ETV Bharat / international

Israelis Narrate Harrowing Moments 'ചീറിപാഞ്ഞെത്തിയ റോക്കറ്റ് വീട് തകര്‍ത്തു, പാര്‍പ്പിടമില്ല'; ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍ - ഹമാസ് ഇസ്രയേല്‍

Israel And Hamas Attack: ഹമാസ് ഇസ്രയേല്‍ ആക്രമണത്തില്‍ ദുസഹമായി ജനജീവിതം. രണ്ടിടങ്ങളിലുമായി കൊല്ലപ്പെട്ടത് 1600ലധികം പേര്‍. അഷ്‌കെലോണില്‍ വീടിന് മുകളില്‍ റോക്കറ്റാക്രമണം രൂക്ഷം.

Israelis Narrate Harrowing Moments From Hamas  ചീറിപാഞ്ഞെത്തിയ റോക്കറ്റ് വീട് തകര്‍ത്തു  പാര്‍പ്പിടമില്ല  ഹമാസ് ഇസ്രയേല്‍ ആക്രമണത്തില്‍ പൊറുതിമുട്ടി  Israel And Hamas Attack  ഹമാസ് ഇസ്രയേല്‍  ഇസ്രയേല്‍ തിരിച്ചടി തുടങ്ങി
Israelis Narrate Harrowing Moments From Hamas Attack
author img

By ETV Bharat Kerala Team

Published : Oct 11, 2023, 8:01 AM IST

ജെറുസലേം: ഗാസ മുനമ്പില്‍ നിന്നും പൊട്ടിപുറപ്പെട്ട ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടി തുടങ്ങിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ കനത്ത പോരാട്ടമാണ് തുടരുന്നത്. ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ ഹമാസിന് നേരെ തീ തുപ്പുമ്പോള്‍ നിരവധി നിരപരാധികളാണ് കൂട്ടക്കൊല ചെയ്യപ്പെടുന്നത്. ഹമാസിന്‍റെ ഭരണ കേന്ദ്രങ്ങളില്‍ അടക്കം ഇസ്രയേല്‍ ആക്രമണം നടത്തി (Israel And Hamas Attack).

കരയുദ്ധത്തിലേക്കെന്ന സൂചന നല്‍കി ഇസ്രയേല്‍ തങ്ങളുടെ കരുതല്‍ സേനയിലെ 3 ലക്ഷത്തോളം വരുന്ന അംഗങ്ങളെ ഗാസയില്‍ വിന്യസിച്ചു. അതേസമയം ഇസ്രയേലിലേക്ക് 4500ല്‍ അധികം റോക്കറ്റുകളാണ് ഹമാസ് തൊടുത്തു വിട്ടത്. ഇരു രാജ്യങ്ങളും തുടരുന്ന ദശകങ്ങളായുള്ള ആക്രമണത്തിലും കുടിപകയിലും വെല്ലുവിളി നേരിടുന്നത് സാധാരണക്കാരായ ജനങ്ങളാണ് (Israelis Narrate Israel And Hamas Attack Impact).

യുദ്ധം നാശം വിതക്കുമ്പോള്‍ ഇരുരാജ്യങ്ങളിലെയും ജനജീവിതം ദുസഹമായി കൊണ്ടിരിക്കുകയാണ്. ഇസ്രയേലിലേക്കുള്ള ഹമാസിന്‍റെ റോക്കറ്റ് ആക്രമണം രൂക്ഷമായതോടെ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളില്‍ കഴിയേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ തങ്ങള്‍ ഭയപ്പാടിലാണെന്ന് ഇസ്രയേലിലെ അഷ്‌കെലോണ്‍ സ്വദേശിയായ യാക്കോവ് പറയുന്നു (Hamas Attack From Gaza).

തങ്ങളുടെ വീട്‌ ഉപേക്ഷിക്കേണ്ടി വന്നത് വീടിന് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ്. തങ്ങള്‍ക്ക് അഭയമില്ല. റോക്കറ്റ് ആക്രമണത്തില്‍ നിന്നും തങ്ങള്‍ രക്ഷപ്പെട്ടതിന് പ്രാദേശിക ഭരണകൂടത്തിന് നന്ദി അറിയിക്കുകയാണെന്നും അവരാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചതെന്നും യാക്കോവ് പറഞ്ഞു. താനും ഭാര്യയും 11 വയസുള്ള മകനും രണ്ട് വയസുള്ള മകളുമാണ് വീട്ടിലുണ്ടായിരുന്നത്.

യാക്കോവിന്‍റെ വാക്കുകളിലെ ഈ ഭയവും സുരക്ഷിതത്വമില്ലായ്‌മയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റേത് മാത്രമല്ല മറിച്ച് ഇസ്രയേലിലും പലസ്‌തീനിലും കഴിയുന്ന ഓരോ ജനങ്ങളുടേതുമാണ്. ഇരുരാജ്യങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന പ്രധാനയിടങ്ങളില്‍ ഒന്നാണ് അഷ്‌കെലോണ്‍. ഗാസ മുനമ്പില്‍ നിന്നും ചീറിപാഞ്ഞെത്തുന്ന റോക്കറ്റുകളില്‍ പലതും ചെന്ന് പതിക്കുന്നത് അഷ്‌കെലോണിന്‍റെ വിവിധയിടങ്ങളിലാണ്. അതുകൊണ്ട് പ്രദേശവാസികള്‍ മുഴുവന്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറി താമസിക്കേണ്ട അവസ്ഥയിലാണ്.

അഷ്‌കെലോണ്‍ നിവാസിയായ ഗലായയും സമാന വികാരം പങ്കിടുന്നു.'തങ്ങളുടെ അയല്‍വാസിയുടെ വീടിന് മുകളില്‍ റോക്കറ്റ് ആക്രണമുണ്ടായി. ഇതില്‍ ഞങ്ങളുടെ വീടിന്‍റെ ജനലുകളും തകര്‍ന്നിട്ടുണ്ട്. ഒരാഴ്‌ചയായി വീട്ടില്‍ നിന്നും മാറി താമസിക്കുകയാണ്.

സുരക്ഷ തേടിയെത്തിയ ഈ സ്ഥലം സുരക്ഷിതമാണോയെന്നത് തങ്ങള്‍ക്ക് അറിയില്ലെന്നും അതുകൊണ്ട് എത്രയും വേഗം ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം നിര്‍ത്തി വയ്‌ക്കാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്ന് മാത്രമെ എനിക്ക് പറയാനുള്ളൂവെന്നും ഗലായ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം കനക്കുമ്പോഴും യാക്കോവ്, ഗലായ തുടങ്ങി ആയിര കണക്കിനാളുകള്‍ ഉടന്‍ തന്നെ ആക്രമണങ്ങളെല്ലാം അവസാനിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ആക്രമണത്തില്‍ രണ്ടിടങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ 900 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 2600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അതേസമയം ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ 770 പലസ്‌തീനികള്‍ കൊല്ലപ്പെടുകയും 4000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.