ഇസ്‌താംബുള്‍ : തുർക്കിയിലെ സെൻട്രൽ ഇസ്‌താംബുളില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയായ അനഡോലു അറിയിച്ചു. ഇസ്‌തിക്‌ലാൽ തെരുവിൽ ഞായറാഴ്‌ച പ്രാദേശിക സമയം വൈകിട്ട് 4.20 ഓടെയാണ് സ്ഫോടനമുണ്ടായത്.
സ്‌ഫോടന സമയത്ത് തെരുവില്‍ നിരവധി വിനോദസഞ്ചാരികളുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പ്രാദേശിക സമയം 4.20 ഓടെയാണ് സ്‌ഫോടനമെന്നും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഇസ്‌താംബുള്‍ ഗവര്‍ണര്‍ അറിയിച്ചതായി അനഡോലു റിപ്പോര്‍ട്ട് ചെയ്‌തു.
-
An explosion on Istanbul's Istiklal Avenue Sunday left at least six people dead and 53 others injured, President Erdogan says, adding the explosion could be suspected act of terrorism https://t.co/SwyLo7EFc1 pic.twitter.com/YWXvAYoIo8
— ANADOLU AGENCY (@anadoluagency) November 13, 2022 " class="align-text-top noRightClick twitterSection" data="
">An explosion on Istanbul's Istiklal Avenue Sunday left at least six people dead and 53 others injured, President Erdogan says, adding the explosion could be suspected act of terrorism https://t.co/SwyLo7EFc1 pic.twitter.com/YWXvAYoIo8
— ANADOLU AGENCY (@anadoluagency) November 13, 2022An explosion on Istanbul's Istiklal Avenue Sunday left at least six people dead and 53 others injured, President Erdogan says, adding the explosion could be suspected act of terrorism https://t.co/SwyLo7EFc1 pic.twitter.com/YWXvAYoIo8
— ANADOLU AGENCY (@anadoluagency) November 13, 2022
സ്‌ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ പ്രവർത്തനമാണെന്ന് സംശയിക്കാമെന്ന് തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ അറിയിച്ചു.