ETV Bharat / international

യുഎസിലെ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് - ഖലിസ്ഥാന്‍ ചുവരെഴുത്ത്

Khalistan Graffiti In Temple: കാലിഫോര്‍ണിയയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. ഹേവാഡിലെ ഷെരാവാലി ക്ഷേത്രത്തിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സുരക്ഷ ശക്തമാക്കാന്‍ ക്ഷേത്രത്തിന് നിര്‍ദേശം നല്‍കി എച്ച്‌എഎഫ്.

Sherawali Temple Graffiti  Khalistan Graffiti Temple  ഖലിസ്ഥാന്‍ ചുവരെഴുത്ത്  ഷെരാവാലി ക്ഷേത്രം യുഎസ്
Sherawali Temple Defaced With Khalistan Graffiti In Hayward In California
author img

By ETV Bharat Kerala Team

Published : Jan 5, 2024, 3:05 PM IST

യുഎസ് : കാലിഫോര്‍ണിയയില്‍ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍. ഹേവാഡിലെ ഷെരാവാലി ക്ഷേത്രത്തിലാണ് ചുവരെഴുത്തുകള്‍ കണ്ടെത്തിയത്. നെവാര്‍ക്കിലെ സ്വാമിനാരായണ ക്ഷേത്രത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഷെരാവലിയിലെ സംഭവം (Khalistan Graffiti In Temple).

ഷെരാവാലി ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ കണ്ടെത്തിയതായി ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (Hindu American Foundation(HAF) റിപ്പോര്‍ട്ട് ചെയ്‌തു. എക്‌സിലൂടെയാണ് ഫൗണ്ടേഷന്‍ ഇക്കാര്യം അറിയിച്ചത്. സംഭവത്തെ കുറിച്ച് പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഘടന പറഞ്ഞു (Sherawali Temple In California).

ഖലിസ്ഥാന്‍ അനുകൂലികളില്‍ നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള സുരക്ഷ സംവിധാനം ഒരുക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ചും പോസ്റ്റില്‍ എച്ച്എഎഫ് പറയുന്നു. മാത്രമല്ല ഇത്തരം സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ക്ഷേത്രങ്ങള്‍ക്ക് സംഘടന നിര്‍ദേശം നല്‍കി (Vijay's Sherawali Temple in Hayward).

2023 ഡിസംബര്‍ 23ന് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യമുയര്‍ത്തി ഒരാള്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും എച്ച്എഎഫ്‌ എക്‌സില്‍ പങ്കിട്ടിട്ടുണ്ട്.

അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്: സംഭവത്തിന് പിന്നാലെ എച്ച്‌എഎഫ്‌ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൂഢാലോചനകള്‍ക്ക് ശേഷം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രവൃത്തിയാണിതെന്നാണ് വിലയിരുത്തലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം വളരെയധികം ഗൗരവകരമാണെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Also Read: സ്‌കൂളില്‍ വെടിയുതിര്‍ത്ത് 17കാരന്‍ ; ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, ശേഷം ആത്മഹത്യ

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസ് നീക്കം. സമീപ മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നത് അടക്കം അന്വേഷിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.