ETV Bharat / international

വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 178 പലസ്‌തീനികൾ കൊല്ലപ്പെട്ടു

author img

By ETV Bharat Kerala Team

Published : Dec 2, 2023, 7:18 AM IST

Israel-Hamas War: വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ. 178 പേർ മരിച്ചുവെന്നും ഹമാസിന്‍റെ 200 കേന്ദ്രങ്ങൾ തകർത്തുവെന്നും റിപ്പോർട്ട്.

Israeli strikes on Gaza  israel gaza  Israel Hamas War  truce lapses Israel Hamas  Israel Hamas conflict  gaza israel conflict  Israel Hamas War death toll  ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം  ഇസ്രയേൽ ആക്രമണം ഗാസ  ഇസ്രയേൽ ഗാസ യുദ്ധം  ഇസ്രയേൽ ഹമാസ് യുദ്ധം  ഗാസയിൽ ഇസ്രയേൽ ആക്രമണം മരണസംഖ്യ  ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാർ
Israel Hamas War

ഖാൻ യൂനിസ് (ഗാസ സ്‌ട്രിപ്പ്): വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ ഇന്നലെ (ഡിസംബര്‍ 1) നടത്തിയ ആക്രമണത്തിൽ 178 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് (178 people killed in Israeli strikes on Gaza as ceasefire with Hamas ends). 200ലധികം ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചതായും ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷം ഇന്നലെ ഗാസയിൽ ആദ്യ മണിക്കൂറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലെ കണക്കാണിത് (Israel-Hamas War).

അതേസമയം, വെടിനിർത്തൽ പുതുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ പറഞ്ഞു. ഇസ്രയേൽ ഗാസയിൽ നടത്തിയ ആഴ്‌ചകൾ നീണ്ട ആക്രമണം ഏകദേശം 2.3 ദശലക്ഷം നിവാസികളിൽ മുക്കാൽ ഭാഗം ആളുകളെയും ഭവനരഹിതരാക്കി. ഈ ആക്രമണം ഒരു മാനുഷിക പ്രതിസന്ധിക്ക് തന്നെ ഇടയാക്കി. ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്‌തുക്കളുടെ വിതരണങ്ങൾ എന്നിവയുടെ വ്യാപകമായ ക്ഷാമം ഗാസയിൽ നേരിടുകയാണ്.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, വെടിനിർത്തൽ ആരംഭിക്കുന്നത് വരെ 13,300-ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും സ്‌ത്രീകളും പ്രായപൂർത്തിയാകാത്തവരുമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നും അധികൃതർ അറിയിച്ചു. ഏകദേശം 1,200 ഇസ്രയേലികളാണ് ഇതുവരെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.