ദമാസ്‌കസ്: ഭൂകമ്പം തകര്‍ത്തെറിഞ്ഞ സിറിയയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ കെട്ടിട സമുച്ചയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്‌തു.
-
5 killed, 15 injured in Israeli air strikes on Syria's Damascus
— ANI Digital (@ani_digital) February 19, 2023 " class="align-text-top noRightClick twitterSection" data="
Read @ANI story|https://t.co/ApOod6Mqpn#damascus #syria #airstrike pic.twitter.com/sjKFQPT0f4
">5 killed, 15 injured in Israeli air strikes on Syria's Damascus
— ANI Digital (@ani_digital) February 19, 2023
Read @ANI story|https://t.co/ApOod6Mqpn#damascus #syria #airstrike pic.twitter.com/sjKFQPT0f45 killed, 15 injured in Israeli air strikes on Syria's Damascus
— ANI Digital (@ani_digital) February 19, 2023
Read @ANI story|https://t.co/ApOod6Mqpn#damascus #syria #airstrike pic.twitter.com/sjKFQPT0f4
അതീവ സുരക്ഷ മേഖലയായ കഫര്‍ സൗസയിലാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചയോട ഇസ്രായേല്‍ ജെറ്റ് പ്രദേശത്തെ ഒരു വലിയ കെട്ടിടത്തില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം, ഇസ്രായേല്‍ ആക്രമണത്തെ ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷ കൗണ്‍സില്‍ അപലപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറിയന്‍ വിദേശ, പ്രവാസി മന്ത്രാലയം പറഞ്ഞു.