ETV Bharat / international

Israel-Palestine Conflict : മരണം 1200 കവിഞ്ഞു; ഗാസയിൽ സമ്പൂർണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേൽ

author img

By ETV Bharat Kerala Team

Published : Oct 9, 2023, 7:41 PM IST

Israel-Palestine Armed Conflict : ഗാസയിൽ വൈദ്യുതി വിച്ഛേദിച്ചു. ഭക്ഷണത്തിന്‍റെയും ഇന്ധനത്തിന്‍റെയും പ്രവേശനം തടയുമെന്നും ഇസ്രയേൽ

Israel Palestine conflict latest updates  Israel ordered complete siege on Gaza  Israel Palestine Conflict  ഗാസയിൽ സമ്പൂർണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേൽ  തിരിച്ചടിക്കാനൊരുങ്ങി ഇസ്രയേൽ  ഇസ്രയേൽ പലസ്‌തീൻ സായുധ പോരാട്ടം  ഇസ്രയേൽ പലസ്‌തീൻ പോരാട്ടം  armed conflict armed conflict  Tel Aviv cuts power blocks food and fuel to Gaza  Israeli Defense Minister Yoav Gallant  Israel Palestine issues  Israel Palestine conflict latest updates
Israel-Palestine Conflict

ജറുസലേം: ഇസ്രയേൽ - പലസ്‌തീൻ സായുധ പോരാട്ടം (Israel-Palestine Conflict) തുടരുന്നതിനിടെ പലസ്‌തീനിലെ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രതിരോധ മന്ത്രി (Israel orders total blockade of Gaza). ഗാസയിൽ വൈദ്യുതി വിച്ഛേദിക്കുകയും ഭക്ഷണത്തിന്‍റെയും ഇന്ധനത്തിന്‍റെയും പ്രവേശനം തടയുകയും ചെയ്യുമെന്ന് അധികാരികൾ അറിയിച്ചു (Tel Aviv cuts power blocks food and fuel to Gaza). 2007ൽ പലസ്‌തീൻ സേനയിൽ നിന്ന് ഹമാസ് അധികാരം പിടിച്ചെടുത്തതിന് ശേഷം ഗാസയിൽ ഇസ്രയേലും ഈജിപ്‌തും വിവിധ ഘട്ടങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

അതേസമയം ഇസ്രയേൽ സൈന്യം ഹമാസ് പോരാളികൾക്കായി രാജ്യത്തിന്‍റെ തെക്ക് ഭാഗത്തേക്ക് തിരിയുകയും, അതിർത്തി വേലിയിൽ ടാങ്കുകൾ ഉപയോഗിച്ച് സംരക്ഷണം നൽകുകയും ചെയ്‌ത സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. 'തീവ്രവാദ' ഗ്രൂപ്പിന്‍റെ സൈനിക ശേഷിയും ഭരണ ശേഷിയും നശിപ്പിക്കുമെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.

ഗാസയിൽ നിന്ന് ഹമാസ് അപ്രതീക്ഷിത നുഴഞ്ഞുകയറ്റം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ, പോരാട്ടം ഏറെക്കുറെ അവസാനിച്ചതായാണ് സൈന്യം പറയുന്നത്. ഇസ്രയേലിന്‍റെ സൈനിക-ഇന്‍റലിജൻസ് കോട്ടയെ പൂർണമായും ഉലച്ച ആക്രമണം, പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി രാജ്യത്തെ തെരുവുകളിൽ വീണ്ടും കനത്ത യുദ്ധങ്ങളുടെ ഭീകരത തിരിച്ചെത്തിച്ചിരിക്കുകയാണ്. ഇസ്രയേലിൽ അപ്രതീക്ഷിതമായി കടന്നാക്രമിച്ചെത്തിയ ഹമാസ്‌ സായുധ സംഘങ്ങളുമായി പലയിടത്തും നിലയുറപ്പിച്ചിരുന്നു.

അതേസമയം വരാനിരിക്കുന്ന വലിയ പോരാട്ടത്തിന്‍റെ സൂചനയായി ഞായറാഴ്‌ചയാണ് ഇസ്രയേൽ ഔപചാരികമായി യുദ്ധ പ്രഖ്യാപനം നടത്തിയത്. പ്രധാനമായ സൈനിക നടപടികൾക്കും ഇസ്രയേൽ ഉത്തരവിട്ടിരുന്നു (Israel Declares War). ഇതിനിടെ ജറുസലേമിലും ടെൽ അവീവിലും പലസ്‌തീൻ തീവ്രവാദികൾ റോക്കറ്റുകൾ ഉപയോഗിച്ച് കനത്ത ആക്രമണമാണ് നടത്തിയത്.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇരുവശത്തുമായി 1200 പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ (Israel-Palestine Conflict 1200 dead). ഇസ്രയേലിൽ ഏകദേശം 700 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. സമീപകാല സംഘട്ടനങ്ങളുടെ തോത് പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന കണക്കാണിത്.

ഇസ്രയേലിന്‍റെയും ഈജിപ്‌തിന്‍റെയും അതിർത്തിയിലുള്ള, 2.3 ദശലക്ഷം പലസ്‌തീനികൾ ഉൾക്കൊള്ളുന്ന ഒരു ചെറിയ, ദരിദ്ര പ്രദേശമായ ഗാസയിൽ മാത്രം 500-ഓളം പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ഭാഗത്ത് നിന്നുള്ള 130 ലധികം ആളുകളെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് പലസ്‌തീൻ തീവ്രവാദ ഗ്രൂപ്പുകൾ അവകാശപ്പെടുന്നത്.

ഇതിനിടയിലാണ് ഗാസയിൽ പൂർണ്ണ ഉപരോധം ഏർപ്പെടുത്താൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് (Israeli Defense Minister Yoav Gallant) ഉത്തരവിട്ടത്. അതിർത്തി പ്രദേശങ്ങളിൽ ഇസ്രയേലിന് നിയന്ത്രണമുണ്ടെന്ന് ചീഫ് സൈനിക വക്താവ് റിയർ അഡ്‌മിൻ ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിലവിൽ അക്രമങ്ങൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മേഖലയിൽ ഇനിയും തീവ്രവാദികൾ ഉണ്ടായേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ നുഴഞ്ഞുകയറ്റം തടയാൻ അതിർത്തി വേലിക്കരികിലെ തുറസുകളിൽ ടാങ്കുകളും ഡ്രോണുകളും ഉൾപ്പടെ ഇസ്രയേൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 24 അതിർത്തി കമ്മ്യൂണിറ്റികളിൽ 15 എണ്ണം ഒഴിപ്പിച്ചതായും ബാക്കിയുള്ളവ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹഗാരി അറിയിച്ചു.

നേരത്തെ, ഹമാസ് വക്താവ് അബ്‌ദുൽ - ലത്തീഫ് അൽ - ഖനൂവ ഗ്രൂപ്പിന്‍റെ പോരാളികൾ ഗാസയ്‌ക്ക് പുറത്ത് യുദ്ധം തുടരുകയും തിങ്കളാഴ്‌ച രാവിലെ വരെ കൂടുതൽ ഇസ്രായേലികളെ പിടികൂടുകയും ചെയ്‌തതായി അസോസിയേറ്റഡ് പ്രസിനോട് ഫോണിൽ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ കൈവശം വച്ചിരിക്കുന്ന എല്ലാ പലസ്‌തീൻ തടവുകാരെയും മോചിപ്പിക്കാനാണ് സംഘം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.