ETV Bharat / international

'ജോസെ അഡോൾഫോ മസിയാസ് വില്ലാമർ', ഇക്വഡോറിനെ ചോരയില്‍ മുക്കുന്ന കുറ്റവാളി...ജയില്‍ ചാടിയ അടിയന്തരാവസ്ഥ

Ecuador gang leader Adolfo Macias Villamar കുപ്രസിദ്ധ കുറ്റവാളി സംഘമായ ലോസ് ചോനെറോസിന്‍റെ തലവനായ ജോസ് അഡോൾഫോ മസിയാസ് വില്ലാമർ ജയില്‍ ചാടിയതിന് പിന്നാലെ ഇക്വഡോറില്‍ അക്രമങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ്.

jose-adolfo-macias-villamar-fito-ecuador-notorious-gang-leader

author img

By ETV Bharat Kerala Team

Published : Jan 11, 2024, 2:59 PM IST

ന്യൂയോർക്ക്: രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും നിയന്ത്രിക്കാൻ കുറ്റവാളി സംഘങ്ങൾ, പ്രസിഡന്‍റ് സ്ഥാനാർഥി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് കൊല്ലപ്പെടുക, മയക്കമരുന്നു കടത്തും അതിനെ തുടർന്നുള്ള കൊലപാതകങ്ങളും, അഴിമതിയും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കുമെന്ന് പറയുന്നവരെയും മാധ്യമപ്രവർത്തകരെയും കൊലപ്പെടുത്തുക... ഇതൊക്കെ സാധാരണ സംഭവങ്ങൾ മാത്രമായ ഒരു രാജ്യമുണ്ട് തെക്കെ അമേരിക്കയില്‍. പേര് ഇക്വഡോർ...

തെക്കെ അമേരിക്കയിലെ ഏറ്റവും ചെറിയ സ്വതന്ത്രപരമാധികാരരാഷ്‌ട്രം. "ലാ റിപ്പബ്ലിക്കാ ദെൽ ഇക്വഡോര്‍' എന്ന ഔദ്യോഗികനാമമുള്ള ഇക്വഡോര്‍ പസിഫിക്‌ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. വടക്ക്‌ കൊളംബിയയും കിഴക്കും തെക്കും പെറുവുമാണ്‌ അയൽരാജ്യങ്ങള്‍. പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രവും. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ഇക്വഡോറിന്‍റെ വികസന സ്വപ്‌നങ്ങൾക്ക് തിരിച്ചടിയാണെന്നെന്നാണ് വിലയിരുത്തല്‍.

നിലയ്ക്കാത്ത വെടിയൊച്ച: കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ കുറ്റവാളി സംഘമായ ലോസ് ചോനെറോസിന്‍റെ തലവനായ ജോസെ അഡോൾഫോ മസിയാസ് വില്ലാമർ ജയില്‍ ചാടിയത്. 34 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മസിയാസ് വില്ലാമർ ജയില്‍ ചാടിയതിന് പിന്നാലെ ഇക്വഡോറില്‍ ഇനിയും അവസാനിക്കാത്ത അക്രമങ്ങളും കൊലപാതകങ്ങളും കാർ ബോംബ് സ്‌ഫോടനങ്ങളും തട്ടിക്കൊണ്ടുപോകലുകളുമാണ് നടക്കുന്നത്.

  • Some of you might have heard about the emergency going on in Ecuador right now, started in part by the jail break of cartel boss José Adolfo Macías Villamar. Pictured here, in the middle, celebrating his 44th birthday. On the right is a guy who was the chairman of Dutch NAMBLA. pic.twitter.com/KpNCaOuNrz

    — Antifa Rem Lezar (@AntifaLezar) January 10, 2024 " class="align-text-top noRightClick twitterSection" data=" ">

സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കി മസിയാസ് വില്ലാമർ ജയിലിൽ നിന്ന് രക്ഷപെട്ടതിനെത്തുടർന്ന് ഉണ്ടായ ആഭ്യന്തര സംഘർഷങ്ങളുടെ ഫലമായി പ്രസിഡന്‍റ് ഡാനിയൽ നൊബോവയ്ക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. രാജ്യത്തെ 22 സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചതും മസിയാസ് വില്ലാമറിന്‍റെ ജയില്‍ ചാട്ടവും ഇക്വഡോറിനെ മുൻപില്ലാത്ത വിധം അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയാണ്. രാജ്യത്തെ മയക്കു മരുന്ന് വ്യാപാരവും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും തടയുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം നവംബറിലാണ് നൊബോവ ഇക്വഡോർ പ്രസിഡന്‍റായി അധികാരമേറ്റത്.

  • Ekvador'un en büyük çetelerinden "Los Choneros"un elebaşı Jose Adolfo Macias Villamar'ın hapishaneden kaçmasından sonra ortalık karıştı.

