വാഷിങ്‌ടണ്‍ : ആരോഗ്യസ്ഥിതി സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പോപ് ഗായകന്‍ ജസ്‌റ്റിന്‍ ബീബര്‍. തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ആണെന്നും മുഖത്തിന് ഭാഗിക പക്ഷാഘാതം സംഭവിച്ചിരിക്കുകയാണെന്നുമാണ് ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെ താരം ആരാധകരെ അറിയിച്ചത്. ആരോഗ്യ സ്ഥിതി മോശമായി വരുന്ന സാഹചര്യത്തില്‍ വേള്‍ഡ് ടൂര്‍ താത്കാലികമായി നിര്‍ത്തിവയ്‌ക്കുകയാണെന്നും ബീബര്‍ അറിയിച്ചു.
കണ്ണ് ചിമ്മാനാകുന്നില്ല, പുഞ്ചിരിക്കാനും സാധിക്കുന്നില്ല, മൂക്ക് ചലിപ്പിക്കാന്‍ കഴിയുന്നില്ലെന്നും വീഡിയോയിലൂടെ ബീബര്‍ ആരാധകരോട് വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന് എത്ര സമയം വേണ്ടി വരുമെന്ന് അറിയില്ല. രോഗം ചെവിക്ക് സമീപത്തുള്ള നാഡിയെ ബാധിക്കുമ്പോഴാണ് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്നതെന്നും ജസ്‌റ്റിന്‍ ബീബര്‍ കൂട്ടിച്ചേര്‍ത്തു.
-
10/06/22 Justine Bieber gravement malade : du syndrome de Ramsay Hunt est une complication du zona qui peut entraîner une paralysie faciale temporaire
— Cynthia Cassandre (@NaraShi13876794) June 10, 2022 " class="align-text-top noRightClick twitterSection" data="
Thread a dérouler en dessous👇https://t.co/MVBVn9GyOz https://t.co/6Gv7MU6pTz pic.twitter.com/MI03ZMUxJv
">10/06/22 Justine Bieber gravement malade : du syndrome de Ramsay Hunt est une complication du zona qui peut entraîner une paralysie faciale temporaire
— Cynthia Cassandre (@NaraShi13876794) June 10, 2022
Thread a dérouler en dessous👇https://t.co/MVBVn9GyOz https://t.co/6Gv7MU6pTz pic.twitter.com/MI03ZMUxJv10/06/22 Justine Bieber gravement malade : du syndrome de Ramsay Hunt est une complication du zona qui peut entraîner une paralysie faciale temporaire
— Cynthia Cassandre (@NaraShi13876794) June 10, 2022
Thread a dérouler en dessous👇https://t.co/MVBVn9GyOz https://t.co/6Gv7MU6pTz pic.twitter.com/MI03ZMUxJv
വേള്‍ഡ് ടൂറിന്‍റെ ഭാഗമായി ടൊറന്‍റോയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടി പിന്‍വലിച്ചതിന് പിന്നാലെയാണ് ആരോഗ്യ സ്ഥിതി സംബന്ധിച്ച് താരം വിവരങ്ങള്‍ പങ്കുവച്ചത്. പരിപാടികളില്‍ എത്താന്‍ കഴിയാത്തില്‍ ക്ഷമ ചോദിക്കുന്നതായും താരം പറഞ്ഞു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നും ബീബര്‍ തന്‍റെ ചില പരിപാടികള്‍ പിന്‍വലിച്ചിരുന്നു.