ടോക്യോ:ജപ്പാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം നൂറായി. തുടര്‍ചലനങ്ങള്‍ക്കിടെ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. (Japan earthquake)
ഇതിനിടെ മരണസംഖ്യ 98 ആയി. അനാമിസുവില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാല്‍ നന്നേ ക്ഷീണിതരാണ്. 72 മണിക്കൂറിന് ശേഷമാണ് ഒരാളെ രക്ഷിച്ചത്. കാണാതായവരില്‍ പലരെയും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 211 പേരെക്കൂടിയേ കണ്ടെത്താനുള്ളൂ (Death toll rises to 100)
സുസുവില്‍ തകര്‍ന്ന വീട്ടിനുള്ളില്‍ നിന്ന് ഒരു വൃദ്ധനെ ജീവനോടെ കണ്ടെത്തി.
മരിച്ച 59 പേര്‍ വാജിമയില്‍ നിന്നുള്ളവരാണ്. 23 പേര്‍ സുസുവിലും. തൊട്ടടുത്ത നഗരങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ബാക്കിയുള്ളവര്‍. പുതുവത്സര ദിനമായ തിങ്കളാഴ്ചയാണ് ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 27 പേരുടെയെങ്കിലും നില ഗുരുതരമാണ്. പശ്ചിമ ജപ്പാനിലെ മണല്‍ നിറഞ്ഞ സമുദ്രതീരം 280 മീറ്റര്‍ മാറിയിട്ടുണ്ടെന്ന് ടോക്യോ സര്‍വകലാശാലയിലെ ഭൂകമ്പ ഗവേഷണ കേന്ദ്രം കണ്ടെത്തി. വാജിമ നഗരത്തില്‍ വലിയ തോതിലുള്ള ഒരു തീപിടിത്തത്തിനും ഭൂകമ്പം കാരണമായി. മേഖലയില്‍ സുനാമിയും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മിക്കയിടത്തും റോഡുകള്‍ തകര്‍ന്നതിനാല്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യ വസ്തുക്കള്‍ പോലും എത്തിക്കാന്‍ കഴിയുന്നില്ല.
ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം ഒരു ലക്ഷം ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചുിരുന്നു. പുതപ്പും, വെള്ളവും, മരുന്നും അടക്കമുള്ള സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ സഹായങ്ങള്‍ ഇനിയും എത്തിക്കുമെന്നും വാഗ്ദാനമുണ്ട്. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമായ നോട്ടോ ഉപദ്വീപിലും സഹായമെത്തിക്കുമെന്ന് വാഗ്ദാനമുണ്ട്. ആയിരക്കണക്കിന് ജപ്പാന്‍ സൈനികര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. (UN Aid)
വീട് നഷ്ടപ്പെട്ട 34000 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ഇവരില്‍ പലരും വൃദ്ധരാണ്. രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ബ്ലാങ്കറ്റ് മാത്രം ഉപയോഗിച്ച് നിലത്ത് കിടന്നുറങ്ങാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് 67കാരനായ കര്‍ഷകര്‍ മസാഷി ടൊമാരി പറഞ്ഞു. ഭൂകമ്പത്തില്‍ ഇദ്ദേഹത്തിന്‍റെ വീട് പൂര്‍ണമായും തകര്‍ന്നു. അനാമിസുവില്‍ തുണിക്കട നടത്തിയിരുന്ന സച്ചികോ കാറ്റോയുടെ കട ഭൂകമ്പത്തില്‍ ഇല്ലാതായി. ഇനി ഇത് പുനര്‍ നിര്‍മ്മിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞാഴ്ച ഇഷിക്വക്കയിലും പരിസരത്തും നിരവധി തുടര്‍ചലനങ്ങളുമുണ്ടായി. ജപ്പാന്‍ ഭൂകമ്പ സാധ്യത കൂടിയ രാജ്യമാണ്. വാരാന്ത്യത്തില്‍ മഴയ്ക്കും മഞ്ഞുപാതനത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പുണ്ട്. കുടുതല്‍ തുടര്‍ ചലനങ്ങള്‍ക്കും സാധ്യതയുണ്ട്. കരകൗശല നിര്‍മ്മാണത്തിന് ഏറെ പ്രശസ്തിയാര്‍ജ്ജിച്ച മേഖലയിലാണ് ഇപ്പോള്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. കത്തികള്‍, മണ്‍പാത്രങ്ങള്‍, തുടങ്ങിയവ ഉണ്ടാക്കുന്ന ഈ മേഖലയില്‍ മരണങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇവരുടെ ജീവിതോപാധികള്‍ വന്‍തോതില്‍ നഷ്ടമായിട്ടുണ്ട്. അതേസമയം 80 കൊല്ലത്തിലധികം പഴക്കമുള്ള ഒരു കരകൗശലവസ്തു കടയ്ക്ക് യാതൊരു കേടുപാടും ഉണ്ടായിട്ടില്ലെന്ന് ഇതിന്‍റെ ഉടമസ്ഥ സചിക്കോ ടാകാഗി പറഞ്ഞു. ഇത് എന്ത് അത്ഭുതമാണെന്ന് മനസിലാകുന്നില്ലെന്നും സന്തോഷത്തോടെ അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ചൈനയില്‍ വന്‍ ഭൂകമ്പം, 111 മരണം ; റിക്‌ടര്‍ സ്കെയിലില്‍ 6.2 തീവ്രത