    Bir grup TC Televisora'nın Guayaquil'deki tesislerini canlı yayın sırasında ele geçirdi https://t.co/H4Lf9H189Y pic.twitter.com/lZjVnRTP4b

    — Furkan (@Frknwar3) January 9, 2024 " class="align-text-top noRightClick twitterSection" data=" ">

മസിയാസിന്‍റെ ജയില്‍ ചാട്ടത്തിന് ശേഷം ഇക്വഡോറിലെ തത്സമയ ടിവി സംപ്രേഷണത്തിനിടെ ചാനൽ സ്റ്റുഡിയോയിലേക്ക് മുഖംമൂടി ധരിച്ച ആയുധധാരികളായ സംഘം അതിക്രമിച്ചു കയറി നടത്തിയ അക്രമമാണ് ലോകത്തിന്‍റെ ശ്രദ്ധയിലേക്ക് ഇക്വഡോറിനെ എത്തിച്ചത്. ഗുയക്വിലിൽ സ്ഥിതി ചെയ്യുന്ന ടിസി ചാനൽ സ്റ്റുഡിയോയിലേക്ക് കറുത്ത വസ്ത്രം ധരിച്ച സംഘം എത്തുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. അക്രമി സംഘം ചാനൽ ജീവനക്കാരെ ആക്രമിക്കുകയും ഡൈനാമൈറ്റ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ നിലത്ത് ഇടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

'മോസ്റ്റ് വാണ്ടഡ് മാൻ' : "ഫിറ്റോ" എന്നറിയപ്പെടുന്ന നാല്‍പത്തിനാലുകാരനായ ജോസ് അഡോൾഫോ മസിയാസ് വില്ലാമർ, മനാബി പ്രവിശ്യയിലെ തീരദേശ നഗരമായ മാൻടയിലാണ് ജനിച്ചത്. 1990കളില്‍ ആരംഭിച്ച കുപ്രസിദ്ധ കുറ്റവാളി സംഘമായ ലോസ് ചോനെറോസില്‍ ചേർന്ന മസിയാസ് ഇക്വഡോറിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ പെട്ട ക്രിമിനലാണ്. ഇയാളെ പിടികൂടുന്നവർക്ക് വലിയ പാരിതോഷികങ്ങളും പ്രഖ്യാപിച്ചിരുന്നു. മസിയാസ് വില്ലാമറിന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് പുറം ലോകത്തിന് വലിയ ധാരണയില്ലെങ്കിലും അയാളുടെ ക്രിമിനല്‍ ചരിത്രം ഇക്വഡോറില്‍ വളരെ കുപ്രസിദ്ധമാണ്. കവർച്ച, കൊലപാതകം, നരഹത്യ, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യം, ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നിങ്ങനെ അൻപതോളം ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരിലുള്ളത്.

  • 🎥 Onda de violência no Equador

    Veículos acabaram incendiados por criminosos nessa segunda-feira (8/1). A escalada da violência entre governo e narcotraficantes aumentou descontroladamente após a fuga de José Adolfo Macías Villamar, 44 anos, conhecido como Fito, líder da gangue… pic.twitter.com/paE9u2yaG9

    — Metrópoles (@Metropoles) January 9, 2024 " class="align-text-top noRightClick twitterSection" data=" ">

2020 ഡിസംബറിൽ ലോസ് ചോനെറോസ് തലവൻ ജോസ് ലൂയിസ് സാംബ്രാനോയുടെ മരണശേഷമാണ് മസിയസ് ക്രിമിനല്‍ സംഘത്തിന്‍റെ അനിഷേധ്യ നേതാവായി മാറിയത്. മെക്‌സിക്കോയിലെ മയക്കുമരുന്ന് സംഘങ്ങളുടെ സഹായത്തോടെ പസഫിക് തീരത്തെ മയക്കുമരുന്ന് കടത്ത് പൂർണായും നിയന്ത്രിക്കുന്നത് ലോസ് ചോനെറോസും അതിന്‍റെ തലവനായ മസിയാസുമാണെന്നാണ് പൊലീസ് റിപ്പോർട്ടുകൾ.

താടിയും, നീട്ടിവളർത്തിയ മുടിയും, ഭാരമേറിയ ശരീരവടിവുമുള്ള അഡോൾഫോ മസിയാസ് വില്ലാമർക്ക് വീരപരിവേഷം നല്‍കുന്നവരും ഇക്വഡോറിലുണ്ട്. നക്ഷത്രപദവിയുള്ള ഹോട്ടല്‍ മുറിയേക്കാൾ സൗകര്യങ്ങളാണ് ജയിലില്‍ മസിയാസ് അനുഭവിച്ചിരുന്നത്. മദ്യവും ആയുധങ്ങളുമെല്ലാം മസിയാസിന് ജയിലില്‍ ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 2013-ൽ ജയിലില്‍ നിന്ന് രക്ഷപെട്ട ശേഷം വീണ്ടും പിടിക്കപ്പെട്ടാണ് കഴിഞ്ഞ ദിവസം വരെ മസിയാസ് ജയിലിലുണ്ടായിരുന്നത്. മസിയാസ് എവിടെയാണെന്നോ എപ്പോൾ, എങ്ങനെ സെൽ വിട്ടുപോയെന്നോ എന്ന് ഇക്വഡോർ സർക്കാരിനോ പൊലീസിനോ അറിയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.