ETV Bharat / international

Israel - Palestine War ലോകം ആരുടെ പക്ഷം, പിന്തുണയും വിമർശനങ്ങളുമായി രാജ്യങ്ങൾ, ഇതുവരെ പൊലിഞ്ഞത് 1800 ലധികം ജീവനുകൾ - ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ റഷ്യ

Israel Palestine War Opinions ഇസ്രയേൽ - പലസ്‌തീൻ പോരാട്ടത്തിൽ ഇരു രാജ്യങ്ങൾക്കും പിന്തുണ അറിയിച്ച് ബാഹ്യശക്തികൾ, യുദ്ധത്തിൽ മരണപ്പെട്ടത് വിദേശികളും.

Israel Palestine War Opinions  Israel Palestine War  US on Israel Palestine War  IRAN On Israel Palestine War  india On Israel Palestine War  turkey On Israel Palestine War  Egypt On Israel Palestine War  russia on Israel Palestine War  ഇസ്രയേൽ പലസ്‌തീൻ യുദ്ധം  ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ അമേരിക്ക  ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ ഇറാൻ  ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ റഷ്യ  ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ തുർക്കി
Israel - Palestine War
author img

By ETV Bharat Kerala Team

Published : Oct 11, 2023, 10:06 AM IST

സ്രയേൽ - പലസ്‌തീൻ യുദ്ധം (Israel - Palestine War) രൂക്ഷമാകുമ്പോൾ ചോരക്കളത്തിൽ നിരവധി വിദേശികൾക്കും ജീവൻ നഷ്‌ടമായി. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതുവരെ എട്ട് ഫ്രഞ്ചുകാർ കൊല്ലപ്പെട്ടതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 20 ല്‍ അധികം പേരെ കാണാനില്ലെന്നും ഇവരിൽ പലരേയും ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.

ഇസ്രായേലിന് പിന്തുണ നൽകുമെന്ന് യുഎസ് : ദിവസങ്ങളായി നീണ്ടു നിൽക്കുന്ന സായുധ ആക്രമണത്തിൽ ഇരു രാജ്യങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച യുഎസിന്‍റെ ഫോർഡ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് നിലവിൽ കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തില്‍ നിലയുറപ്പിച്ചതായും ഇസ്രയേൽ ആവശ്യപ്പെട്ടാൽ വ്യോമ പിന്തുണയോ കൂടുതൽ സൈനികരേയോ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ഇസ്രയേലിന് പിന്തുണ നൽകുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രധാനമന്ത്രി ജോ ബൈഡൽ നേരത്തെ തന്നെ അറിയിച്ചിരുന്നു. ദീർഘ ദൂര ആക്രമണങ്ങൾക്കായി ഫോർഡ് കൂടാതെ, ക്രൂയിസർ യുഎസ്എസ് നോർമാൻഡി, യുഎസ്എസ് തോമസ് ഹഡ്‌നർ, യുഎസ്എസ് റാമേജ്, യുഎസ്എസ് കാർണി, യുഎസ്എസ് റൂസ്വെൽറ്റ്, പ്രദേശിക വ്യോമസേനയായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

Also Read : US Stands With Israel In Hamas Attack: 'ഇസ്രയേലിനൊപ്പം'; ഹമാസ് ആക്രമണത്തില്‍ പിന്തുണ അറിയിച്ച് അമേരിക്ക

യുഎസ് പിന്തുണ കൂട്ടക്കൊലയിലേയ്‌ക്ക് നയിക്കുമെന്ന് എർദോഗൻ : ഗാസയിൽ ഇസ്രായേൽ നടത്തിയ പൂർണ ഉപരോധം പലസ്‌തീനികളുടെ മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ (Recep Tayyip Erdoğan) വാർത്ത സമ്മേളനത്തിലൂടെ വിമർശിച്ചു. കൂടാതെ ഇസ്രയേലിന് വിമാനവാഹിനിക്കപ്പൽ നൽകാനുള്ള അമേരിക്കയുടെ തീരുമാനം കൂട്ടക്കൊലക്ക് കാരണമാകുമെന്നും എർദോഗൻ കുറ്റപ്പെടുത്തി. അതേസമയം, ഇസ്രയേലിനും പലസ്‌തീനുമിടയിൽ മധ്യസ്ഥത വഹിക്കാനും യുദ്ധം അവസാനിപ്പിക്കാനുള്ള തന്‍റെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധകാരണം യുഎസ് വിദേശനയത്തിന്‍റെ തകർച്ചയെന്ന് പുടിൻ : ഇസ്രായേൽ - പലസ്‌തീൻ യുദ്ധത്തിന് കാരണം യുഎസ് വിദേശ നയം തകർന്നതാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin) കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളിലേയും മരണ സംഖ്യ നിലവിൽ 1800 കടന്ന സാഹചര്യത്തിലാണ് പുടിന്‍റെ പരാമർശം. മിഡിൽ ഈസ്റ്റിലെ യുഎസ് നയങ്ങളുടെ പരാജയത്തിന്‍റെ വ്യക്തമായ ഉദാഹരണമാണിതെന്ന് പല രാജ്യങ്ങളും അംഗീകരിക്കുന്നു. ഇരു രാജ്യങ്ങലും തമ്മിലുള്ള ഒത്തുതീർപ്പിന് പകരം യുഎസ് ഇടപെടൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്. പലസ്‌തീൻ സ്വതന്ത്ര രാഷ്‌ട്രം എന്ന സുപ്രധാന തീരുമാനം കണക്കിലെടുക്കുന്നതിൽ യുഎസ് പരാജയപ്പെട്ടുവെന്നും പുടിൻ പറഞ്ഞു.

