മാതൃകയായതിനും ഹൃദയംഗമമായി രാജ്ഞിയോട് കടപ്പെട്ടിരിക്കുന്നു. വളരെ നന്നായി ജീവിച്ചയാളാണ് എലിസബത്ത് രാജ്ഞി. അവർ തന്‍റെ വാഗ്‌ദാനങ്ങൾ നിർവഹിച്ചു. എലിസബത്ത് രാജ്ഞിയുടെ അതേ പ്രതിജ്ഞയാണ് ഇന്ന് ഞാനും നിങ്ങൾക്കുമുന്നിൽ പുതുക്കുന്നതെന്നും ചാൾസ് പറഞ്ഞു.

Also Read: ലണ്ടന്‍ പാലം തകര്‍ന്നു, ഇനി എന്ത്? എലിസബത്ത് രാജ്ഞിയുടെ മരണാനന്തരം ബ്രിട്ടണിലെ മാറ്റങ്ങള്‍

എന്‍റെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന വ്യക്തിപരമായ ദുഃഖത്തോടൊപ്പം 70 വർഷത്തിലേറെയായി അമ്മ രാജ്ഞിയെന്ന നിലയിൽ സേവിച്ച രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രാജ്ഞി ചെയ്‌തതുപോലെ രാജ്യത്തിന്‍റെ ഭരണഘടന തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ദൈവം എനിക്ക് അനുവദിക്കുന്ന സമയത്തോളം ഞാൻ ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. രാജ്ഞിയുടെ വിയോഗത്തിൽ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേർന്ന രാജ്യത്തിന് നന്ദി പറയുന്നുവെന്നും ചാൾസ് മൂന്നാമൻ പറഞ്ഞു.

‘പുതിയ ഉത്തരവാദിത്തങ്ങൾ വരുന്നതോടുകൂടി എന്‍റെ ജീവിതവും മാറും. എന്‍റെ കുടുംബത്തിനും ഇതൊരു മാറ്റത്തിന്‍റെ സമയമാണ്. ഭാര്യ കാമിലയുടെ സ്നേഹോഷ്‌മളമായ സഹായം ഈ സമയം ഓർമിക്കുന്നു. പുതിയ ഉത്തരവാദിത്തത്തിന്‍റെ കടമകൾ അവരും നിർവഹിക്കുന്നതായിരിക്കും. എന്‍റെ മകൻ വില്യം ഇനി മുതൽ പ്രിൻസ് ഓഫ് വെയ്ൽസ് എന്ന് അറിയപ്പെടും. വില്യമിനൊപ്പം കാതറിനും (കേറ്റ്) പുതിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കുന്ന ഹാരി രാജകുമാരനും മേഗനും എല്ലാവിധ സ്നേഹവും’ - ചാൾസ് കൂട്ടിച്ചേർത്തു.

Also Read: തമാശക്കാരിയായ പെൺകുട്ടിയിൽ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തെ കൂടുതൽ കാലം നയിച്ച ഭരണാധികാര പദവി വരെ ; അസാമാന്യ ജീവിതത്തിന്‍റെ യുഗാന്ത്യം

വ്യാഴാഴ്‌ച എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് ചാൾസ് രാജാവായത്. ചാൾസിനെ രാജാവായി പ്രഖ്യാപിക്കുന്നതിനുള്ള ഔപചാരിക നടപടിക്രമം പ്രിവി കൗൺസിലർമാർ, സ്റ്റേറ്റ് ഓഫിസർമാർ, ലണ്ടൻ മേയർ, റേൽമ് ഹൈക്കമ്മിഷണർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന അക്‌സഷൻ കൗൺസിൽ നിർവഹിക്കും. ഔദ്യോഗിക സ്ഥാനാരോഹണം ശനിയാഴ്‌ച പ്രാദേശിക സമയം രാവിലെ 10ന് സെന്‍റ് ജെയിംസ് കൊട്ടാരത്തിൽ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് പാര്‍ലമെന്‍റ് ചേര്‍ന്ന് എംപിമാര്‍ രാജാവിന് പിന്തുണയറിയിക്കും. അതിനുശേഷമാവും രാജ്ഞിയുടെ സംസ്‌കാരത്തിന്‍റെ സമയക്രമം പ്രഖ്യാപിക്കുക.

19നാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങ്. വെള്ളിയാഴ്‌ച ഉച്ചയോടെ ലണ്ടനിലെത്തിയ ചാൾസ് രാജാവ് പ്രധാനമന്ത്രി ലിസ് ട്രസുമായി കൂടിക്കാഴ്‌ച നടത്തി. രാജ്യത്തെ പ്രധാന പള്ളികളിലെല്ലാം രാജ്ഞിക്ക് ആദരമര്‍പ്പിച്ച് കൂട്ടമണി മുഴക്കി. രാജ്ഞിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ബ്രിട്ടിഷ് പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം നടക്കുകയാണ്.

Also Read: ചാള്‍സ് ബ്രിട്ടന്‍റെ പുതിയ രാജാവ്: ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.