റയല്‍ മാഡ്രിഡ്... പണം കൊണ്ടും സൂപ്പർ താരങ്ങളാലും ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബുകളിലൊന്ന്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിനെ തോല്‍പ്പിച്ച് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തം അലമാരയിലെത്തിക്കുമ്പോൾ അതിനു പിന്നില്‍ വലിയ സൂപ്പർ താരങ്ങളായിരുന്നില്ല. വയസൻമാരും യുവതാരങ്ങളും ചേർന്നപ്പോൾ അവർ ഒരു ടീമായി. ക്രിസ്റ്റ്യാനോയും സെർജിയോ റാമോസും ടീം വിട്ടപ്പോൾ അവരുടെ നിഴലായിരുന്നവർ കളി ഏറ്റെടുത്തു. ആ കഥ ഇങ്ങനെ ചുരുക്കിയെഴുതാം...
13 വർഷത്തെ കാത്തിരിപ്പ്: വർഷം 2009.. മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് പൊന്നും വിലയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വമ്പൻ താരത്തെ റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്നു. അതേവർഷം തന്നെ മറ്റൊരു താരം കൂടി റയലിലെത്തുന്നുണ്ട്. പേര് കരിം ബെൻസെമ. രാജ്യം ഫ്രാൻസ്.
-
❔ ¿Cuántas Champions llevas ya, @Benzema? 🏆#CHAMP14NS | @adidasfootball pic.twitter.com/ikwpEWGIDz
— Real Madrid C.F. (@realmadrid) May 29, 2022 " class="align-text-top noRightClick twitterSection" data="
">❔ ¿Cuántas Champions llevas ya, @Benzema? 🏆#CHAMP14NS | @adidasfootball pic.twitter.com/ikwpEWGIDz
— Real Madrid C.F. (@realmadrid) May 29, 2022❔ ¿Cuántas Champions llevas ya, @Benzema? 🏆#CHAMP14NS | @adidasfootball pic.twitter.com/ikwpEWGIDz
— Real Madrid C.F. (@realmadrid) May 29, 2022
ആറ് വർഷത്തേക്കായിരുന്നു കരാർ. ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേല്‍ വാൻ ഡെർ വാട്ട്, അർജന്‍റീനൻ താരം ഹിഗ്വയിൻ ഇവരായിരുന്നു അന്ന് റയലിന്‍റെ മുന്നേറ്റ നിരയിലെ സൂപ്പർ താരങ്ങൾ. അതു കൊണ്ടു തന്നെ ആദ്യ സീസണില്‍ റയലിന്‍റെ ആദ്യ ഇലവനില്‍ ബെൻസെമയ്ക്ക് അവസരമുണ്ടായില്ല. അവൻ കാത്തിരുന്നു.
അടുത്ത സീസണില്‍ പകരക്കാരുടെ ബെഞ്ചില്‍ ആദ്യ പേരുകാരനായി ബെൻസെമയുണ്ടായിരുന്നു. കാരണം സൗഹൃദ മത്സരങ്ങളിലും പരിശീലന സെഷനിലും ബെൻസെമ ഗോളടിച്ച് കൂട്ടുന്നത് റയല്‍ മാനേജ്‌മെന്‍റ് കാണുന്നുണ്ടായിരുന്നു. ഹൊസെ മൗറീന്യോ പരിശീലകനായി എത്തിയതോടെ റയലില്‍ ബെൻസെമയ്ക്ക് അവസരങ്ങൾ ലഭിച്ചുതുടങ്ങി. പകരക്കാരനില്‍ നിന്ന് ആദ്യ ഇലവനിലേക്ക് ബെൻസെമ പല മത്സരങ്ങളിലും എത്തി.