ഒത്തുതീർപ്പിനുള്ള ശ്രമം തുടരുമെന്ന് ക്രംലിൻ വക്താവ് : ഇസ്രയേലുമായും പലസ്‌തീനുമായും ഒത്തുതീർപ്പിന് ശ്രമിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചിരുന്നു. പലസ്‌തീൻ നേതാവ് മോസ്‌കോ സന്ദർശിക്കുമെന്നാണ് വിവരം. എന്നാൽ ഈ കൂടിക്കാഴ്‌ച യുദ്ധത്തിന് മുൻപ് തന്നെ തീരുമാനിച്ചതാണെന്ന വാദത്തെ യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കി (Volodymyr Zelenskyy) എതിർത്തിരുന്നു.

ഹമാസിന്‍റെ പ്രവർത്തനത്തെ അപലപിച്ച് നരേന്ദ്ര മോദി : യുദ്ധാന്തരീക്ഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി (Benjamin Netanyahu) ഫോണിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച മോദി ഇന്ത്യയിലെ ജനങ്ങൾ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നതായി അറിയിക്കുകയും ഹമാസിന്‍റെ 'ഭീകര' പ്രവർത്തനങ്ങളെ അപലപിക്കുകയും ചെയ്‌തു.

എന്നാൽ രാജ്യത്തിന്‍റെ വിദേശനയത്തിന്‍റെ അവിഭാജ്യ ഘടകമാണ് പലസ്‌തീന് ഇതുവരെ ഇന്ത്യ നൽകിയിരുന്ന പിന്തുണ. 1988 ൽ പലസ്‌തീനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. വിവിധ ബഹുമുഖ വേദികളിൽ പലസ്‌തീനുവേണ്ടി ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read : India stand firmly with Israel Modi ഇസ്രയേലിന് ഒപ്പം തന്നെ, ആവർത്തിച്ച് മോദി

ഹമാസ് ബന്ദികളാക്കിയതില്‍ ജർമ്മൻ പൗരന്മാരുമോ? ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയവരിൽ ജർമ്മൻ പൗരന്മാരും ഉണ്ടെന്ന് കരുതുന്നതായി ജർമ്മൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇസ്രയേലുമായി ചേർന്ന് ഹാമാസിനെതിരെ അന്വേഷണം ആരംഭിച്ചതായി ജർമ്മനി അറിയിച്ചു.

ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ : ഇസ്രയേലിനെതിരായ ഹമാസ് ആക്രമണങ്ങളിൽ ഇറാന്‍റെ പങ്കിനെ കുറിച്ചുള്ള ആരോപണങ്ങൾ ഇറാൻ ഭരണാധികാരി ആയത്തുല്ല അലി ഖമേനി (Ayatollah Ali Khamenei) തള്ളിയിരുന്നു. എന്നാൽ യുദ്ധത്തിൽ ഇറാൻ പലസ്‌തീന് നൽകുന്ന പിന്തുണ തുടരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പലസ്‌തീനോട് ഇസ്രയേൽ കാണിച്ച അന്യായങ്ങളാണ് ആ യുദ്ധത്തിന് കാരണമായതെന്ന് ആയത്തുല്ല ആരോപിച്ചു.

ഉപരോധത്തിൽ സമ്മർദ്ദം ഈജിപ്‌തിന് : ഗാസ മുനമ്പിൽ ഉപരോധം ഏർപ്പെടുത്തിയതോടെ റഫ ക്രോസിംഗ് പോയിന്‍റിലൂടെ ഗാസയിലേക്ക് മാനുഷിക സഹായം അയയ്‌ക്കാൻ ഐക്യരാഷ്‌ട്രസഭയും മറ്റ് സഹായ ഏജൻസികളും ഈജിപ്‌തുമായി സംസാരിക്കുകയാണെന്ന് ഈജിപ്‌ഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഗാസയിലെ രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ഉപരോധത്തെ തുടർന്ന് ഭക്ഷണം, ഇന്ധനവും ഇല്ലാതെ ദുരിതത്തിലായത്.

ഇസ്രയേലിന് എതിരായ ആക്രമണം രഹസ്യ നീക്കം : ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതി ഹമാസിന്‍റെ ചില ഉന്നത കമാൻഡർമാർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ എന്ന് ഹമാസ് നേതാവ് അലി ബരാകെ അവകാശപ്പെട്ടു. ആക്രമണത്തെ കുറിച്ച് ഗ്രൂപ്പിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷികളെ പോലും അറിയിച്ചിരുന്നില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു. അതേസമയം, ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയോടുള്ള യുദ്ധം തലമുറകളോളം പ്രതിധ്വനിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Also Read : What Is Hamas | ദശകങ്ങളായി തുടരുന്ന പോരാട്ടം ; ഹമാസിന്‍റെ ചരിത്രം ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.