-
👏 ¡SIMPLEMENTE GRACIAS, #RMFANS! 👏#CHAMP14NS pic.twitter.com/HUuzTABSQR
— Real Madrid C.F. (@realmadrid) May 29, 2022 " class="align-text-top noRightClick twitterSection" data="
">👏 ¡SIMPLEMENTE GRACIAS, #RMFANS! 👏#CHAMP14NS pic.twitter.com/HUuzTABSQR
— Real Madrid C.F. (@realmadrid) May 29, 2022👏 ¡SIMPLEMENTE GRACIAS, #RMFANS! 👏#CHAMP14NS pic.twitter.com/HUuzTABSQR
— Real Madrid C.F. (@realmadrid) May 29, 2022
ഹിഗ്വയിനും റാഫേല്‍ വാൻ ഡെർ വാട്ടും റയല്‍ വിട്ടതോടെ ക്രിസ്റ്റ്യാനോയ്ക്ക് ഉത്തമ പങ്കാളിയായി ബെൻസെമ മാറിക്കഴിഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ ഗോളടിച്ചു കൂട്ടുമ്പോൾ അസിസ്റ്റുകളുമായി ബെൻസെമ മൈതാനത്ത് നിറഞ്ഞ് കളിച്ചു. ക്രിസ്റ്റ്യാനോ ബാലൺ ദ്യോർ പുരസ്‌കാര വേദികളില്‍ നിറയുമ്പോൾ താഴെ കാഴ്‌ചക്കാരുടെ ഇടയില്‍ കയ്യടിക്കാൻ ബെൻസെമയുണ്ടായിരുന്നു. ഒടുവില്‍ 2018ല്‍ റയല്‍ വിട്ട് ക്രിസ്റ്റ്യാനോ യുവന്‍റസിലേക്ക് പോയി. റയലിനൊപ്പം നിന്നാല്‍ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ബാലൺ ദ്യോറും ഒരിക്കലും കിട്ടില്ലെന്ന് പറഞ്ഞാണ് ക്രിസ്റ്റ്യാവോ സാന്‍റിയാഗോ ബെർണാബ്യു വിട്ടത്.
പിന്നെ കടന്നു പോയത് നാല് വർഷം: ക്രിസ്റ്റ്യാനോ ഒഴിച്ചിട്ടു പോയ മുന്നേറ്റ നിരയിലെ സ്ഥാനം മാത്രമായിരുന്നില്ല ബെൻസെമ ഏറ്റെടുത്തത്. റൊണാൾഡോയ്‌ക്ക് ഗോളടിക്കാൻ പാകത്തില്‍ പന്തെത്തിച്ചിരുന്ന താരത്തില്‍ നിന്ന് റയലിന്‍റെ ഗോളടിയന്ത്രമായി ബെൻസെമ മാറി. റയല്‍ കിതച്ചു നിന്നപ്പോഴെല്ലാം ഗോളടിച്ചു കൂട്ടി ബെൻസെമ ടീമിനെ മുന്നോട്ടു നയിച്ചു. കഴിഞ്ഞ രണ്ട് സീസണിലും സ്‌പാനിഷ് ലീഗ് കിരീടം. ഇപ്പോഴിതാ ചാമ്പ്യൻസ് ലീഗും.
ക്വാർട്ടർ മുതല്‍ ഫൈനല്‍ വരെ റയലിനും ബെൻസെമയ്ക്കും മുന്നില്‍ തോല്‍വി സമ്മതിച്ചത് സൂപ്പർ താരങ്ങൾ മാത്രം നിറയുന്ന പിഎസ്‌ജിയും ചെല്‍സിയും മാഞ്ചസ്റ്റർ സിറ്റിയും. പിന്നില്‍ നിന്ന് തിരിച്ചു വന്ന് ഗോളടിച്ച് വിജയത്തിലേക്ക് മുന്നേറുന്ന 'ദ റിയല്‍ സൂപ്പർ ടീമിലെ ദ റിയല്‍ സൂപ്പർ താരം'...
-
Ellos siguen a lo suyo...#CHAMP14NS pic.twitter.com/4DnkmWG82U
— Real Madrid C.F. (@realmadrid) May 28, 2022 " class="align-text-top noRightClick twitterSection" data="
">Ellos siguen a lo suyo...#CHAMP14NS pic.twitter.com/4DnkmWG82U
— Real Madrid C.F. (@realmadrid) May 28, 2022Ellos siguen a lo suyo...#CHAMP14NS pic.twitter.com/4DnkmWG82U
— Real Madrid C.F. (@realmadrid) May 28, 2022
അതിനിടെ കൂടുതല്‍ പണവും കിരീടവും തേടി ക്രിസ്റ്റ്യാനോ യുവന്‍റസില്‍ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. അപ്പോഴും ബെൻസെമ റയലിലുണ്ട്. പോയ സീസണില്‍ സ്‌പാനിഷ് ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായി. 'ബാലൺ ദ്യോറിനായി എനിക്ക് ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ല. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം റയലിന്‍റെ കിരീട നേട്ടങ്ങൾക്കായി ഞാൻ ചെയ്‌ത് കഴിഞ്ഞു'... ഇത് ബെൻസെമ വെറുതെ പറഞ്ഞതല്ല...
ഗോളടിച്ചു കൂട്ടി ടീമിനെ വിജയങ്ങളിലേക്കും കിരീട നേട്ടങ്ങളിലേക്കും നയിച്ചാണ് 35-ാം വയസില്‍ ഫ്രഞ്ച് ദേശീയ താരം നിലപാട് പ്രഖ്യാപിച്ചത്. കിരീട നേട്ടങ്ങളാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്നതെങ്കില്‍ ഇത്തവണ അത് കരിം ബെൻസെമയ്ക്കുള്ളതാണ്.